Entertainment
ഐ വി ശശി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാര നിറവിൽ നഹാസിന്റെ “ഹരിച്ചാലും ഗുണിച്ചാലും ഒന്ന്”

ഐ വി ശശി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാര നിറവിൽ നഹാസിന്റെ “ഹരിച്ചാലും ഗുണിച്ചാലും ഒന്ന്”

Written by Sha, Kottarakkara
നഹാസ് ടൈംസ് ഓഫ് ഇൻഡ്യയിൽ ജോലി ചെയ്യുന്ന പ്രിയപ്പെട്ട സുഹൃത്ത് നവൻ ഇഗ്നേഷ്യസ് കാക്കനാടന്റെ എറണാകുളം കച്ചേരിപ്പടിയിലെ ഫ്ലാറ്റിൽ എത്തുന്നു. അവിടെ വച്ച് അവിചാരിതമായി വായിക്കാനിടയായ ഒ വി വിജയന്റെ പുസ്തകത്തിലെ കഥ വല്ലാതെ മനസ്സിൽ പതിയുന്നു. മനുഷ്യനും മരണവും വിഷയമായ ആ കഥ നഹാസിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.
നഹാസ് ആദ്യം വരികളായെഴുതി നോക്കി, ഒട്ടും സംതൃപ്തി കിട്ടിയില്ല. വിഷ്വലായി തന്നെ പറയണം എന്നുറപ്പിച്ചു. കൊട്ടാരക്കരയിലുള്ള നഹാസ് താൻ ഗുരുതുല്യനായി കാണുന്ന മനുവിനോട്(സംവിധായകൻ, മൺട്രോത്തുരുത്ത്) ചർച്ച ചെയ്യുന്നു. ആ ആത്മബലത്തിൽ സുഹൃത്ത് അരുൺ കുമാറുമായി ചേർന്ന് പ്രാരംഭ ഘട്ടത്തിലേക്ക് കടക്കുന്നു. നഹാസിന്റെ പ്രവാസി സുഹൃത്ത് സോണി ഷോർട്ട് ഫിലിം നിർമ്മാണം ഏറ്റെടുക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ക്യാമറമാൻ പ്രതാപനും, എഡിറ്റർ ഫിൻ ജോർജ്ജും തുടങ്ങി മികച്ച ഒരു കൂട്ടം അണിയറ പ്രവർത്തകരും, താരങ്ങളും ഒപ്പം കൂടുന്നു. പിന്നീട് നടന്നത് ചരിത്രം..!

Nehaz A
തമിഴ്നാട്ടിലെ തെങ്കാശിയുടെ സൗന്ദര്യം ഭംഗിയായി ഉപയോഗിക്കാൻ ഈ ഷോർട്ട് ഫിലിമിന് സാധിച്ചിട്ടുണ്ട്. പിന്നീട് പ്രദർശനങ്ങളുടെയും പുരസ്കാരങ്ങളുടെയും പൂമഴ തന്നെയായിരുന്നു. ഒടുവിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖർ സമ്മാനിച്ച ഐ വി ശശി പുരസ്കാരവും..!
ഇത്തവണത്തെ ഐ വി ശശി ഇന്റർനാഷണൽ പുരസ്കാര ജൂറി ചെയർമാൻ ആയിരുന്നു ലിജോ ജോസ് പല്ലിശേരിയായിരുന്നു എന്നൊരു പ്രത്യേകതയുണ്ട്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, ഒപ്പം മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്കാരം എഡിറ്റർ ഫിൻ ജോർജ്ജ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയിൽ നിന്ന് ഏറ്റു വാങ്ങി. 2020 ൽ ചെന്നൈ കോസ്മോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പൂനൈ ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ഒഫീഷ്യൽ സെലക്ഷൻ നേടിയിരുന്നു. പോർട്ട് ബ്ലെയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഡ്രൂക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഔട്ട്സ്റ്റാൻഡിംഗ് അച്ചീവ്മെന്റ് അവാർഡുകൾ നേടി നഹാസിന്റെ ഷോർട്ട് ഫിലിം ഏറെ ചർച്ച നേടിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന അടൂർ ഭാസി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡയമണ്ട് ക്രൗൺ എൻട്രി അവാർഡ് നേടിയ ഈ ഷോർട്ട് ഫിലിമിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ പ്രതാപ് പി നായർ ആണ്. നാടക ചലച്ചിത്ര പ്രവർത്തകൻ ഗോപാലനും പ്രശസ്ത ശില്പി ജീവൻ തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഛായാഗ്രഹണം : പ്രതാപ് പി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : അരുൺകുമാർ, സംഗീതം : മിലൻ, ചിത്ര സംയോജനം : ഫിൻ ജോർജ്ജ്, ശബ്ദ സന്നിവേശം : ശ്രീജിത്ത് സി വി, സഹസംവിധാനം : രാഹുൽ കുറുപ്പ്, രാജീവ്, തൽസമയ ശബ്ദ ക്രമീകരണം : ജേക്കബ്, ഡിഐ : സജിത്ത് എം സരസ്വതി, സഹ
ഛായാഗ്രഹണം : കണ്ണൻ, യൂണിറ്റ് : മാർക്ക് 4 മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ : ആദിത്യൻ, ഡബ്ബിങ് : ഓംകാർ സ്റ്റുഡിയോ, എറണാകുളം & ചേതന സ്റ്റുഡിയോ, തൃശ്ശൂർ. സംവിധാനം: നഹാസ്, നിർമ്മാണം : സോണി സാം.
*****************
ഹരിച്ചാലും ഗുണിച്ചാലും ഒന്ന് റിവ്യൂ & ഇന്റർവ്യു വായിക്കാം > ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?
6,149 total views, 16 views today