മോഹനൻവൈദ്യർ ചികിത്സിച്ചു വിട്ട ഹൃദ്രോഗി ഗൾഫിലെത്തി നാലാംദിനം അറ്റാക് വന്നു മരിച്ചു

742

കടപ്പാട് : Shamseer

മോഹനൻ വൈദ്യർക്ക് ഒരുപാട് ആരാധകർ ഉണ്ട്…. പല അസുഖങ്ങളും അദ്ദേഹത്തിന്റെ ചികിത്സ കൊണ്ട് മാറിയതായി അവകാശപ്പെടുന്നവരും ഉണ്ട്…. എൻറെ ചില സുഹൃത്തുക്കളും ആ കൂട്ടത്തിൽ ഉണ്ട്….

എന്റെ ഒരു സുഹൃത്ത്.. അദ്ദേഹത്തിന് ഹാർട്ടിന് ബ്ളോക് സംഭവിച്ച കാലത്താണ് ഞങ്ങൾ അടുത്തു ബന്ധപ്പെടുന്നത്….

അദ്ദേഹത്തിന് ചികിത്സക്ക് വേണ്ടി എറണാകുളത്ത് അടക്കം പലപ്രാവശ്യം ഞാൻ കൂടെ പോയിട്ടുണ്ട്…

അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നോട് പഞ്ചായത്ത് മെമ്പറുടെ ഒരു കത്ത് വാങ്ങികൊടുക്കാൻ ആവശ്യപ്പെട്ടു …

നിലവിലുള്ള ചികിത്സ നിർത്തി മോഹനൻ വൈദ്യരെ കാണിക്കാൻ വേണ്ടിയാണ് കത്ത്….

നാട്ട് ചികിത്സയാണ്…

ഒരു രോഗം ചികിൽസിക്കാൻ എന്തിനാണ് പഞ്ചായത്തു മെമ്പറുടെ കത്ത് നിങ്ങൾ ഈ ചെയ്യുന്ന ചികിത്സ തന്നെ തുടരൂ നാട്ട് ചികിത്സ ഒക്കെ ഒരു ഭാഗ്യ പരീക്ഷണം മാത്രമാണ് എന്ന് ഞാൻ പറഞ്ഞു……

കത്ത് ഞാൻ വാങ്ങിത്തരില്ല എന്ന് തീർത്ത് പറഞ്ഞു….

പിന്നീട് അദ്ദേഹം എങ്ങനെയോ നേരിട്ട് മെമ്പറുടെ കത്ത് സംഘടിപ്പിച്ചു വൈദ്യരുടെ ചികിത്സ തുടങ്ങി….

രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം എന്നോട് പറഞ്ഞു അസുഖം ഒക്കെ ഭേദമായി… ഞാൻ ഗൾഫിലേക്ക് പോകുകയാണ്….
മോഹനൻ വൈദ്യർ പറഞ്ഞത് എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല എന്നാണ്…..

അദ്ദേഹം ഈ അസുഖം കാരണമായിരുന്നു ഗൾഫ് നിർത്തി പോന്നത്…

ഞാൻ ചോദിച്ചു നിങ്ങൾ വേറെ എവിടെ എങ്കിലും ടെസ്റ്റ് ചെയ്തോ

അതിന്റെ ആവശ്യം ഇല്ല രണ്ട് മാസം അദേഹം പറഞ്ഞപോലെ ഒക്കെ ചെയ്തിട്ടുണ്ട് ഇപ്പോൾ ഒരു പ്രശ്‌നവും ഇല്ല…
എനിക്ക് അങ്ങനെ ഒരു അസുഖമേ ഇല്ല അതൊക്കെ മരുന്ന് ലോബിയുടെ കളിയാണ് എന്നാണ് വൈദ്യർ പറഞ്ഞത്……

അങ്ങനെ അദ്ദേഹം ഗള്ഫിലേക് പോയി… 4 ദിവസം കഴിഞ്ഞപ്പോൾ രാവിലെ പി കെ ഹമീദ്‌ക്ക വിളിച്ചു ചോദിച്ചു ബഹ്‌റൈനിൽ വച്ചു ഒരാൾ മരണപ്പെട്ടിട്ടുണ്ട് 4 ദിവസം മുൻപ് എത്തിയതാണ് കുറ്റിയാടികാരനാണ് നിനക്ക്എന്തെങ്കിലും ഐഡിയ ഉണ്ടോ …

എന്റെ തലയിൽ ഒരു ഇടിമിന്നൽ പാഞ്ഞുപോയത് പോലെ തോന്നി….

ഞാൻ വേഗം ഫോട്ടോ വാട്‌സ്ആപ്പിൽ അയച്ചു കൊടുത്തു ഇങ്ങളെ വിളിച്ച ആൾക്ക് ഈ ഫോട്ടോ അയച്ചു കൊടുത്തു ഇദേഹം ആണോ എന്ന് ചോദിക്കൂ…

5 മിനുട്ടിൽ മറുപടി എത്തി….
അതേ….

എങ്ങനെ ആണ് മരണപ്പെട്ടത്…..
ഹാർട്ട് അറ്റാക്ക് ആണ്….

നിങ്ങൾക്ക് ബ്ലോക്കും ഇല്ല ഒരു അസുഖവും ഇല്ലാ എന്ന് പറഞ്ഞ് മോഹനൻ വൈദ്യർ മരണത്തിലേക്ക് പറഞ്ഞു വിട്ട ആ ആൾ എന്റെ പ്രിയപ്പെട്ട shanavas calicut ആണ്…

ഒരു പക്ഷെ മോഹനൻ വൈദ്യരുടെ അടുത്ത് പോയി്ല്ലായിരുന്നു എങ്കിൽ അദ്ദേഹം ഇന്നും ജീവിച്ചിരുന്നേനെ….