ചാരിറ്റി രംഗത്തെ ഏറ്റവും നീചനായ കള്ളനും തട്ടിപ്പുകാരനും ആണ് സുശാന്ത്

295

Shamseer

ഇത് ഡയാന ലിസി… വളരെ ചെറുപ്പത്തിൽ സ്വദേശമായ രാജസ്ഥാനയിൽ നിന്നും ബന്ധുക്കളുടെ ആസിഡ് ആക്രമണം ഏറ്റു ജീവനും കൊണ്ട് അച്ഛനൊപ്പം പേരാമ്പ്രയിലെ തെരുവിലക്ക് ജീവിക്കുവാൻ May be an image of one or more peopleവന്നവർ.തെരുവിൽ ചെരുപ്പ് തുന്നിയും വീട്ടിൽ സഹായി ആയി നിന്നും ഡയാന പതിയെ പേരാമ്പ്രയുടെ ഭാഗമായി… ജീവിതം തെരുവിൽ.കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു ആ പണം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങുവാനും നിർധനരായ രോഗികൾക്ക് മരുന്ന് വാങ്ങുവാനും അവർ ചിലവഴിച്ചു.

ജോലിയുടെ ഇടവേളകളിൽ ദയാ പെയിൻ ആന്റ് പാലിയേറ്റീവിന്റെ വളണ്ടിയർ ആയി .പേരാമ്പ്രയിലെ ഏത് നന്മയിലും ഡയാന ലിസിയുടെ ഒരു കരസ്പര്ശം പതിഞ്ഞു തുടങ്ങി.നീണ്ട നിരവധി വർഷങ്ങൾ അവർ തെരുവിൽ ഉറങ്ങി തന്റെ ചുറ്റും നന്മയുടെ ഒരു പ്രകാശ വലയം തീർത്തു.മെല്ലെ മെല്ലെ അവരെ കുറിച്ചു വാർത്തകൾ വരാൻ തുടങ്ങി.മാതൃഭൂമി ആഴ്ചപ്പതിപ്പ് അവരുടെ ആസിഡ് വീണു പൊള്ളിയ മുഖം മുഖചിത്രമാക്കി .ചാനലുകൾ അവരുടെ ജീവിതം വീഡിയോ സ്റ്റോറി ആക്കി.അപ്പോൾ ആണ് നമ്മുടെ നന്മമരം സുശാന്ത് നിലമ്പൂർ അവിടെ പ്രത്യക്ഷപ്പെടുന്നത്.അയാൾ ഡയാനയെ കാണാൻ പേരാമ്പ്ര ചെന്നു… അവരോടൊപ്പം സെൽഫി എടുത്തു ലൈവ് ഇട്ടു. താൻ ഡയാനയ്ക്ക് വീട് വച്ചു കൊടുക്കുവാൻ പോകുകയാണ് എന്ന് പ്രഖ്യാപിച്ചു. അനേക വർഷം തെരുവിൽ കിടന്നുറങ്ങിയ ഡയാന നിറ കണ്ണുകളോടെ ആ വാക്കുകൾ കേട്ടു. ദിവസങ്ങൾ കടന്നു പോയി മാസങ്ങൾ കടന്നു പോയി.വീട് വച്ചുകൊടുക്കും എന്ന് പറഞ്ഞ സുശാന്തിന്റെ ഒരു വിവരവും ഇല്ല.

പേരാമ്പ്രയിലെ സാമൂഹിക പ്രവർത്തകർ സുശാന്തിനെ വിളിച്ചു … അയാൾ കൈമലർത്തി. അതിപ്പോ പറയുന്നതൊക്കെ പ്രവർത്തിക്കാൻ പറ്റുമോ ഇക്കാ എന്നെങ്ങാൻ ആണ് അയാൾ കൊടുത്ത മറുപടി. പിന്നീട് പേരാമ്പ്രയിലെ സാമൂഹിക സംഘടനകളും സ്‌കൂൾ എൻ എസ് എസ് ഉം സംയുക്തമായി അവർക്ക് മനോഹരമായ ഒരു കുഞ്ഞു വീട് വച്ചു കൊടുത്തു.അന്ന് സുശാന്ത് ഇട്ട പോസ്റ്റ് കണ്ടു മനസലിഞ്ഞ എത്രയോ പേർ ഈ ആവശ്യത്തിന് കൊടുക്കാൻ പറഞ്ഞു അയാൾക്ക് പണം അയച്ചു കൊടുത്തുകാണും. അയാൾ അതൊക്കെ കഫം തിന്നുന്ന പരലിനെ പോലെ തിന്നും കാണും.ഡയാനയുടെ വീട് കൂടലിനോട് അനുബന്ധിച്ചു പലരും ഈ തട്ടിപ്പിനെ കുറിച്ചു സുശാന്തിന്റെ വാളിൽ ചോദിച്ചു എങ്കിലും അതിനോടൊക്കെ തികഞ്ഞ നിശബ്ദത പാലിച്ചു വിഷയം കെട്ടടങ്ങട്ടെ എന്ന നിലപാടായിരുന്നു സുശാന്ത് കാണിച്ചത്. ചാരിറ്റി രംഗത്തെ ഏറ്റവും നീചനായ കള്ളനും തട്ടിപ്പുകാരനും ആണ് സുശാന്ത് എന്ന് ഈ ഒരൊറ്റ കേസിൽ കൂടെ തന്നെ മനസിലാകും.