fbpx
Connect with us

Kids

അമ്മ എന്നത് നിങ്ങൾക്ക് “ഈസി”യായി കൈകാര്യം ചെയ്ത് പോകാൻ പറ്റുന്ന ഒന്നല്ല

ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,ഉറക്കി കിടത്തുമ്പോഴാണ് “അമ്മയാവുക ” അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!

 193 total views

Published

on

ഷംസീറ ഷമീർ ചെച്ചി എഴുതുന്നു

ഞാനെന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായ സമയം ലേബർ റൂമിൽ ആദ്യ പ്രസവത്തിനായി കാത്ത് കിടക്കുന്ന മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. വേദന തുടങ്ങിയതും നിലവിളിച്ച് കൊണ്ട് ആരെയൊക്കെയോ ആ കുട്ടി തെറി പറയാൻ തുടങ്ങി. ഡോക്ടറേയും, നഴ്സിനേയും അടുത്ത് കിടക്കുന്ന എന്നെവരെ തെറി വിളിക്കുന്നു.

“നിങ്ങളെന്താ കരയാത്തേ…. വേദനയില്ലേ
ഓ… മൂന്നാമത്തേതാണല്ലോ !

വല്ലാത്തൊരവസ്ഥയിൽപ്പെട്ടത് പോലെയുള്ള ആ കുട്ടിയുടെ ചോദ്യം എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്.

“മൂന്നിനും ഒന്നിനുമൊക്കെ വേദന ഒരേപോലെയാ കുട്ടീ”

Advertisement

അവിടെയുള്ള നഴ്സ് അപ്പൊത്തന്നെ മറുപടി കൊടുക്കുന്നത് ഞാൻ കേട്ടു.
ആ സമയം പല്ല്കടിച്ചു പിടിച്ചു ബെഡ്ഡിന്റെ ഒരു വശം കൈ കൊണ്ട് മുറുക്കി പിടിച്ച് കിടക്കുകയായിരുന്നു ഞാൻ.
പിന്നീട്,
ആ കുട്ടിയുടെ പരാക്രമണങ്ങൾ ലേബർ റൂമിൽ കൂടിവരാൻ തുടങ്ങി.
ഇറങ്ങി ഓടാനും, മാന്താനും അട്ടഹസിക്കാനും തുടങ്ങി. ഇടയ്ക്ക് ബോധം മറിഞ്ഞ് ഒന്നും മിണ്ടാതെയായി.
പേടിച്ചരണ്ട് ഡോക്ടറാ കുട്ടിയുടെ ഉമ്മാന്റെ അനുജത്തിയുമായി വന്നു,,സമാധാനിപ്പിക്കാൻ പറഞ്ഞു.
സമാധാനിപ്പിക്കുന്ന അവരോട്

“എനിക്കീ കുട്ടിയെ വേണ്ടായോ”, ഇതിനെ എനിയ്ക്ക് വേണ്ടാ ” ന്ന് നിലവിളിക്കുന്നുണ്ടായിരുന്നാ പെൺകുട്ടി.

എങ്ങിനൊക്കോ അതിനെ പ്രസവിപ്പിച്ചെടുത്തൂന്ന് പറയാം ഡോക്ടർ ,അത്രയ്ക്ക് കഷ്ടപ്പെട്ടു പോയിരുന്നു.
അവിടുന്ന് കുറച്ചു കഴിഞ്ഞ് എന്റെ പ്രസവവും നടന്നു. ഞാൻ കിടക്കുന്നതിനപ്പുറത്ത് തന്നെ ആ കുട്ടിയും
എല്ലാം കഴിഞ്ഞ് കിടപ്പുണ്ടായിരുന്നു.

പെട്ടെന്ന് എന്നെ നോക്കി ഒരു ചോദ്യം.

Advertisement

” ഇതാണോ സുഖപ്രസവം ” എന്ന്.

സത്യത്തിൽ ഞാൻ വീണ്ടും ചിരിച്ചു പോയി.
പക്ഷെ ആ കുട്ടിയുടെ മുഖം അത് ചോദിക്കുമ്പോൾ ഒരു തരം വെറുപ്പ് നിറഞ്ഞ് ചുവന്നിരുന്നു.
അപ്പൊ എന്തോരപാകത അവളിൽ എനിയ്ക്ക് തോന്നിയിരുന്നു.
പീന്നീട് എന്നെ റൂമിലേക്ക് മാറ്റിയപ്പോൾ തൊട്ടടുത്ത മുറിയിൽത്തന്നെ അവളും ഉണ്ടായിരുന്നു.
അവളുടെ ബന്ധുക്കളൊക്കെയും മൂടിക്കെട്ടിയ മുഖവുമായി ഇടയ്ക്കിടെ ഞങ്ങള റൂമിലേക്ക് എത്തി നോക്കുന്നു.
ഞാനെന്റെ ഉമ്മാനോട് കാര്യം തിരക്കിയപ്പോൾ അറിഞ്ഞത്
ആ പെൺകുട്ടി കുഞ്ഞിന് പാല് കൊടുക്കുന്നില്ല, എല്ലാവരോടും ദേഷ്യത്തിൽ പെരുമാറുന്നു എന്നൊക്കെയാണ്. മാനസികാവസ്ഥ വളരെ മോശമായെന്ന്.
ഞാനാ നിമിഷം ഓർത്തത് ലേബർ റൂമിലേക്ക് പ്രവേശിച്ച സമയം അവൾ
സംസാരിച്ചതൊക്കെയും ആയിരുന്നു. വളരെയേറെ ലാളനയേറ്റുവാങ്ങിയ ഒരു പെൺകുട്ടിയാണെന്ന് ആ സംസാരത്തിൽ നിന്ന് അറിയാമായിരുന്നു. വേദനയും, സങ്കടവും എന്താന്ന് അറിയാത്തത് പോലെയായിരുന്നത്. വളരെ ചെറുതിലേ വിവാഹം കഴിഞ്ഞതുമാണെന്നും.

ഒരുപക്ഷേ അതാവാം ആ കുട്ടിയ്ക്ക് ഒന്നും താങ്ങാനുള്ള ശേഷിയില്ലാതായതും, പെട്ടെന്നുള്ള മനസ്സിന്റെ മാറ്റവുമെല്ലാം!
ഒന്നും അറിയില്ല,, അല്ലെങ്കിൽ ആരും ഒന്നും പറഞ്ഞ് കൊടുത്തില്ല എന്നതുമാവാം!
പെണ്ണല്ലേ ഇത്തിരി മാറും ,വണ്ണവും വന്നാൽ വിവാഹം എന്ന ദുഷിച്ച ആചാരം അപൂർവ്വം ചില പെൺകുട്ടികളിൽ ദുരന്തമായേക്കാം പലവിധത്തിൽ!
എല്ലാവർക്കും എല്ലാറ്റിനുമുള്ള കരുത്തുണ്ടാകില്ലല്ലോ …. ഓരോ മനസ്സും വ്യത്യാസപ്പെട്ട് കിടക്കുകയല്ലേ …
ഇത്രയും വേദന സഹിച്ച് കിട്ടിയതായിട്ടും സ്വന്തം കുഞ്ഞിനെ “മുലയൂട്ടാൻ വയ്യേ ….”
എന്ന ചോദ്യം ഉയരുമ്പോൾ മനുഷ്യർ എന്നും “സ്വാർത്ഥ “രാണെന്ന വസ്തുതയിലേക്കാണ് എന്റെ ചിന്തയെ കൊണ്ടുചെന്നെത്തിച്ചത്. ഒരുപക്ഷേ മെഡിക്കൽ സയൻസിൽ ഇതിനെയൊക്കെ പല വിധത്തിൽ നിർണ്ണയിച്ചേക്കാം ….. ശരിയാണ് എല്ലാം ഓരോ വൈകല്യങ്ങളാണ് വലുതും, ചെറുതുമൊക്കെയായി.
ഞാൻ പറഞ്ഞു വരുന്നത് ഇതാണ്
പത്തുമാസം ചുമന്നതുകൊണ്ടൊന്നും ഒരമ്മയെ സൃഷ്ടിക്കാൻ കഴിയില്ലല്ലോ കുഞ്ഞിനെ പുറന്തള്ളാനല്ലാതെ .
“അമ്മ “എന്ന പദം തുടർന്നുള്ള കുഞ്ഞുങ്ങളോടുള്ള പരിചരണത്തിലാണ് പൂർണ്ണമാകുന്നത്.
പ്രസവത്തിലനുഭവിച്ച വേദനയും, ബുദ്ധിമുട്ടും ,ഒന്നുമറിയാത്ത കുഞ്ഞിനോട് വെറുപ്പ് തോന്നിപ്പിക്കുന്നുവെങ്കിൽ അവിടെ താനൊരു അമ്മയായിയെന്ന “ബോധം ” ഒരു പെൺകുട്ടിയിൽ വന്നില്ല എന്നതാണ്.
അപ്പൊ പ്രാധാന്യമർഹിക്കുന്ന വിഷയം “ബോധം ” തന്നെയാണ്.
ഓരോ ചുറ്റുപാടിനോടും സമരസപ്പെടാനുള്ള മനുഷ്യന്റെ ബോധം.
നേരത്തേ കാലത്തേ വിവാഹം ചെയ്തയക്കുമ്പോൾ മാനസികമായ വളർച്ചയും കൂടി മാതാപിതാക്കൾ തന്റെ മക്കളിൽ പരിശോധിക്കൽ നിർബന്ധമല്ലേ…

ചില മക്കൾ പൊരുത്തപ്പെടും എന്തിനോടും അതവരുടെ തിരിച്ചറിവും, മനസ്സിന്റെ കരുത്തുമൊക്കെ കൊണ്ടു തന്നെയാണ്. അവരിലെ നല്ല ഗുണം കൊണ്ട് മാത്രമായിരിക്കും. ആരും പഠിപ്പിച്ചതാവില്ല .അല്ലെങ്കിൽ ,എത്ര പഠിപ്പിച്ചാലും വിവേകമില്ലെങ്കിൽ എന്താണ് പരിഹാരം!
തിരിച്ചറിവില്ലെങ്കിൽ വിദ്യാഭ്യാസം എവിടെയാണ് പ്രായോഗികമാകുന്നത്?

Advertisement

സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാനുള്ള മാനസികാവസ്ഥയിൽ ഒരമ്മ എത്തി നില്ക്കുമ്പോൾ
അത് തന്റെ സുഖത്തിന് ഭംഗം വരുമ്പോഴാണെന്നാണ് ഇന്നത്തെ കാഴ്ചകൾ പറയാതെ പറയുന്നത്.
കാമുകൻ പറയുമ്പോൾ “അസത്തെ “ന്ന് വിളിക്കാൻ തുടങ്ങി ,
പിന്നീട് പെറ്റിട്ടതിനെയൊക്കെ ഇട്ടേച്ച് ഓടുന്ന “പെണ്ണുങ്ങൾ ”

“ഫ്രീഡം ” നഷ്ടപ്പെടുമ്പോൾ കുഞ്ഞുങ്ങളെ ഞെക്കിക്കൊല്ലുന്നത് !
ഇതൊക്കെ എങ്ങിനെയാണ് “അമ്മ”യാകുന്നത്.
കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോഴും ആശുപത്രിയിൽ ഞാൻ കണ്ട സമാനസംഭവം കേട്ടു .
ഉമ്മറത്തിണ്ണയിൽ വന്നിരുന്നു അയൽപക്കത്തെ സ്ത്രീ- അവരെന്നോട് പറഞ്ഞു “മരിച്ച വീട്ടിൽ പോയുള്ള വരവാ,,, ”
ആരെന്ന് ചോദിച്ചപ്പോൾ പറഞ്ഞത്.
“ചെറിയ കുഞ്ഞാ “ണെന്ന് .
പ്രസവിച്ച് ദിവസങ്ങൾ മാത്രം!
റൂമടച്ച് അതിന്റെ അമ്മതന്നെ എറിഞ്ഞും, കുത്തിയും വിരലുകൾ കടിച്ചു മുറിച്ചും ഇല്ലാതാക്കിയെന്ന് .
“ആ പെണ്ണിന് പെരാന്താ… അല്ലാതിങ്ങനെ ചെയ്യോ ” ആ നിമിഷം ഞാനോർത്തു എന്റെ കൂടെ ലേബർ റൂമിലുണ്ടായിരുന്ന ആ കുട്ടിയെ .
ഇവരുടെ ഭാഷ്യവും ഏതാണ്ട് അതേ പോലെത്തന്നെ .
“കുട്ടിയ്ക്ക് എന്തോ ഒരുതരം വെറുപ്പെന്ന്. ഒന്നിനും വയ്യാന്ന് ,കുഞ്ഞ് ഉറങ്ങാൻ സമ്മതിക്കുന്നില്ലായെന്ന്. മുലയൂട്ടാൻ പറ്റില്ലാ എന്ന് ”

ഒക്കെയും മുളപൊട്ടുന്നത് നേരത്തെ പറഞ്ഞ സ്വാർത്ഥയിൽ നിന്ന് തന്നെയാണ്, തിരിച്ചറിവിന്റെ പോരായ്കയാണ്, ബന്ധങ്ങളുടെ മൂല്യമറിയാത്തവരുടെ പ്രഹസനങ്ങളാണ്

കർമ്മങ്ങൾ ചെയ്യാനുള്ളതാണ്.
കർത്തവ്യങ്ങൾ പാലിക്കപ്പെടാനുള്ളതാണ്.
അതോരുരുത്തരിലും പല തരത്തിലും നിക്ഷിപ്തവുമാണ് !
ചെയ്തേ പറ്റൂ ..
അല്ലാതെ മടുക്കുമ്പോൾ എറിഞ്ഞും, കൊന്നും ഓടാൻ ഇതൊക്കെ കീടങ്ങളാണോ? ചുറ്റുപാടുകളോടുള്ള സമീപനങ്ങളിൽ അല്പം ആത്മാർത്ഥത വേണം എല്ലാറ്റിനും ആദ്യം
“നല്ല ബോധം ” വേണം. തന്നിൽ വന്ന് ചേർന്നതിനെ അടക്കിപിടിക്കണമെന്ന സാമാന്യബോധം!
ദുരിതങ്ങളും, കഷ്ടപ്പാടുകളും സഹിച്ച് ജീവിയ്ക്കാനല്ല,,,
കൊല്ലാൻ നോക്കുന്നവന്റെ കാല് കഴുകാനല്ല.
സ്വന്തം സുഖത്തിന് വേണ്ടി നശിപ്പിക്കാതിരിക്കുക ഒന്നിനേയും!

Advertisement

അമ്മയെന്നതും, അച്ഛനെന്നതും ഭർത്താവെന്നതും, ഭാര്യയെന്നതും,
മക്കളെന്നതും, സഹോദരൻ ,സഹോദരി എന്നതും ഒരു താല്ക്കാലിക സുഖത്തിന് വേണ്ടി വലിച്ചെറിയേണ്ട ബന്ധങ്ങളല്ല.

ഉറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനെ കൊന്നുകളയാനുള്ളതല്ല.
അതിനെ ഉറക്കാൻ ശ്രമിക്കുമ്പോൾ ,
ഉറക്കി കിടത്തുമ്പോഴാണ് “അമ്മയാവുക ” അല്ലാതെ ഏതമ്മയാണ് മക്കളിൽ നിറഞ്ഞ് നില്ക്കുന്ന അമ്മയാവുക!

കാമുകനെ കിട്ടുമ്പോൾ ഇറങ്ങിയോടുന്ന
പെണ്ണ് പെറ്റ കുഞ്ഞിനെ വളർത്തുന്ന അച്ഛനാണ് അതിന്റെ “അമ്മ”!
അല്ലാതെ വെറുതേയൊരമ്മ സൃഷ്ടിക്കപ്പെടുകയില്ല.
അതമ്മയുമല്ല!
അമ്മ എന്നത് നിങ്ങൾക്ക് “ഈസി “യായി കൈകാര്യം ചെയ്ത് പോകാൻ പറ്റുന്ന ഒന്നല്ല വളർത്തുകയെന്നതാണ് കടമ പ്രസവിക്കുക എന്നതല്ല !

 194 total views,  1 views today

Advertisement
Advertisement
Entertainment5 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story30 mins ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history12 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment13 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment13 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment14 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured14 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment14 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment15 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

Entertainment15 hours ago

“ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്”

Entertainment15 hours ago

രാമലീലയ്ക് ശേഷം അരുൺ ഗോപി-ദിലീപ് വീണ്ടും ഒന്നിക്കുന്നു

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment23 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 week ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »