“അമരം അത്ര നന്നായി ചെയ്യാൻ എനിക്കാകില്ല”

72

Shamshad Ch

കിരീടം പോലുള്ള സിനിമകൾ നിർമ്മിച്ച ‘കിരീടം ഉണ്ണി’ പറഞ്ഞത്,
“മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം ഞാൻ നിർമ്മിക്കാത്ത അമരം എന്ന ചിത്രമാണ്. ആ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം മമ്മൂട്ടിയുടേതാണ്. ആദ്യ ദിവസം ആദ്യ ഷോ അതിന്റെ നിർമ്മാതാവിന്റെ ഒപ്പം കണ്ടിറങ്ങിയ ഞാൻ അയാളോട് പറഞ്ഞത് ഇതിലെ അഭിനയത്തിന് മമ്മൂട്ടിക്ക് നാഷണൽ അവാർഡ് sure ആണെന്നാണ്. അത്‌ കിട്ടാത്തതിൽ എനിക്ക് വളരെ വിഷമമുണ്ട്”

KPAC ലളിത പറഞ്ഞത്,
“അമരത്തേ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഏറ്റവും വിഷമമുള്ള കാര്യം മമ്മൂട്ടിക്ക് നാഷണൽ അവാർഡ് കിട്ടാത്തതാണ്. അത്രയേറെ ഗംഭീരമായിരുന്നു. അതേ കുറിച്ച് സംവിധായകൻ ഭരതേട്ടൻ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. കഷ്ട്ടപ്പെട്ടത് നമ്മളൊക്കെ, അവാർഡ് കൊണ്ട് പോയത് ബാക്കിയുള്ളവർ എന്നാണ്. ഭരതേട്ടന് നല്ല വിഷമമുണ്ടായി”

രവീന്ദ്രൻ മാഷ് പറഞ്ഞത്,
“അമരം മമ്മൂട്ടിയേ കൊണ്ടല്ലാതെ ആർക്കും പറ്റില്ല ചെയ്യാൻ. അതിഗംഭീര അഭിനയം”

മോഹൻലാൽ പറഞ്ഞത്,
“അമരം അത്ര നന്നായി ചെയ്യാൻ എനിക്കാകില്ല”
❤️❤️❤️🙏🙏🙏
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്ഥമുള്ള കഥാപാത്രങ്ങളിൽ ഒന്നായ അരയൻ അച്ചൂട്ടിക്ക് നാഷണൽ അവാർഡ് കിട്ടുമെന്ന് വിശ്വസിച്ച സിനിമക്കാരും, മാധ്യമങ്ങളും, പ്രേക്ഷകരുമായിരുന്നു അന്ന് (ഇന്നും). പക്ഷേ, അരയന് നിറം കൂടിപ്പോയി എന്ന കാരണത്താൽ അവാർഡ് നിഷേധം ഏറ്റ് വാങ്ങനായിരുന്നു അച്ചൂട്ടിയുടെ വിധി.അവാർഡ് കിട്ടിയില്ലേലും അച്ചൂട്ടി ഇടനെഞ്ചിൽ ഉണ്ട്.
ഇന്ന് 30 വർഷം.!

Amaram Malayalam Full Movie | Mammootty | Murali | Evergreen Family Thriller Movie | Bharathan - YouTube

**