അംബേദ്ക്കറിന്റെ പിൻതലമുറയും ഒരു വലിയ ദളിത് സമൂഹവും ഇന്നും മമ്മൂട്ടിയെ ജീവനുള്ള അംബേദ്ക്കർ ആയിട്ടാണ് കാണുന്നത്

48

Shamshad Ch

How Can Someone Bring The Sense Of Intellectual On His Face ?
ജബ്ബാർ പട്ടേലിന്റെ interview കണ്ട ശേഷമാണ് ഇത് ശരിക്കും ശ്രദ്ധിച്ചത്. ഒരു ശരാശരി മനുഷ്യൻ അയാളുടെ ജീവിതത്തിൽ ഉപയോഗിക്കുന്ന അല്ലെങ്കിൽ അയാൾ അറിയാതെ വന്നു പോകുന്ന വിവിധ ഭാവങ്ങൾ ഉണ്ട്, അതു അനുകരിക്കാൻ കഴിയാത്ത നല്ല നടന്മാർ ആരുമില്ല.പക്ഷെ Physical Attair ലൂടെയോ സംഭാഷണങ്ങളിലൂടെയോ അല്ലാതെ ഒരു നടനു അയാൾ ചെയുന്ന കഥാപാത്രം ഒരു intellectual ആണെന്ന് മുഖത്ത് പ്രതിഫലിപ്പിക്കാൻ കഴിയുമോ..?

For them, Ambedkar was God, says Mammootty | Malayalam Movie News - Times  of Indiaഈ ചോദ്യത്തെ സാധൂകരിക്കുന്ന ഇന്ത്യൻ സിനിമയിലെ ഒരേയൊരു പ്രകടനമാണ് മമ്മൂട്ടിയുടെ അംബേദ്ക്കർ ..!
Double Doctorate കിട്ടിയ, ജനങ്ങൾക്ക് ഇടയിൽ ബഹുമാന്യനായ നിലയും വിലയുമുള്ള അറിവും പാണ്ഡിത്യവുമുള്ള അംബേദ്ക്കർ. അയാൾ മറ്റാരെക്കാളും ഉന്നതനാണ് അതിന്റെ അഹങ്കാരം അയാൾക്ക് ഉണ്ട്. പക്ഷെ Pleasant Arrogance എന്ന നല്ലൊരു പദപ്രയോഗമാണ് മമ്മൂട്ടിയുടെ പ്രകടനത്തിന് സംവിധായാകൻ വിശേഷിപ്പിച്ചത് ജീവിതത്തിലുടനീളം അംബേദ്ക്കർ എങ്ങനെയായിരുന്നോ അതിന്റെ പകർപ്പ്..!

Law On Reels: Dr Babasaheb Ambedkar-Biopic Of Modern India's Architectവാദ പ്രതിവാദങ്ങളിലും കുട്ടികൾക് ക്ലാസ് എടുത്തു കൊടുക്കുന്നതും പ്രസംഗിക്കുന്നതും എന്തിന് വെറുതെ ഇരുന്നു ചിന്തിക്കുന്നതു പോലും എല്ലാം തികഞ്ഞ ഒരു വ്യക്തിയുടെ ആ “pleasant Arrogance” മുഖത്തു നിലനിർത്തികൊണ്ടു തന്നെയാണ്. Sense of Intellectual എന്നത് ഒരു ഭാവമല്ല, മനുഷ്യന്റെ മാനറിസമയോ സ്വഭാവമായോ പറയാൻ കഴിയുന്ന ഒരു അവസ്ഥയാണ് , അതിനെയാണ് മമ്മൂട്ടി തന്റെ മുഖത്തിലൂടെ Express ചെയ്തത്.വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ ആവാത്ത അത്രക്കും മികച്ച പ്രകടനമാണ് അബേദ്ക്കർ എന്നു മനസിലാക്കാൻ മറ്റൊന്നും വേണ്ട.അംബേദ്ക്കറിന്റെ പിൻതലമുറയും ഒരു വലിയ ദളിത് സമൂഹവും ഇന്നും മമ്മൂട്ടിയെ ജീവനുള്ള അംബേദ്ക്കർ ആയിട്ടു കാണുന്നത് അതി സൂക്ഷ്മമായി പഠിച്ചു അംബേദ്ക്കറിന്റെ വിവിധ തലങ്ങളെ അദ്ദേഹം എടുത്തു അണിഞ്ഞത് കൊണ്ടാണ് ..
Greatest Of All Time Perfomance 💯