മമ്മൂട്ടി അങ്ങനെ ആണ്, അതേ അയാൾ എല്ലാം അറിയുന്നുണ്ട് !
പക്ഷെ, ആ പ്രെസ്സ് മീറ്റിലെ എന്റെ ഏറ്റവും ഫേവറിറ്റ് മൊമെന്റ് ഇതൊന്നുമല്ലായിരുന്നു.!വൺ ഒരു രാഷ്ട്രീയ സിനിമ ആയതുകൊണ്ട് ഐ വി ശശിയും
159 total views

ഇന്നലെ പോസ്റ്റ് ചെയ്യാൻ പറ്റിയില്ല. ഇങ്ങനൊരു ഐറ്റം വന്നിട്ട് പോസ്റ്റ് ചെയ്യാതെ പോകുന്നത് എങ്ങനെ. കഴിഞ്ഞ ദിവസങ്ങളിലായി പ്രീസ്റ്റിന്റെ റിലീസിനു മുൻപുള്ള പ്രെസ്സ് മീറ്റ്, അതിനു ശേഷമുള്ള സക്സസ് മീറ്റ്, പിന്നീട് ബറോസിന്റെ പൂജ, ഇപ്പോൾ വണ്ണിന്റെ പ്രെസ്സ് മീറ്റ്.! അങ്ങനെ ഒരുപാട് പബ്ലിക് അപ്പിയറൻസുകളിൽ മമ്മൂക്കയെ കാണാനും കേൾക്കാനും സാധിച്ചു. Fanboy’s delight 😍
പക്ഷേ, ഇനി അങ്ങോട്ട് അങ്ങനെ ഒന്നും ഉടനെ കാണുന്നില്ല. വോട്ടിംഗ് ദിവസം പോളിംഗ് ബൂത്തിൽ കൂടി പ്രതീക്ഷിക്കാം. NB: ഇന്നലത്തെ പ്രെസ്സ് മീറ്റിൽ ഭീഷ്മപർവ്വത്തെ കുറിച്ചും, ബിലാലിനെക്കുറിച്ചും, പുഴുവിനെകുറിച്ചും, സിബിഐയെക്കുറിച്ചും, മമ്മൂക്കയുടെ പബ്ലിക് അപ്പിയറൻസുകളിലെ ഡ്രെസ്സിങ്ങ് സ്റ്റൈലിനെകുറിച്ചും, മഞ്ജു വാര്യരുടെ ഫോട്ടോയെക്കുറിച്ചും ഒക്കെ സംസാരിച്ചത് സ്റ്റാറ്റസുകളിൽ ഒക്കെ നിറഞ്ഞിരുന്നു.
മമ്മൂക്ക: ഇന്നലെ ഒരാൾ ജനിച്ച ദിവസവും, മറ്റെയാൾ മരിച്ച ദിവസവും ആയിരുന്നു
അവിടെ കൂടിയിരുന്ന റിപ്പോർട്ടർമാരെപ്പോലെ കണ്ടുകൊണ്ടിരുന്ന എന്റെയും വാ അടഞ്ഞു പോയി.
(I V Sasi was born on 28th March 1948
T Damodaran died on 28th March 2012).!
ഞാൻ അത് on time കേട്ടത് ആണ്. ശരിക്കും ഞെട്ടിപ്പോയി. ദാമോദരൻ മാഷുടെ ചരമ വാർഷിക ആണെന്ന് പുള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യക്തം ആയിരുന്നു. പക്ഷേ IV ശശി sir…!!അതേ കുറിച്ച് ഒക്കെ ആര് എഴുതി പിടിപ്പിക്കാൻ.വെറും സെക്കൻഡുകൾ നീളുന്ന വാക്കുകൾ. മമ്മൂട്ടി അങ്ങനെ ആണ്. അതേ അയാള് എല്ലാം അറിയുന്നുണ്ട്.!
There he is… The Actor and the Man I love… Mammookka
Mintil Mohanന്റെ കുറിപ്പ് കൂടി
160 total views, 1 views today
