മമ്മൂട്ടി അങ്ങനെ ആണ്, അതേ അയാൾ എല്ലാം അറിയുന്നുണ്ട് !

195

Shamshad Ch ന്റെ കുറിപ്പ്

ഇന്നലെ പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല. ഇങ്ങനൊരു ഐറ്റം വന്നിട്ട് പോസ്റ്റ്‌ ചെയ്യാതെ പോകുന്നത് എങ്ങനെ. കഴിഞ്ഞ ദിവസങ്ങളിലായി പ്രീസ്റ്റിന്റെ റിലീസിനു മുൻപുള്ള പ്രെസ്സ് മീറ്റ്, അതിനു ശേഷമുള്ള സക്സസ് മീറ്റ്, പിന്നീട് ബറോസിന്റെ പൂജ, ഇപ്പോൾ വണ്ണിന്റെ പ്രെസ്സ് മീറ്റ്.! അങ്ങനെ ഒരുപാട് പബ്ലിക് അപ്പിയറൻസുകളിൽ മമ്മൂക്കയെ കാണാനും കേൾക്കാനും സാധിച്ചു. Fanboy’s delight 😍

പക്ഷേ, ഇനി അങ്ങോട്ട് അങ്ങനെ ഒന്നും ഉടനെ കാണുന്നില്ല. വോട്ടിംഗ് ദിവസം പോളിംഗ് ബൂത്തിൽ കൂടി പ്രതീക്ഷിക്കാം. NB: ഇന്നലത്തെ പ്രെസ്സ് മീറ്റിൽ ഭീഷ്മപർവ്വത്തെ കുറിച്ചും, ബിലാലിനെക്കുറിച്ചും, പുഴുവിനെകുറിച്ചും, സിബിഐയെക്കുറിച്ചും, മമ്മൂക്കയുടെ പബ്ലിക് അപ്പിയറൻസുകളിലെ ഡ്രെസ്സിങ്ങ് സ്റ്റൈലിനെകുറിച്ചും, മഞ്ജു വാര്യരുടെ ഫോട്ടോയെക്കുറിച്ചും ഒക്കെ സംസാരിച്ചത് സ്റ്റാറ്റസുകളിൽ ഒക്കെ നിറഞ്ഞിരുന്നു.

ഒരു തലമുറയെ ത്രസിപ്പിച്ച ഐ.വി. ശശി-ടി ദാമോദരൻ കൂട്ട്കെട്ട്; മലയാള സിനിമയെ താങ്ങി നിർത്തിയ ഹിറ്റുകൾ-IV Sasi- T Damodaran Memorable Hitsപക്ഷെ, ആ പ്രെസ്സ് മീറ്റിലെ എന്റെ ഏറ്റവും ഫേവറിറ്റ് മൊമെന്റ് ഇതൊന്നുമല്ലായിരുന്നു.!വൺ ഒരു രാഷ്ട്രീയ സിനിമ ആയതുകൊണ്ട് ഐ വി ശശിയും ദാമോദരൻ മാഷും ചേർന്ന് എൺപതുകളിൽ സൃഷ്ടിച്ച രാഷ്ട്രീയ സിനിമകളെ കുറിച്ച് ചോദ്യം വന്നപ്പോൾ ആ സിനിമകൾ എപ്രകാരമാണ് ഒരു സാമൂഹ്യ വിമർശനം എന്ന രീതിയിൽ പ്രവർത്തിച്ചതെന്ന് മറുപടി പറയുന്ന മമ്മൂക്ക, തുടർന്ന് റിപ്പോർട്ടർ: അവരെക്കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ ?
മമ്മൂക്ക: ഇന്നലെ ഒരാൾ ജനിച്ച ദിവസവും, മറ്റെയാൾ മരിച്ച ദിവസവും ആയിരുന്നു
അവിടെ കൂടിയിരുന്ന റിപ്പോർട്ടർമാരെപ്പോലെ കണ്ടുകൊണ്ടിരുന്ന എന്റെയും വാ അടഞ്ഞു പോയി.

(I V Sasi was born on 28th March 1948
T Damodaran died on 28th March 2012).!

ഞാൻ അത് on time കേട്ടത് ആണ്. ശരിക്കും ഞെട്ടിപ്പോയി. ദാമോദരൻ മാഷുടെ ചരമ വാർഷിക ആണെന്ന് പുള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് വ്യക്തം ആയിരുന്നു. പക്ഷേ IV ശശി sir…!!അതേ കുറിച്ച് ഒക്കെ ആര് എഴുതി പിടിപ്പിക്കാൻ.വെറും സെക്കൻഡുകൾ നീളുന്ന വാക്കുകൾ. മമ്മൂട്ടി അങ്ങനെ ആണ്. അതേ അയാള് എല്ലാം അറിയുന്നുണ്ട്.!
There he is… The Actor and the Man I love… Mammookka


Mintil Mohanന്റെ കുറിപ്പ് കൂടി

ശ്രീനിവാസൻ : “അങ്ങനെയിരിക്കെയാണ് എംടി തിരക്കഥയെഴുതുന്ന വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ ഷൂട്ടിംഗിനായി ഞാൻ ഷൊർണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തുന്നത്. അവിടെ ചെന്നപ്പോൾ ഒരു മുറിയിൽ നിന്നും ഒരു സുമുഖനായ ചെറുപ്പക്കാരൻ പുറത്തേക്ക് വന്നെന്നോട് സംസാരിച്ചു “ഹലോ മിസ്റ്റർ ശ്രീനിവാസൻ നിങ്ങൾ മണിമുഴക്കത്തിൽ അഭിനയിക്കാൻ എറണാകുളത്ത് വന്നപ്പോൾ ഞാൻ ബക്കർജീയോട് ചാൻസ് ചോദിക്കാൻ അവിടെ വന്നിരുന്നു. നിങ്ങളുടെ വീട് പാട്യത്തല്ലേ.., നിങ്ങളുടെ അച്ഛനും അമ്മയും സ്കൂൾ ടീച്ചേഴ്‌സ് അല്ലേ.., യൂണിവേഴ്‌സിറ്റി ലെവലിൽ ബെസ്റ്റ് ആക്ടർ ആയിട്ടില്ലേ., അന്ന് മദിരാശിയിൽ ക്രിസ്ത്യൻ ആർട്സിൻ്റെ റേഡിയോ നാടകത്തിൽ നിങ്ങൾ അഭിനയിച്ചില്ലേ.., അത് ഞാൻ കേട്ടിരുന്നു. ഒറ്റ വീർപ്പിന് അയാള് എൻ്റെ മുഴുവൻ ചരിത്രവും പറയുകയാണ്. പിന്നീടാണ് ഞാൻ മനസ്സിലാക്കുന്നത് എൻ്റെ മാത്രമല്ല മലയാളസിനിമയിലെ മിക്കവാറും ആൾക്കാരുടേയും കാര്യങ്ങളും കുടുംബചരിത്രവും അയാൾക്കറിയാം. ഞാൻ അന്തംവിട്ട് നോക്കി നിൽക്കേ അയാൾ ചിരിച്ചു കൊണ്ടെന്നോട് പറഞ്ഞു “ഞാനീ സിനിമയിൽ അഭിനയിക്കാൻ വന്നതാ പേര് മമ്മൂട്ടി…

*