യഥാർത്ഥ ജീവിതത്തിൽ വക്കീൽ ആയിരുന്ന മമ്മൂട്ടി സിനിമയിലഭിനയിച്ച വക്കീൽ വേഷങ്ങൾ

51

Shamshad Ch

യഥാർത്ഥ ജീവിതത്തിൽ വക്കീൽ ആയിരുന്ന മമ്മൂട്ടി, 1980 മുതൽ സിനിമയിൽ സജീവമായ ശേഷം ആ വേഷം പാടെ ഉപേക്ഷിച്ചു. എങ്കിലും സിനിമയിൽ നിരവധി തവണ അത് ധരിക്കേണ്ടി വന്നിട്ടുണ്ട്.മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ വക്കീൽ കുപ്പായമണിഞ് പ്രേക്ഷക പ്രീതിയും, വിജയങ്ങളും ഒരുപോലെ സൃഷ്ടിച്ചതു മമ്മൂട്ടി ആയിരിക്കും.

1983 ഫിബ്രവരിയിൽ പുറത്തിറങ്ങിയ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ അഡ്വ: ജയമോഹൻ ആയിരുന്നു സിനിമയിലെ ആദ്യ വക്കീൽ വേഷം. നായകനായി പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു. മമ്മൂട്ടിയുടെ കരിയറിന് തന്നെ മാറ്റി എഴുതിയ ഈ ചിത്രത്തിലൂടെയാണ് നായക നിരയിലേക്ക് ഉയർന്ന് വന്നതും.മറ്റു വേഷങ്ങളെ പോലെ തന്നെ വ്യത്യസ്ഥമായിരുന്നു മമ്മൂട്ടിയുടെ വക്കീൽ വേഷങ്ങളും.

വ്യത്യസ്ഥ രുപം, ഭാവം, മാനറിസങ്ങൾ എല്ലാം പ്രകടമാണ്. ഇഗ്ലീഷുകാരനായ ജഡ്ജിക്ക് വരെ സ്വീകാര്യനായ അംബേദ്കറും, കേസില്ലാ വക്കീലായ തന്ത്രത്തിലെ ജോർജ്ജ് കോരയും കഥാപാത്രങ്ങളുടെ രണ്ട് തലങ്ങളാണ്. വെറും ഗസ്റ്റ് റോളിൽ വന്ന നരസിംഹത്തിലെ നന്ദഗോപാൽ മാരാർ ഇന്ന് ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള വക്കീൽ കഥാപാത്രമായതിൽ അത്ഭുതപ്പെടേണ്ടതില്ല.

മലയാള സിനിമയിൽ പോലീസ് വേഷം പോലെ തന്നെ ഏറ്റവും കൂടുതൽ സിനിമകളിൽ വക്കീൽ നായക വേഷം ചെയ്ത മമ്മൂട്ടി തമിഴ്ലും മൗനം സമ്മതം എന്ന ചിത്രത്തിലൂടെ വക്കീൽ കുപ്പായം അണിഞ്ഞ് കയ്യടി നേടിയിട്ടുണ്ട്.

മമ്മൂട്ടി വക്കീൽ വേഷങ്ങൾ ചെയ്ത സിനിമകളുടെ ലിസ്റ്റ്

1.സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്
2.ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
3.ഇതാ ഇന്ന് മുതൽ (ഗസ്റ്റ്)
4.ക്ഷമിച്ചു എന്നൊരു വാക്ക്
5.വിചാരണ
6.തന്ത്രം
7.അടിക്കുറുപ്പ്
8.മൗനം സമ്മതം (തമിഴ്)
9.അഭിഭാഷകന്റെ കേസ് ഡയറി
10.ബാബസാഹേബ് അംബേദ്കർ (ഇംഗ്ലീഷ്)
11.ഹരികൃഷ്ണൻസ്
12.നരസിംഹം (ഗസ്റ്റ്)
13.കൈ എത്തും ദൂരത്ത് (ഗസ്റ്റ് )
14.പ്രജാപതി
15.ട്വൻറി 20
16.പുതിയ നിയമം