ഇവൻ അറേബ്യൻ മണൽപ്പൂച്ച, ചെറുതെങ്കിലും നിസാരക്കാനല്ല
ഒരു ഭംഗിയുള്ള ചിത്രം കണ്ടപ്പോൾ തോന്നിയത് ആണ് ഇവനെ കുറിച്ചു ഒന്നറിയാൻ കാണാൻ ഓമനത്തം ഉള്ള മുഖം വീട്ടിൽ വളർത്തുന്ന പൂച്ചയെ പോലെ എന്നാൽ അങ്ങനെ അല്ല. ആരാണ് ഇവൻ എന്ന് ചോദിച്ചാൽ. അറേബ്യൻ മണൽപ്പൂച്ച, അറേബ്യൻ സാൻഡ് ഡ്യൂൺ ക്യാറ്റ് എന്നും ഒക്കെ ആണ് ഇവൻ അറിയപ്പെടുന്നത്. മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു പൂച്ച വർഗ്ഗമാണ്. സൌദി അറേബ്യ, പശ്ചിമേഷ്യൻ പ്രദേശങ്ങൾ, മദ്ധ്യേഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ മരുഭൂമികളിൽ ഇവയെകാണാം പൂച്ചയെ പോലെ കരയുവാനും എന്നാൽ നായയെ പോലെ ചെറിയ രീതിയിൽ കുരക്കാനും ഇതിന് കഴിയും. നമ്മുടെ വീട്ടിൽ വളർത്തുന്ന പൂച്ചകളെക്കാൾ ചെറുതും എന്നാൽ അതിലും ശക്തനും ആണ്. കൂട് ഉണ്ടാക്കി താമസിക്കാൻ മിടുക്കൻ ആണ് രാത്രി സവാരി ഇഷ്ടമുള്ള ഇവൻ പാമ്പിനെ ഒക്കെ വളരെ അനായാസം പിടികൂടി കഴിക്കും വളരെ അദ്വാനി ആയ ഈ ജീവി ഏകദേശം 10 കിലോമീറ്റർ വരെ ആഹാരം തേടി നടക്കും.
എന്തു ചെയ്യാൻ മനുഷ്യൻ കാരണം ഈ ജീവി വർഗം മിക്കവാറും അന്യം നിന്നു പോകും. നേരത്തെ പറഞ്ഞപോലെ ഇവയുടെ ഭാരം നോക്കിയാൽ 1.3 മുതൽ 3.4 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഇവയുടെ നീളം 29 മുതൽ 36 ഇഞ്ചുവരെയും ഉയരം 10 മുതൽ 12 ഇഞ്ചുവരെയുമാണ്. നല്ല രോമമുളള ശരീരം മരുഭൂമിയിലെ മണലിന്റ നിറത്തിന് തികച്ചും അനുയോജ്യമായതാണ്. ചാരക്കളർ പോലെയുള്ള മറ്റു നിറങ്ങളിലും ഇവയെ കാണപ്പെടുന്നു. ചെവികൾ തവിട്ടു കലർന്ന ചുവപ്പു നിറമാണ്. പിന്നെ വെള്ളം കുടിക്കാതെ ദിവസങ്ങളോളം ഇവക്ക് കഴിയാൻ കഴിയും വർഷത്തിൽ രണ്ടു തവണ പ്രജനനം നടത്തും