ഹമ്മുറാബിയുടെ നിയമസംഹിതയിലെ വ്യവസ്ഥകൾ 

252

Shanavas

ഹമ്മു റാബി കോഡ്

ഹമ്മുറാബി റാബിയെ ആണ് ലോകത്തിലെ ആദ്യത്തെ ലോ ഗിവർ അല്ലെങ്കിൽ നിയമ നിർമാതാവ് എന്നൊക്കെ പറയാറുള്ളത് നമുക്കു പലർക്കും കേട്ടു കേൾവി മാത്രമായുള്ള ആ കാടൻ നിയമത്തെ ഒന്ന് പരിശോധിക്കാം ഇതു തന്നെ ആണ് ജൂതൻമാർ പണ്ട് പിന്തുടർന്നതുംഅവരുടെ ഹലാഖ നിയമം ആയതും മോശയുടെ 10 കല്പനകളും പിന്നെ ജൂത നിയങ്ങളും പിന്നെ ഇസ്ലാം പിന്തുടരുന്ന ശരിയാ നിയമവും ഹമ്മു റാബി കോഡിന്റെ വകഭേദം തന്നെ.

Image result for hammurabi codeബാബിലോണിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മുറാബി ഇയാള് ആയിരുന്നു ഈ സംഹിത രൂപപ്പെടുത്തിയത് ഏഴടി നാലിഞ്ച് ഉയരമുള്ള ശിലയിൽ രേഖപ്പെടുത്തിയ നിയമാവലിയുടെ ഒരു സമ്പൂർണ്ണമാതൃക ഇന്ന് ലഭ്യമാണ്. അതിന്റെ ഒരു ചെറിയ വിശകലനത്തിലേക്ക് പോവാം.
ഖുര്ആനിലെ ദൈവം ഇറക്കിയ നിയമവലിയും ഹമ്മുറാബിയുടെ നിയമാവലിയും എങ്ങനെയൊക്കെ കുടി ചേരുന്നു എന്നുള്ളത് നോക്കാം.

ക്രിസ്തുവിന് മുൻപ് പന്ത്രണ്ടാം നൂറ്റാണ്ടിൽ എലാമിലെ രാജാവായിരുന്ന ഷുട്രുക് നഹൂണ്ടെ കൊള്ള ചെയ്തുകൊണ്ടുപോയ ആ ശില കണ്ടുകിട്ടിയത് ഇറാനിലെ കൂസെസ്ഥാനിൽ പഴയ സൂസാ പട്ടണത്തിലാണ്. പാരിസിലെ ലൂവർ സംഗ്രഹാലയത്തിലാണ് ഇപ്പോൾ ഇതുള്ളത് ജനങ്ങൾക്ക് നിയമം എത്തിച്ചുകൊടുക്കാൻ ദൈവങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവനാണ് താനെന്ന് ഹമ്മുറാബി പറഞ്ഞതും പ്രഖ്യാപിച്ചതും നിയമാവലിയുടെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു: “(ദേവന്മാരായ) അനുവും ബേലും, ഉന്നതരാജനും ദൈവഭയമുള്ളവനുമായ എന്നെ നാട്ടിൽ നീതിയുടെ ഭരണം നടപ്പിൽ വരുത്താൻ പേരുചൊല്ലി വിളിച്ചു എന്നാണ്അറിയപ്പെടുന്നത് ഏറെ വൈവിദ്ധ്യമുള്ള ഒരു സംഹിതയാണ് ഹമ്മുറാബി സൃഷ്ടിച്ചത്.

ഹമ്മുറാബിയുടെ നിയമസംഹിതയിലെ വ്യവസ്ഥകൾ

1)ഒരുവൻ മറ്റൊരുവനെ ഏതെങ്കിലും ആരോപണത്തിൽ പെടുത്തി വിലക്കിലാക്കുകയ
ും പിന്നീട് ആരോപണം തെളിയാതെ വരുകയും ചെയ്താൻ, വിലക്ക് വരുത്തിവച്ചവൻ കൊല്ലപ്പെടണം.
2)തനിക്കെതിരെ മറ്റൊരാൾ ആരോപണം ഉന്നയിച്ചതിന്റെ പ്രയാസത്തിൽ ഒരുവൻ നദിയിൽ ചാടി മുങ്ങി മരിച്ചാൽ, ആരോപണം ഉന്നയിച്ചയാൾ അയാളുടെ വീടിന് അവകാശിയാകും. എന്നാൽ അയാൾ മുങ്ങാതെ രക്ഷപെട്ടാൽ, ആരോപണം ഉന്നയിച്ചവന് വധശിക്ഷ നൽകുകയും ആരോപിതൻ ആരോപകന്റെ വീടിന് അവകാശിയാവുകയും ചെയ്യും.
3)മൂപ്പന്മാർ സമക്ഷം മറ്റൊരാൾക്കെതിരായി ആരോപണം ഉന്നയിച്ചിട്ട് അത് തെളിയിക്കുന്നതിൽ പരാജയപ്പെടുന്നവന് വധശിക്ഷ നൽകണം.
4)ഒരാൾ മറ്റൊരാൾക്കുവേണ്ടി പണിത വീട്, പണിയുടെ പോരായ്മകൾ മൂലം ഇടിഞ്ഞ് വീണ് ഉടമസ്ഥൻ മരിച്ചാൽ, നിർമ്മാതാവിന് വധശിക്ഷ നൽകണം. (ഉടമസ്ഥന്റെ മകൻ കൊല്ലപ്പെട്ടാൽ നിർമ്മാതാവിന്റെ മകനെ കൊല്ലണം എന്നാണ് ഈ നിയമത്തിന്റെ മറ്റൊരു പാഠം.)
5)മുലയൂട്ടി വളർത്താനായി മാതാപിതാക്കളിൽ നിന്ന് ഏറ്റെടുത്ത കുഞ്ഞ് തന്റെ കൈവശം മരിച്ചെന്നിരിക്
കെ, മറ്റൊരു കുഞ്ഞിനെ കണ്ടെത്തി മരിച്ചുപോയ കുട്ടിയാണെന്ന നാട്യത്തിൽ വളർത്തിയവളുടെ മുലകൾ അരിഞ്ഞുകളയണം.
6)ഒരാളുടെ ആൺകുട്ടിയെ അപഹരിക്കുന്നവന് വധശിക്ഷ നൽകണം.
7)പെണ്ണിനെ വിവാഹം കഴിച്ചവൻ അവളുമായി ലൈംഗികബന്ധം പുലർത്തിയിട്ടേയില്ലെങ്കിൽ, ആ പെണ്ണ് അയാളുടെ ഭാര്യയല്ല.
8)ഗർഭിണിയെ ആരെങ്കിലും തല്ലിയതിന്റെ ഫലമായി ഗർഭം അലസിയാൽ, തല്ലിയവന്റെ മകളെ കൊല്ലണം.
9)ഒരാള് മറ്റൊരാളുടെ പശുവിനെ കൊന്നാല്, കുറ്റവാളിയുടെ പശുവിനെ തിരിച്ചും കൊല്ലണം.
10)ഒരാളുടെ മകളെ മറ്റൊരാള് കൊന്നാല് കൊന്നയാളുടെ മകളെ കൊല്ലുക.
11)കളവു നടത്തിയാല് അതിനു മരണ ശിക്ഷ
കണ്ണിനു കണ്ണ്,മുക്കിനു മുക്ക് എന്നാല് അടിമയുടെ കാര്യത്തില് ഇതിന് മാറ്റം വരുന്നു അവിടെ സ്വര്ണ്ണം വിലയായി നല്കുക
ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം അടങ്ങുന്ന ഇത്തരം 282 നിയമങ്ങൾ ഹമ്മുറാബിയുടെ സംഹിതയിലുണ്ട്.

Image result for hammurabi code

***

Advertisements