24 യൂണിറ്റുകളുള്ള ഡയാലിസിസ് സെൻ്റർ, അങ്ങ് അമേരിക്കയിലോ സിംഗപ്പൂരിലോ അല്ല ഇവിടെ ഇന്ത്യയിൽ, നമ്മുടെ കൊച്ചു കേരളത്തിലാണ്

110
Shanavas AR
24 യൂനിറ്റുകളുള്ള ഡയാലിസിസ് സെൻ്റർ !
അങ്ങ് അമേരിക്കയിലെ മയോ ക്ലിനികിലോ, ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലിലോ സിംഗപ്പൂരിലെ മൗണ്ട് എലിസബെത് ഹോസ്പിറ്റലിലോ അല്ല…
ഇവിടെ ഇന്ത്യയിൽ, നമ്മുടെ കൊച്ചു കേരളത്തിലാണ്, അതും ഒരു സർക്കാർ ഹോസ്പിറ്റലിൽ…
കേരളത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെൻ്റർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. 24 യൂനിറ്റുകളുള്ള ഡയാലിസിസ് സെൻ്ററാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയത്. എം എൽ എ ഫണ്ട് ഉപയോഗിച്ച് 14 യൂനിറ്റും കാരുണ്യ ഫണ്ട് ഉപയോഗിച്ച് 10 യൂനിറ്റും നിർമ്മിച്ചു. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ നേർചിത്രമാണ് ഈ ഹൈടെക് ഡയാലിസിസ് സെൻ്റർ.
ഈ ഇടതുപക്ഷ സര്ക്കാര് എന്നും ജനങ്ങള്ക്കൊപ്പം. സമൂഹത്തിലെ പാവപെട്ട രോഗികള്ക്കായി ആരോഗ്യ മേഖലയിൽ കൂടുതല് ഹൈടെക് സൗകര്യങ്ങള് ഒരുക്കുകയാണ് ജനകീയ സര്ക്കാര്
ഇതിന് മുൻകൈ എടുത്ത സ്ഥലം എംഎൽഎ ആൻസലൻ സഖാവിനും , ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിനും മുഖ്യമന്ത്രി പിണറായി വിജയനും ആയിരമായിരം അഭിനന്ദനങ്ങൾ…
Dr SHANAVAS A R
Advertisements