ജോലിയൊന്നും ചെയ്യാതെ ഒരു സെലിബ്രിറ്റി ലൈഫ് വേണം, കാരണം വിയർപ്പിന്റെ അസുഖം ഉള്ളതാ

481

Shanavas AR

* വെറും 2500 സ്‌ക്വയർ ഫീറ്റ് ഉള്ള ഒരു കൊച്ചു കൊട്ടാരം മതി . നന്മ ചെയ്തു ക്ഷീണിക്കുമ്പോൾ റസ്റ്റ്‌ എടുക്കണ്ടേ? അല്ലാതെ ഭാര്യക്കും കുട്ടികൾക്കും വേണ്ടിയല്ല കേട്ടോ.

* 25 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഇന്നോവ കാർ, ഫുൾ ഓപ്ഷൻ മതിയേ – പുറക് വരെ എസി വേണം. സൺ റൂഫ് കൂടെ ഇരുന്നോട്ടെ. അകത്തു മലർന്ന് കിടന്ന് ആകാശം കാണാല്ലോ? അപ്പോൾ പുതിയ ഐഡിയ തോന്നും. നമുക്ക് നന്മ മരം വളർത്തണ്ടേ.

* ഒരു ലക്ഷം രൂപക്ക്‌ പുറത്തു വിലയുള്ള ഐ ഫോൺ x മതി ഫോൺ വിളിക്കാൻ. ലൈവ് ചെയ്യാനുള്ളതാ.

* ജോലിയൊന്നും ചെയ്യാതെ ഒരു സെലിബ്രിറ്റി ലൈഫ് വേണം, കാരണം വിയർപ്പിന്റെ അസുഖം ഉള്ളതാ.

* പോപ്പ് കോൺ വാങ്ങാൻ വേണ്ടി കുറച്ചു കോടികൾ ബാങ്ക് ബാലൻസ് വേണം. കുറച്ചു രൂപ പരസ്യത്തിനും വേണം – സോഷ്യൽ സ്റ്റാർ അവാർഡ് കിട്ടണ്ടേ? എല്ലാരേയും കൊണ്ട് എസ്‌എംഎസ്‌ അയപ്പിക്കണ്ടേ? ഇത് വല്ലതും നാട്ടുകാർക്ക്‌ മനസ്സിലാകുമോ?

* വേറെ ചെറിയൊരു ആഗ്രഹം – വലുതായിട്ടൊന്നുമില്ല, ഒരു പത്തു നൂറ്റമ്പത് രാജ്യങ്ങൾ സന്ദർശിക്കണം – അവിടെയെല്ലാം നന്മ മരം വളരാൻ പറ്റിയതാണോ എന്ന് നോക്കണം. അതാകുമ്പോൾ ഡോളർ, ഐ മീൻ അമേരിക്കൻ ഡോളർ അല്ലെങ്കിൽ യൂറോ വെച്ച് കളിക്കാം . സത്യമായിട്ടും കോടികൾ ഇന്ത്യൻ രൂപയായിട്ടു കണ്ടു കണ്ടു മടുത്തത് കൊണ്ടാണേ .

* ഇനി? ഒരു മെഡിക്കൽ കോളേജ് കൂടി മതി. അതാകുമ്പോൾ ലൈവ് ചെയ്യാൻ അസുഖക്കാർ ഇഷ്ടം പോലെ കാണുമല്ലോ. തേരാ പാരാ നടക്കുകയും വേണ്ട . ഒരു ദിവസം തന്നെ പത്തു നൂറ് ലൈവ്. ഹോ, പിന്നെ ഇവിടെ ഒരു നോട്ടെണ്ണൽ മെഷീൻ പോലും ബാക്കി കാണില്ല, എത്ര കിട്ടിയാലും അതൊന്നും നോട്ട് എണ്ണാൻ എനിക്ക് തന്നെ തികയില്ലല്ലോ.

# അപ്പോൾ ഇൻകം ടാക്സ്, ഫോറിൻ കറൻസി റെഗുലേഷൻ, നിയമങ്ങൾ,…

അതൊന്നും കുഴപ്പമില്ല, കാരണം ഒന്നാമതായി എനിക്ക് അതിനെ കുറിച്ച് ഒന്നുമറിയില്ല. രണ്ടാമതായി നന്മ മരം അല്ലെ, വളരണ്ടേ?

# പക്ഷേ?

എന്ത് പക്ഷേ മര്യാദക്ക് ഇരുന്നോ. അല്ലെങ്കിൽ ഇപ്പോൾ വെട്ട് കിളികളെയും ഫാനരന്മാരെയും അഴിച്ചു വിടും. അല്ല പിന്നെ. നന്മ മരത്തിനെ വളരാൻ സമ്മതിക്കില്ലേ?

# വനിത കമ്മീഷൻ കേസ്, പോലീസ് കേസ്….

ഓഹോ, ഇപ്പൊ ശരിയാക്കി തരാം.

അസ്സലാമു അലൈക്കും റഹ്മത്തുള്ളാഹി ബറകാതുഹു.
അവർ പ്രവാചകനായ നബി (സ്വ.അ) നിന്ദിച്ചു.
ഇപ്പോൾ ദേ എന്നെയും നിന്ദിക്കുന്നു.

ഇത്രയും മതി. ഇനി ആരും എന്നെ ഒന്നും ചെയ്യില്ല.

Dr SHANAVAS A R

Advertisements