Shanavas

ഓം ഷിന്റിക്യോ മതം

പല മതങ്ങളുടെ ചരിത്രം നമ്മൾ കേട്ടിട്ടുണ്ട് .ചിലതൊക്കെ വളരെ കൗതുകം ഉണർത്തുന്നത് ആണ് ഇന്ന് ഇവിടെ ഒരു മതത്തെ പറ്റി നോക്കാം

ജപ്പാനിൽ ഓം ഷിന്റിക്യോ മത വിഭാഗം സ്ഥാപിച്ച വ്യക്തിയാണ് ഷോക്കോ അസഹാര (Shoko Asahara). ചിസുവോ മാത്‌സുമോട്ടോ എന്നായിരുന്നു യഥാർത്ഥ പേര്. 1995 മാർച്ച് 20 ന് ടോക്കിയോയിലെ ഭൂഗർഭ റെയിൽപ്പാതയിൽ സരിൻ എന്ന വിഷവാതകമുപയോഗിച്ച് അക്രമണം നടത്തിയ കുറ്റത്തിന് വധശിക്ഷ നൽകി

ജീവ ചരിത്രം

1955 മാർച്ച് 2ന് ദരിദ്രമായൊരു കുടുംബത്തിൽ ജനനം ശൈശവദശയിൽ ബാധിച്ച ഗ്ലോക്കോമ മൂലം ഭാഗികമായി അന്ധത ബാധിച്ചു. അന്ധവിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മറ്റുള്ള സഹപാഠികളെ ഭീഷണിപ്പെടുത്തി പണം പിടിച്ചെടുക്കുന്നതിലൂടെ ചെറുപ്പത്തിലേ കുപ്രസിദ്ധി നേടി. 1977 ൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം അക്യുപങ്ചർ, ചൈനീസ് പാരമ്പര്യ വൈദ്യം എന്നിവയിൽ പരിശീലനം നേടി 1978ൽ വിവാഹിതനായ അസഹാരയ്ക്ക് 12 മക്കളുണ്ട്. പത്നി: ടോംമോക്കോ മാത്‌സുമോട്ടോ

മത രൂപീകരണം

പഠിക്കുന്നതിന് പുറമേ അസഹാര, ചൈനീസ് ജ്യോതിഷവും താവോയിസവും വശപ്പെടുത്തുന്നതിനും ശ്രമിച്ചു. യോഗ, തപസ്സ്, വജ്രയാനം ക്രിസ്തീയ പ്രാർത്ഥന എന്നിവയിലും പ്രാവീണ്യം നേടി. ഇവയിൽ നിന്നെല്ലാം ലഭിച്ച അറിവ് സമന്വയിപ്പിച്ചാണ് ഓം ഷിന്റിക്യോ എന്ന മതം സ്ഥാപിച്ചത്

1987 ൽ ചിസുവോ മാത്‌സുമോട്ടോ എന്ന പേര് ഔദ്യോഗികമായി മാറ്റി ഷോക്കോ അസഹാര എന്നാക്കി ഓം ഷിന്റിക്യോ മതത്തിന് സർക്കാർ അംഗീകാരത്തിന് ശ്രമിച്ചു. അദ്യം സർക്കാർ അനുവദിച്ചില്ല എങ്കിലും, 1989 ൽ നൽകിയ അപ്പീലിനെത്തടർന്ന് അംഗീകരിക്കപ്പെട്ടു. ടെലിവിഷൻ, മാഗസിനുകൾ തുടങ്ങിയവയിൽ പ്രഭാഷണങ്ങൾ നടത്തി വിശ്വാസികളെ നേടിയെടുത്തു.

വിവിധ മതങ്ങളിൽ നിന്നും പകർത്തിയ ആശയങ്ങൾ ചേർത്താണ് ഷോക്കോ അസഹാര തന്റെ മത സിദ്ധാന്തങ്ങൾ രൂപീകരിച്ചത്. തന്നെ ക്രിസ്തുവായിട്ടാണ് അസഹാര സ്വയം വിശേഷിപ്പിച്ചത്. മറ്റുള്ളവരുടെ പാപങ്ങൾ സ്വയം ഏറ്റെടുത്ത് അവരെ പാപമോചിതരാക്കുമെന്ന് ഇദ്ദേഹം വിശ്വസിപ്പിച്ചു. ലോകാവസാന പ്രവചനങ്ങൾ നടത്തി ജനശ്രദ്ധ നേടി. ജപ്പാനിൽ അമേരിക്കൻ ആക്രമണം നടക്കുമെന്നും അതിൽ രാജ്യം തകരുമെന്നും പ്രവചിച്ചു. മൂന്നാം ലോക മഹായുദ്ധം ഉടൻ നടക്കുമെന്നും ജനങ്ങളെ വിശ്വസിപ്പിച്ചു. ഇതേ സമയത്തു തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭീകര ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതിനു വേണ്ടി രഹസ്യമായി ഒരു വിഭാഗത്തെത്തന്നെ ഇദ്ദേഹം ഉപയോഗിച്ചു.

സരിൻ ആക്രമണം

ടോക്കിയോ സബ്‌വേയിൽ 1995 മാർച്ച് 20ന് നടന്ന ആക്രമണത്തിൽ 13 പേർ മരിക്കുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടു

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.