ഇംപീച്മെന്റിന്റെ ചരിത്രം

21

Shanavas

ഇംപീച്മെന്റിന്റെ ചരിത്രം


ലോകത്തിലെ ആധുനിക ഭരണഘടന എടുത്ത് നോക്കിയാലും അതിൽ എല്ലാം ബ്രിട്ടീഷ് എലിമെന്റ് ധരാളം ഉണ്ട് ഉദാഹരണമായി അമേരിക്കൻ ഭരങ്ങാഘടന മുതൽ ഇൻഡ്യൻ ഭരണഘടന വരെ അത് ഉണ്ട് കാരണം ബ്രിട്ടൻ ആയിരുന്നല്ലോ ഈ പറയുന്ന രാജ്യങ്ങൾ ഒക്കെ കോളനി ഭരണകാലത്ത് ഭരിച്ചിരുന്നത്. ഇതിൽ ബ്രിട്ടന്റെ പങ്ക് എന്താണ് എന്ന് നോക്കാം.
എന്താണ് ഇംപീച്മെന്റ്?


അമേരിക്കൻ ശബ്ദതാരാവലിയായ മറിയം-വെബ്സ്റ്റർ നിർവചനം അനുസരിച്ച് അധികാരത്തിൽ ഇരിക്കെ വഴിവിട്ടുള്ള പെരുമാറ്റാത്തിന് പൊതു പ്രവർത്തകനെ നിർധിഷ്ട്ട ട്രിബ്യൂണലിനു മുൻപിൽ വിചാരണ ചെയ്‌തു കുറ്റം ചുമത്തുക എന്നാണ്
ബ്രിട്ടനിലെ ഇംപീച്മെന്റിന്റെ ചരിത്രം


കൂടുതൽ അന്വേഷിച്ചു പോയാൽ പതിനാലാം നൂറ്റാണ്ടിൽ ഇംഗ്ളണ്ടിൽ ആണ് ഇംപീച്മെന്റിന്റെ ആദ്യകാല രൂപം എന്ന് മനസ്സിലാക്കാൻ സാധിക്കും. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഇംപീച്മെന്റ് നടന്നതും ബ്രിട്ടനിൽ തന്നെ ആണ് അതും 1376ൽ നാലാം ലാറ്റിമർ പ്രഭു(4th Baron Latimer)വില്യമാണ് ഇങ്ങനെപുറത്താക്കപ്പെട്ടത് അതും കയ്കൂലി വാങ്ങിയതിന് .എഡ്വേർഡ് മൂന്നാമൻ രാജാവിന്റെ സഭാംഗമായിരുന്നു ഇദ്ദേഹം. അഴിമതി നടത്തുകയും കയ്കൂലി വാങ്ങുകയും ചെയ്‌തതായി പാർലിമെന്റ് കണ്ടെത്തി .രാജാവിന്റെ അഴിമതിക്കാരായ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്ന സഭ ആയതിനാൽ good parliament എന്ന് ഇതിനെ വിളിക്കപ്പെടുന്നു. അങ്ങനെ അഴിമതി നടത്തിയത് ഇദ്ദേഹം ആണ് എന്ന് കണ്ടെത്തി പുറത്താകുകയും ചെയ്‌തു

അന്നത്തെ സമയത്ത് രാജ്യസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കാൻ വേണ്ടി ഉള്ള മാർഗമായി കൊണ്ട് വന്നത് ആയിരുന്നു ഇംപീച്മെന്റ്. കുറ്റക്കാർ എന്ന് തെളിഞ്ഞാൽ പിഴയോ, തടവോ ചിലപ്പോൾ കഴുതുവെട്ടൽ അതായിരുന്നു ശിക്ഷ അതു കുറ്റത്തിന്റെ തോത് അനുസരിച്ചും തെളിവിന്റെ സാന്നിധ്യത്തിലും ആയിരിക്കും. എന്നാൽ ഇന്നത്തെ ആധുനിക ബ്രിട്ടനിൽ ഇംപീച്മെന്റ് എന്ന കലാപരിപാടി ഇല്ല ഏറ്റവും അവസാനത്തെ ഇംപീച്മെന്റ് നടന്നത് 1806ൽ ആണ് .എന്നാൽ ബ്രിട്ടീഷ് കോളനിയായിരുന്ന അമേരിക്കയിൽ ഇതു ഭരണഘടനയുടെ ഭാഗം ആണ് നമ്മുടെ ഇൻഡ്യയിലും ഉണ്ട്.

അമേരിക്കൻ വിപ്ലവത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യം അവിടെ നിന്നും അവസാനിച്ചതിനു ശേഷം രാജ്യത്തിന്റെ ഭരണഘടന ജെയിംസ് മാഡിസൻ ഉണ്ടാക്കിയതിന് ശേഷം അന്നുമുതൽ( 1787) ഇംപീച്മെന്റ് ഭരണഘടനയിൽ ഉണ്ട് അവിടെയും രാജ്യദ്രോഹം, കെയ്‌കൂലി,മറ്റ് വലിയ കുറ്റങ്ങൾ, ക്രമക്കേടുകൾ എന്നിവക്ക് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ,എല്ലാ സിവിൽ ഓഫീസർമാരെയും ഇംപീച് ചെയ്യാമെന്ന് ഭരണഘടന വ്യക്‌തമാക്കുന്നു .നമ്മുടെ ഇൻഡ്യയിൽ ഭരണഘടന ദുർവിനിയോഗം ഉണ്ടായാൽ മാത്രമേ പ്രസിഡന്റിനെ പുറത്താക്കാൻ പറ്റുകയുള്ളു അതും വളരെ വിഷമം പിടിച്ചപണിയും ആണ് ഇതിനെയും ഇംപീച് എന്നാണ് അറിയപ്പെടുന്നത്