നമ്മുടെ ഭരണഘടനയെ RSS എങ്ങനെയാണ് മനസിലാക്കിയത് ?

Shanavas

നമ്മുടെ ഭരണഘടനയെ RSS എങ്ങനെ ആണ് മനസിലാക്കിയത്
**********
അംബേദ്കർ പറഞ്ഞ ഒരു വാക്യം കൊണ്ട് തന്നെ ആരംഭിക്കാം”ഭരണഘടനയുടെ മേന്മയെ പറ്റി ഞാൻ അധികമായി സംസാരിക്കുന്നില്ല.എത്ര മികച്ച ഭരണഘടനയായാലും അത് ചലിപ്പിക്കുന്നവർ മോശം ആണ് എങ്കിൽ അത് മോശപ്പെട്ട ഒന്നായിതീരും. എത്ര മോശപ്പെട്ട ഭരണഘടനയായാലും അതു ചലിപ്പിക്കുന്നവർ നല്ലതു ആയിരുന്നാൽ അത് വലിയ ഒരളവിൽ നല്ലത് ആയിരിക്കും ഇന്നലെ ങ്യാഹൂ whats app ഗ്രൂപ്പിൽ ഫണ്ടമെന്റൽ റൈറ്‌സ് അതിന്റെ ചരിത്രം അതിനെ പറ്റി ഒരു ക്ലാസ് പിന്നെ ചർച്ച അതും ഉണ്ടായിരുന്നു അപ്പോൾ കമ്യൂണിസ്റ്റ്കാർ എങ്ങനെ നമ്മുടെ ഭരണഘടനയെ കണ്ടു സംഘപരിവാർ എങ്ങനെ കണ്ടു എന്ന് പറഞ്ഞിരുന്നു.ഇന്ന് എന്തയാലും സംഘപരിവാർ നമ്മുടെ ഭരണഘടനയെ കണ്ട രീതി എങ്ങനെ ആണ് എന്ന് മൂന്നു സംഭവങ്ങൾ അതായത് അവരുടെ മൂന്ന് പ്രസ്‌താവനകൾ ആണ് എഴുതുന്നത് .

1)ഓർഗനൈസർ , നവംബർ 30 1949
*************************
പക്ഷെ നമ്മുടെ ഭരണഘടനയിൽ, പുരാതന ഭാരതത്തിലെ ഉദാത്തമായ ഭരണഘടനാപരമായ വികാസങ്ങളെകുറിച്ച് ഒന്നും പരാമർശിക്കുന്നില്ല. സ്പാർട്ടക്കും പേർഷ്യക്കും വളരെ മുൻപേ മനുവിന്റെ നിയമങ്ങൾ എഴുതപെട്ടത് ആണ്. ഇന്ന് മനുസമൃതി ലോകത്തിന്റെ അത്ഭുതാദരങ്ങൾക്ക് പാത്രമായിരുന്നു. പക്ഷെ നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകൾക്ക് അതൊന്നും ഒന്നുമല്ല
(“But our constitution.there is no mention of the unique constitutional development in ancient Bharat.Manu’s law were written long before Lycurgus of Sparta or solon of Persia.To this day,his laws as enuniciated in the manusmriti excite the admiration of the world and the world and elicit spontaneous obedience and conformity.but our constitutional pundits that means nothing”)

2)ഓർഗനൈസർ , ആഗസ്റ്റ് 14 1947
*************************
വെറും വിധിയുടെ വിളയാട്ടം കൊണ്ട് അധികാരത്തിൽ വന്നവർ നമ്മുടെ കയ്യിലേക്ക് ത്രിവർണം വച്ചു നീട്ടിയിരിക്കുന്നു. ഹിന്ദുക്കൾ അതിനെ ഒരു നിലക്കും ഏറ്റെടുക്കുകയോ ബഹുമാനിക്കുകയോ ഇല്ല. മൂന്ന് എന്ന വാക്ക് തന്നെ അപശകുനം ആണ് .മൂന്നു നിറമുള്ള കോടി മോശം മനോനില സൃഷ്ടിക്കുകയും രാജ്യത്തിന് പരിക്കേല്പിക്കുകയും ചെയ്യും.
(The people who have come to power by the kick of fate may give in our hands the tricolour but it will never be respected and owned by Hindus.The world three is in itself an evil, and a flag having these colours will certainly produce a very bad spychological effect and is injurious to a country)

3)വിചാരധാര ഗോൾവാൾക്കർ
************************
“പാശ്ചാത്യരാജ്യങ്ങളുടെ രാജ്യങ്ങളുടെ ഭരണഘടനയുടെ ആർട്ടിക്കിളുകൾ വെറുതെ നിരത്തി വച്ച ഒന്ന് മാത്രമാണ് നമ്മുടെ ഭരണഘടന .നമ്മുടേത് എന്ന് പറയാൻ അതിൽ ഒന്നുമില്ല .എന്താണ് നമ്മുടെ ദേശീയദൗത്യം എന്നോ എന്താണ് നമ്മുടെ ജീവിത്തിന്റെ കാതൽ എന്നോ അത് ഒറ്റ വാക്ക് മിണ്ടുന്നില്ല”
(Our Constitution too is just a cumbersome and heterogeneous piecing together of various articles from various Constitutions of western countries.It has absolutely nothing which can be called our own.Is there a single word reference in its guiding principles as to what our national mission is and what our keynote in life is?