Advertisements
Home Boolokam വിവാഹം ജൂതൻമാർക്കിടയിൽ

വിവാഹം ജൂതൻമാർക്കിടയിൽ

0
വിവാഹം ജൂതൻമാർക്കിടയിൽ

Shanavas S എഴുതുന്നു

വിവാഹം ജൂതൻമ്മാർക്കിടയിൽ
*********************

എല്ലാ മതത്തിലും ഉള്ള പോലെ വിവാഹം എന്ന ആചാരം അതു ജൂതമതത്തിലും ഉണ്ട്. എല്ലാവരും നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു കർമ്മമായാണ് ജൂതർ കരുതുന്നത് .വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്ന രീതിയാണ്‌ ജൂതർക്കിടയിലുള്ളത് .വരന് പതിനെട്ടും വധുവിന് പന്ത്രണ്ടുമാണ് വിവാഹപ്രായമായി നിശ്ചയിച്ചിട്ടുള്ളത് എന്നാലും ഇപ്പോൾ ഈ രീതി ഒക്കെ മാറി.

Shanavas S
Shanavas S

1) പെൺമക്കൾ വിവാഹപ്രായം കഴിഞ്ഞ് വീട്ടില്‍ നിന്നാല്‍ ദൈവകോപമുണ്ടാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത് ഇതിൽ നിന്നും മനസിലാക്കേണ്ടത് സ്ത്രീകൾ വിവാഹം കഴിക്കാതെ ഇരിക്കാൻ പാടില്ല എന്നാണ് .

2)സന്താനമില്ലാത്ത സ്ത്രീള്‍ ശാപഗ്രസ്തരാണെന്ന് അവര്‍ വിശ്വസിക്കുന്നു കാരണം സന്താനം ഇല്ലാത്തത്‌ സ്ത്രീയുടെ കുഴപ്പം കൊണ്ടാണ് അല്ല എങ്കിൽ പാപം ചെയ്തവൾ എന്നർത്ഥം

3)ഒരു സ്തീക്ക് സന്താനം ജനിക്കുന്നതിനു മുമ്പ് ഭർത്താവ് മരണപ്പെട്ടുപോയാൽ അയാളുടെ സഹോദരന്മാരിൽ ആർക്കെങ്കിലും അവരെ വിവാഹം ചെയ്യാം ഇതു പൊതുവെ മിക്ക സംസ്കാരത്തിലും കാണാം

4)പുതിയബന്ധത്തിലുണ്ടാകുന്ന മൂത്തമകന് പഴയഭർത്താവിന്റെ സ്വത്തുക്കളുടെ മേല്‍ അവകാശം സിദ്ധിക്കുന്നതാണ് ഇതു തെറ്റിച്ചാൽ നിയമപ്രകാരം തെറ്റാണ്.

യഹൂദർ ആദ്യകാലത്ത് ഏകപത്നീവ്രതക്കാരായിരുന്നെങ്കിലും പിന്നീട് ബഹുഭാര്യാത്വം നിലവില്‍ വന്നു .പക്ഷേ പ്രഥമഭാര്യയ്ക്കു മാത്രമേ സാമൂഹിക അംഗീകാരം ഉണ്ടായിരുന്നുള്ളൂ .മറ്റുള്ള ഭാര്യമാർ വെപ്പാട്ടികളായി കരുതപ്പെട്ടിരുന്നു .പ്രഥമഭാര്യയിൽ കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വെപ്പാട്ടികളിലുണ്ടാകുന്ന കുട്ടികള്‍ക്ക് പിതാവിന്റെ സ്വത്തിൽ അവകാശം സിദ്ധിക്കുകയുള്ളു .മൂത്തവർ നില്ക്കുമ്പോൾ ഇളയവർ വിവാഹം കഴിക്കുന്ന രീതി അവർക്കിടയിൽ ഇല്ല .വിവാഹത്തിനോ അതു സംബന്ധമായ ചടങ്ങുകൾക്കോ മതത്തിനോ പുരോഹിതനോ ഒരു സ്ഥാനവും ജൂതർ നല്കുന്നില്ല .

വിവാഹാലോചന രണ്ടുമൂന്നുതരത്തിൽ അവര്‍ നടത്താറുണ്ട് .ചെറുക്കൻ നേരിട്ട് പെണ്ണിനോട് സമ്മതം ചോദിക്കുന്നതാണ് ഒരുരീതി.മൂന്നാമൻ വഴി പെണ്ണിന്റെ സമ്മതം അറിയുന്ന രീതിയും,ചെറുക്കൻ പെണ്ണിനോട് കത്തെഴുതി സമ്മതം ചോദിക്കുന്ന രീതിയും ഉണ്ട് .പെണ്ണ് സമ്മതം അറിയിച്ചാൽ അവൾക്കെന്തെങ്കിലും സമ്മാനം ചെറുക്കൻ നല്കും .

വിവാഹനിശ്ചയത്തിനും പലരീതികളുണ്ട് .ചെറുക്കൻ പെണ്ണിനെ പരസ്യമായി ചുംബിച്ചാൽ അത് വിവാഹനിശ്ചയമായി പരിഗണിക്കപ്പെടും .ചുംബനത്തിന് ശേഷം പെൺകുട്ടിയുടെ മാതാപിതാക്കള്‍ക്ക് സമ്മാനങ്ങൾ പയ്യൻ നല്‍കി അനുവാദം വാങ്ങണം .ചെറുക്കൻ മൂന്നാമൻ വഴി കൊടുത്തുവിടുന്ന വെള്ളി പെണ്ണ് സ്വീകരിച്ചാലും വിവാഹനിശ്ചയമായി പരിഗണിക്കും എന്നാലും പെണ്ണിന്റെ മാതാപിതാക്കള്‍ക്കും ചിലപ്പോള്‍ സഹോദരന്മാർക്കും പയ്യൻ സമ്മാനം നല്കണം .വിവാഹനിശ്ചയത്തോടെ പെണ്ണിനേയും ചെറുക്കനേയും ഭാര്യാഭർത്താക്കന്മാരായി എല്ലാവരും അംഗീകരിക്കുമെങ്കിലും പെണ്ണിനെ ചെറുക്കൻ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് പെണ്ണ് ഗർഭിണിയായാൽ അവളെ വ്യഭിചാരിണിയായി മുദ്രകുത്തി കല്ലെറിഞ്ഞു കൊല്ലും .

ചെറുക്കൻ പെണ്ണിനെ അവളുടെ വീട്ടില്‍ നിന്നും ആഘോഷപൂർവ്വം സ്വയം വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്നതാണ് അവരുടെ വിവാഹച്ചടങ്ങ് .രാത്രിയിലാണ് ചെറുക്കൻ പെണ്ണിനെ കൂട്ടിക്കൊണ്ട് പോകുവാനായി പെണ്ണിന്റെ വീട്ടിലെത്തുന്നത് .പെണ്ണും ചെറുക്കനും പൂമാലകളും പുഷ്പകിരീടവും ചൂടി (ചിലപ്പോൾ വെള്ളിക്കിരീടമോ സ്വർണ്ണക്കിരീരമോ ആകാം ) പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് വാദ്യഘോഷങ്ങളോടെ ചെറുക്കന്റെ വീട്ടിലേക്ക് തിരിക്കും . ചെറുക്കന്റെ വീട്ടിലെത്തിയാൽ അവിടെ വലിയൊരു വിരുന്നൊരുക്കും. .വിരുന്നിന് ഭക്ഷണത്തോടൊപ്പം കുറച്ച് വെള്ളവസ്ത്രങ്ങളും സൂക്ഷിച്ചിരിക്കും .ഇത് ഏതെങ്കിലും ക്ഷണിക്കപ്പെട്ട അതിഥി മോശം വസ്ത്രങ്ങള്‍ ധരിച്ചു വന്നാല്‍ അവർക്ക് ഉടുക്കുവാനായി കൊടുക്കും .ക്ഷണിക്കാതെ മോശം വസ്ത്രങ്ങള്‍ ധരിച്ച് വിരുന്നിന് വന്നാല്‍ അവരെ പിടികൂടി കൈകാലുകൾ ബന്ധിച്ച് ഇരുട്ടില്‍ തള്ളും .വിവാഹാഘോഷങ്ങൾ ഏഴുദിവസം ദിവസം നീണ്ടുനിൽക്കും

Advertisements
%d bloggers like this: