ജൂതരുടെ കിപ്പാ

61

Shanavas

ജൂതരുടെ കിപ്പാ

മിക്കവാറും ജൂതർ ഇല്ലാത്ത പ്രദേശങ്ങളിൽ ഉള്ളവർ അധികം കണ്ടു കാണാൻ ഇടയില്ലാത്ത ഒരു വസ്‌തുവാണ് കിപ്പ.നമ്മുടെ നാട്ടിൽ ചില മുസ്ലിംസ് പള്ളിയിൽ പോകാൻ ഉപയോഗിക്കുന്ന തൊപ്പി അതു പോലെ പോപ്പിന്റെ തലയിൽ ഇരിക്കുന്ന തൊപ്പി എന്നിവ പോലെ ജൂതരുടെ തൊപ്പി ആണ് കിപ്പാ എന്ന പേരിൽ അറിയപ്പെടുക.തലയോട്ടി എന്നതിന്റെ ഹീബ്രു പദമാണ് കിപ്പാ പ്രാർത്ഥിക്കുമ്പോൾ തോറ പഠിക്കുമ്പോൾ, അനുഗ്രഹം പറയുമ്പോൾ സിനഗോഗിൽ പ്രവേശിക്കുമ്പോൾ തുടങ്ങിയ അവസരങ്ങളിൽ ദൈവത്തോടുള്ള ബഹുമാനത്തിന്റെയും ഭയത്തിന്റെയും അടയാളമായി പുരുഷന്മാർ തല മറയ്ക്കണമെന്ന് യഹൂദ നിയമം അനുശാസിക്കുന്നത്
സിനിഗോഗിൽ ഉള്ള പുരോഹിതന്മാർക്ക് തല മറയ്ക്കാൻ നിർദ്ദേശം ലഭിച്ച വേദപുസ്തക കാലഘട്ടത്തിലാണ് ഈ സമ്പ്രദായത്തിന്റെ വേരുകൾ കാണാൻ കഴിയുക.

പരമ്പരാഗതമായി, യഹൂദ പുരുഷന്മാരും ആൺകുട്ടികളും എല്ലായ്പ്പോഴും കിപ്പ ധരിക്കുന്നു, ഇത് ഒരു “ഉയർന്ന” സ്ഥാപനത്തെക്കുറിച്ചുള്ള അവബോധത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാണ്.ഇത് നിയമപ്രകാരം വ്യക്തമായി ആവശ്യമില്ലെങ്കിലും, ഈ സമ്പ്രദായം തൽ‌മൂഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്, കാലങ്ങളായി ഇത് ഒരു സ്വീകാര്യമായ യഹൂദ സമ്പ്രദായമായി മാറി, ഭൂരിപക്ഷം ഹലാചിക്ക് അല്ലെങ്കിൽ ഹലാഖ അധികാരികളുടെ അഭിപ്രായത്തിൽ ഇത് നിർബന്ധമാണ്.
നിങ്ങളിൽ പലർക്കും സംശയം തോന്നിയിരിക്കും എന്താണ് ഹലാഖ അഥവാ ഹലാചിക്‌.ഇസ്ലാമിന്റെ ശരിയാ നിയമം പോലെ ജൂതരുടെ മതപരമായ നിയമങ്ങൾ ആണ് ഹലാഖ ഒരു കാലത്ത് ഇതു രാജ്യത്തിന്റെ നിയമം ആയിരുന്നു ഇപ്പോൾ വളരെ കുറഞ്ഞ അധികാരം ആണ് ഉള്ളത് ഇപ്പോൾ ചില ഓർത്തഡോക്സ് ജൂതർ ഇതു വിവാഹം, വിവാഹമോചനം എന്ന കാര്യങ്ങളിൽ ഉപയോഗിക്കുന്നത് ആയി കാണാം. ചെറിയ കുട്ടികളെ തല മറയ്ക്കാൻ പഠിപ്പിക്കണം. എന്നാണ് അവരുടെ നിർദേശം.