ലോകത്തു ആദ്യത്തെ വിവാഹം എന്നാണ് നടന്നത് ? വിവാഹത്തിന്റെ ചരിത്രം എന്താണ് ?

72

Shanavas

വിവാഹംmarriage

ചരിത്രം പരിശോധിച്ചാൽ ലോകത്തെ ആദ്യമായി വിവാഹം എന്നത് നടന്നതായി എഴുതപ്പെട്ട തെളിവ് ലഭിച്ചത് 2350 bc യിൽ ആണ് അതും മെസപട്ടോമിയൻ സംസ്‌കാരത്തിൽ നിന്നും ആണ് .ഇതിനെ ഒരു സാമൂഹ്യസ്ഥാപനം ആയി ആണ്‌ സമൂഹ്യശാസ്‌ത്രഞ്ജൻമ്മാർ കാണുന്നത് .നേരത്തെ പറഞ്ഞ പോലെ മെസപട്ടോമിയയിൽ നിന്നും തുടങ്ങിയ ഈ ആചാരം പിന്നീട് പുരാതന ഗ്രീക്ക് ,റോമൻ സംസ്‌കാരത്തിലേക്കും പടർന്നു പിടിച്ചു മാത്രമല്ല പല രീതിയിൽ ഉള്ള മാറ്റങ്ങൾ സംഭവിച്ചു വിവാഹം ചരിത്രത്തിൽ ഒരുപാട് പരിണാമ പ്രക്രിയക്ക് വിധേയമായ ഒരു സാമൂഹ്യസ്ഥാപനം തന്നെ ആണ്

സമൂഹ്യശാസ്ത്രത്തിന്റെ കണ്ണിൽ ഉള്ള വിവാഹം

വിവാഹം കൂടുതലും മതപരമായ ചരിത്രത്തിൽ അധിഷ്ഠിതമായ ഒരുകാര്യം ആണ് എന്നാലും ഇന്ന് ഇവിടെ മതം എന്ന വസ്‌തുതയെ ഒഴിവാക്കുന്നു. എന്താണ് സാമൂഹ്യശാസ്ത്രം വിവാഹത്തെ കുറിച്ചു പറയുന്നത് എന്ന് നോക്കാം”സാർവ്വലൗകിക സ്‌ഥാപനങ്ങളിൽ ഒന്നാണ് വിവാഹം മനുഷ്യവംശത്തിന്റെ തുടക്കം മുതൽ നിലനിന്നുപോരുന്ന ഏറ്റവും പ്രാചീനവും അടിസ്‌ഥാനപരവുമായ സാമൂഹ്യസ്ഥാപനമണിത്. മനുഷ്യന്റെ ലൈംഗിക ജീവിതത്തെ നയിക്കാനും നിയന്ത്രിക്കാനും മാനവസമൂഹം സ്ഥാപിച്ചത് ആണിത് . സ്ത്രീയും പുരുഷനും തമ്മിൽ സാമൂഹ്യ ബന്ധം സ്ഥാപിക്കലാണ് വിവാഹത്തിലൂടെ നടക്കുന്നത്. ഒരുമിച്ചു ജീവിക്കാനുള്ള സാമൂഹ്യ അനുമതിയാണ് വിവാഹം

നമുക്കു കുറച്ചു സാമൂഹ്യ ശാസ്ത്രജ്ഞൻമാരുടെ വിവാഹത്തെ കുറിച്ചുള്ള നിർവചനം നോക്കാം
1)എസ് മലിനോവ്സ്‌കി യുടെ അഭിപ്രായത്തിൽ “സന്താനഉൽപ്പാദനത്തിനും കുട്ടികളെ വളർത്തുന്നതിനുമുള്ള ഒരു കാരാർ ആണ് വിവാഹം

2)റോബർട്ട് എച്‌ ലോവി(Robert H.Lowie)പറയുന്നത് സമൂഹ്യാഅനുമതിയോടെ ദമ്പതിമാരായവർ തമ്മിലുള്ള ഏറെക്കുറെ സുസ്ഥിരമായ ഒരു ബന്ധം ആണ് വിവാഹം എന്നാണ്.

3)വെസ്റ്റർമാർക്ക് പറയുന്നത്”ഒരു പുരുഷനോ ഒന്നിലധികം പുരുഷനോ ഒരു സ്ത്രീയുമായോ ഒന്നിലധികം സ്ത്രീകളുമായോ സമൂഹമോ നിയമമോ അംഗീകരിച്ച ചില ആചാര അനുഷ്‌ഠാനങ്ങളോടെ ഇരുകൂട്ടർക്കും ബാധകമായ ചില നിർബന്ധങ്ങൾക്കും വിധേയമായി പരസ്‌പര ബന്ധത്തിൽ ഏർപ്പെടുന്നതും അവർക്ക് കുട്ടികൾ ഉണ്ടാകുകയാണ് എങ്കിൽ അവരെ കൂടി ഉള്പെടുത്തിക്കൊണ്ടുള്ള നിർധിഷ്ട്ട ഉത്തരവാധിത്തങ്ങൾ നിറവേറ്റപ്പെടേണ്ടതുമായ ഒരു ആചാരമോ കരാറോ ആണ് വിവാഹം.”

അതായത് എതിർലിംഗത്തിൽ പെട്ട രണ്ടോ അതിലധികമോ പേർ തമ്മിൽ സാമൂഹ്യ അനുമതിയോടെയുള്ള ബന്ധം പുലർത്തുകയും ആ ബന്ധം ഗർഭധാരണത്തിനും പ്രസവത്തിനും അപ്പുറം കൂടുതൽ കാലം നീണ്ടു നിൽക്കുകയും ചെയ്യുന്ന ബന്ധമാണ് വിവാഹം ” പിന്നെ വിഷയം സാമൂഹ്യ ശാസ്ത്രമാണ്‌ ഇവിടെ പല പല തിയറികളും ഉണ്ടാവും ഏതാണ് ശരി ഏതാണ് തെറ്റു എന്നത് ഒക്കെ സമൂഹത്തെയും സംസ്‌കാരത്തെയും വ്യക്‌തികളെയുംആശയിച്ചു ഇരിക്കും .ബഹുഭൂപരിപക്ഷം ജനതയുടെ കാഴ്ചപ്പാട് ആണ് ഇവിടെ പറയുന്നത്.ഇപ്പോൾ വിവാഹ സങ്കല്പങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ഒട്ടുമികയിടത്തും പഴയ സങ്കല്പങ്ങൾ ഇല്ലാതായിട്ടുണ്ട് എന്തായാലും പലതരം വിവാഹങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് അവയെ കുറിച്ചു പിന്നീട് വിശദമായി എഴുതാം.