മിസ്ത’അർവിം ജൂതചാര സംഘടന

51

Shanavas

മിസ്ത’അർവിം ജൂതചാര സംഘടന

ആദ്യമായി നിങ്ങൾ ഇതിനെ കുറിച്ചു ഓകെ മനസിലാക്കാൻ “FAUDA” എന്ന ഒരു സീരീസ് ഉണ്ട്.അതു കാണുക വളരെ നല്ലതു ആണ്. മിസ്‌ത’ആർവിം എന്ന് ഹീബ്രു ഭാഷയിലും മുസ്താരിബൻ അല്ലെങ്കിൽ മിസ്റ്റാരവിം എന്നു അറബി ഭാഷയിൽ അറിയപ്പെടുന്നു.ഇത് ഇസ്രെയേൽ പ്രതിരോധ സേനയുടെ തീവ്രവാദ വിരുദ്ധ യൂണിറ്റുകൾക്ക് നൽകിയ പേരാണ്. സത്യത്തിൽ ഇതിൽ പ്രവർത്തിക്കാൻ നിങ്ങൾ ഏറ്റവും മികച്ച ഒരു നടൻ തന്നെ ആയിരിക്കണം ഒരിക്കലും പിടിക്കപ്പെടാതെ ഇരിക്കണം എങ്കിൽ അത് പോലെ ഒരു തവണ പിടിക്കപെട്ട് പോയാൽ പിന്നെ തീർന്നു എന്ന് കൂട്ടുക.ഇസ്രെയേൽ ചാര സംഘടനകളുടെയും യൂണിറ്റ്കളുടെയും കണക്കു എടുത്താൽ തന്നെ അത് അറിയാം.ഷിൻബെറ്റ്‌ മുതൽ ലാഖംവരെ. നമുക്ക് കാര്യത്തിലേക്ക് വരാം മിസ്ത’അർവിം യൂണിറ്റ് ഇപ്പോൾ കൂടുതലും പ്രവർത്തിക്കുന്നത് ഇസ്രെയേലിന് ഉള്ളിൽ തന്നെ ആണ് പാലസ്റ്റീൻ അറബി സംസാരിക്കുക, ഭാവങ്ങൾ, വേഷം, പെരുമാറ്റം എന്തിന് ഏറെ പറയുന്നു മൊത്തത്തിൽ ഒരു പലസ്‌തീൻകാരൻ അല്ലെങ്കിൽ കാരി ആയി തന്നെ മാറുക .idf ആണ് ഇവർക്കു പരിശീലനം നൽകുക ഇവർ ഇസ്രെയേൽ വിരുദ്ധ എല്ലാ നടപടികളിലും പാലസ്‌തീൻകാരുടെ കൂടെ നിന്നു വിശ്വാസം നേടി എടുക്കും എന്തിനു ഇസ്രെയേൽ ആർമിക്ക് നേരെ വരെ കല്ലെറിയും വിശ്വാസം നേടാൻ. ഇതിൽ നിന്നും ഇവർ ഉദ്ദേശിക്കുന്നത് നേതാക്കൾ അല്ലെങ്കിൽ കൊടും ഭീകരർ ഇവരെ തിരിച്ചറിയൽ ആണ് എന്ന് പറയാം.

Musta'ribeen, Israel's agents who pose as Palestinians | Israeli ...ചുമതലകൾ

1)രഹസ്യാന്വേഷണ ശേഖരണം,
2) നിയമപാലകർ, ബന്ദികളെ രക്ഷപ്പെടുത്തൽ,
3)ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുക
ഇതൊക്കെ ആണ് പ്രധാനചുമതലകൾ

ചരിത്രം

1492ൽ ആണ് ഇത് ആരംഭിച്ചത് എന്നു കേൾക്കുന്നു എന്നാൽ ചരിത്രം വ്യക്‌തമല്ല.എന്നാൽ പാലസ്‌തീൻ അവിടെ ഇവരുടെ പ്രവർത്തനം ആരംഭിച്ചത് 1942ൽ ആണ്. “അറബ് ഡിപ്പാർട്ട്മെന്റ്” (ഹ-മക്ലക ഹ-അരവിറ്റ്) എന്നറിയപ്പെടുന്നതായിരുന്നു ആദ്യത്തെ യൂണിറ്റ്.അത് പ്രാധാന്യം ഉള്ള കാര്യവുമല്ല. ഈ പേരിന്റെ പിന്നിൽ ഉള്ള ചില കാര്യങ്ങൾ ഉണ്ട് അവ നോക്കാം.
അറബി ഭരണത്തിൽ തുടക്കം മുതൽ മിഡിൽ ഈസ്റ്റിൽ താമസിച്ചിരുന്ന ജൂതരെ വിളിച്ചിരുന്ന അല്ലെങ്കിൽ അറിയപ്പെടുന്ന പേരാണ് മുസ്താരബി. ജൂതന്മാരെയും അറബി സംസാരിക്കുന്ന ജൂതന്മാരെയും സൂചിപ്പിക്കുന്ന അല്ലെങ്കിൽ അറബികൾക്കിടയിൽ താമസിക്കുന്നവർ എന്നർത്ഥം വരുന്ന അറബിയിൽ നിന്ന് “മുസ്തറാബി”എന്ന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.
എബ്രായ മിസ്റ്റാർവിം അറബിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, അക്ഷരാർത്ഥത്തിൽ “അറബികൾക്കിടയിൽ താമസിക്കുന്നവർ” അല്ലെങ്കിൽ “അറബികൾ”. അറബികളുമായി ഇട കലർന്നു ജീവിക്കുന്നവർ.

പരിശീലനം

ഈ യൂണിറ്റുകൾക്കുള്ള പരിശീലനം ഏകദേശം പതിനഞ്ച് മാസം എടുക്കും എന്നാണ് ചില വെബ്‌സൈറ്റുകൾ പറയുന്നത്
പിന്നെ ആർമി ബേസിൽ നാല് മാസത്തെ അടിസ്ഥാന പരിശീലനംഅറബ് പാരമ്പര്യങ്ങൾ, ഭാഷ, ചിന്താ രീതി എന്നിവ പഠിക്കുന്നത് മുതൽ സിവിലിയൻ കാമഫ്ലേജ് (ഹെയർ ഡൈയിംഗ്, കോണ്ടാക്ട് ലെൻസുകൾ, വസ്ത്രങ്ങൾ) വരെ എല്ലാം ഉൾക്കൊള്ളുന്ന നാല് മാസത്തെ മിസ്റ്റാർവിം കോഴ്‌സ്ഒരു മാസത്തെ കോഴ്സുകൾ – സ്നിപ്പർ, ഡ്രൈവിംഗ്, വ്യത്യസ്ത ഇൻസ്ട്രക്ടർ കോഴ്സുകൾ.
Nb:-ഇവരുടെ യൂണിറ്റകളുടെ പ്രവർത്തനങ്ങളെ കുറിച്ചു എഴുതാൻ പോയാൽ ഒരുപാട് ഉണ്ട്. അത് തന്നെ വേണം എങ്കിൽ 2 മാസം എഴുതാൻ ഉള്ളത് ഉണ്ട്.