നെഹ്‌റുവും ആധുനിക ഇന്ത്യയും

275

Shanavas എഴുതുന്നു
Shanavas
Shanavas

നെഹ്‌റുവും ആധുനിക ഇന്ത്യയും
**************************
സമകാലീന രാഷ്ട്രീയത്തിൽ പലരും മറന്നു പോകുന്ന മഹത് വ്യക്തി ആണ് നെഹ്റു ഇന്ത്യ ബ്രിട്ടീഷ് അധീശത്വത്തിൽ നിന്നും മോചിതമായി നെഹ്റു ഇൻഡ്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ഇവിടെ ആണ് അദ്ദേഹത്തിന്റെ മഹത്വം നമ്മൾ കാണേണ്ടത് എങ്ങനെ ആണ് അദ്ദേഹം വിദേശനയം രൂപീകരിച്ചു എന്നത് നമുക്കു നോക്കാം
സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ വിദേശനയത്തെ സംബന്ധിച്ച പ്രധാന മൗലികതത്വങ്ങൾ ഇവയാണ്
1) ലോക സമാധാനവും സുരക്ഷിതത്വവും മെച്ചപ്പെടുത്തുക
2) കോളനി വിരുദ്ധ നയം
3) സമാധാനപരമായ സഹവർത്തിത്വം
4) വർണവിവേചന വിരുദ്ധ നയം
5) തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക
6) രാഷ്ട്രത്തിൻറെ സാമ്പത്തിക വികസനം
7) ചേരി ചേരാ നയം
1)ലോക സമാധാനം
**********************
സ്വാതന്ത്ര്യം ലഭിച്ച സന്ദർഭം മുതൽ തന്നെ ഭാരതം ലോക സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനു തീവ്ര ശ്രമം നടത്തുന്നുണ്ട് മറ്റു രാഷ്ട്രങ്ങളുടെ സമാധാനത്തെയും ഐശ്വര്യത്തെയും ആശ്രയിച്ചാണ് നമ്മുടെ രാജ്യത്തിന് ഐശ്വര്യം നില കൊള്ളുന്നത് നാം ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട്. നെഹ്റു പറഞ്ഞത് ” സമാധാനം എന്ന് പറയുമ്പോൾ കേവലം യുദ്ധം ഇല്ലായ്മ മാത്രമല്ല പ്രത്യുത ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള പരമമായ സൗഹൃദം സഹകരണവുമാണ് വിവക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ സമാധാനത്തെ കുറിച്ചുളള കാഴ്ച്ചപ്പാട് ” സമാധാനം ഒരു ജീവിതചര്യയാണ് നമ്മെ സംബന്ധിച്ചിടത്തോളം മറ്റു ലോക രാഷ്ട്രങ്ങളുമായുള്ള കൂട്ടായ ചിന്തയും പ്രവർത്തിയുടെയും പതായിതാണ്.
2) സമാധാനപരമായ സഹവർത്തിത്വം
**********************
വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും പുലർത്തുന്ന സഹിഷ്ണുതയും വിമർശനങ്ങളെ തള്ളുകയോകൊള്ളുകയോ ചെയ്യാനുള്ള സൻമനോഭാവവും ആണ്ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് ലോകം മുഴുവൻ അംഗീകരിക്കേണ്ട തത്വമാണ് സമാധാനപരമായ സഹവർത്തിത്വത്തിന്റെ എതിർവഴി ലോകത്തെ പരിപൂർണ്ണ നാശത്തിലേക്ക് നശിക്കും. ഇതു മനസിലാക്കുമ്പോൾ നെഹ്റു എന്ന വലിയ മനുഷ്യന്റെ ലോക വീക്ഷണത്തെ കാണാൻ കഴിയും.
3) കോളനി വിരുദ്ധ നയം
*************************
ഇന്ത്യ ബ്രിട്ടന്റെ കോളനി ആയിരുന്നതിനാൽ കൊളോണിയലിസത്തിന്റെ ദൂഷ്യഫലങ്ങൾ നാം ശരിക്കും അനുഭവിച്ചിട്ടുണ്ട്. അങ്ങനെ കൊളോണിയലിസത്തിന് വലിയ ശത്രുവായി തന്നെ ഇന്ത്യ തീർന്നു ഏഷ്യയിലും ആഫ്രിക്കയിലും നിലനിന്നിരുന്ന കോളനിവാഴ്ച അവസാനിപ്പിക്കാൻ കോളനി രാജ്യങ്ങൾ നടത്തിയിട്ടുള്ള സമരങ്ങൾക്ക് ഇന്ത്യൻ സ്വാതന്ത്രസമരം വളരെയധികം പ്രചോദനം നൽകി. കോളനികളുടെ വിമോചനത്തിനു വേണ്ടിയാണ് നാം നിലകൊണ്ടിട്ടുള്ളത്. നെഹ്റു പറഞ്ഞ സുവർണ വാക്കുകൾ ഇങ്ങനെ ആണ് “സ്വാതന്ത്ര്യം എന്ന് പറയുന്നത് വർഗ്ഗം,മതം, സാമ്പത്തിക ശക്തി എന്നിവയ്ക്കെല്ലാം അതീതമായി മാനവരാശിക്കാകമാനമുള്ള മൗലികാവകാശമാണ്.”ചരിത്രം പരിശോധിക്കുമ്പോൾ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യ ധ്വംസനം എപ്പോഴും സമാധാനത്തിന് ഭീഷണിയായിട്ടുണ്ട്
4) വർണവിവേചന വിരുദ്ധ നയം
**************************
വർണ്ണവിവേചനത്തിനെതിരെയുള്ള എതിർപ്പാണ് ഇന്ത്യയുടെ വിദേശ നയത്തിന് മറ്റൊരു സവിശേഷത കോളനിവാഴ്ച എതിരായ നിലപാട് പോലെ തന്നെ വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിലും ഭാരതം അടിയന്തര തീരുമാനങ്ങൾ തീവ്രമായ മാർഗങ്ങളോ സ്വീകരിച്ചിട്ടില്ല വെള്ളക്കാരായ ഭരണാധികാരികൾക്കെതിരെ ആഫ്രിക്കയിലെ കറുത്ത വർഗക്കാർ നടത്തിയ സമരത്തോട് എപ്പോഴും അനുകൂലമായ എത്തിയിട്ടുള്ളത്.
5) തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കൽ
************************
നെഹ്റുവിനെ കുറിച്ച് നമ്മൾ വായിക്കുമ്പോൾ മനസ്സിലാക്കുന്ന ഒരു കാര്യവും അദ്ദേഹം അഹം സമാധാനത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു ജനാധിപത്യവാദി മാത്രമായിരുന്നു. തനിക്ക് വേണമെങ്കിൽ ഏകാധിപതി ആകാൻ കഴിയുമായിരുന്ന ഐ രാജ്യത്ത് അദ്ദേഹം ജനാധിപത്യത്തെ ജനങ്ങളുടെ ഏറ്റവും വലിയ അവകാശമായി കരുതുകയും അതിനെ വളരെയധികം ബഹുമാനിക്കുകയും ചെയ്ത വ്യക്തി തന്നെയായിരുന്നു നമുക്കു കാര്യത്തിലേക്ക് കടക്കാം. ഈ നയത്തിന് എൻറെ വിജയം എന്താണ് എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ നോക്കിയാൽ മനസ്സിലാകും ആണവ യുദ്ധം യുദ്ധത്തിന് ഇറങ്ങിയ ഒരു രാഷ്ട്രവും വിജയിക്കുകയോ പരാജയപ്പെടുകയോ ലോകത്തിന് മുഴുവൻ അഭിപ്രായം വരുമ്പോൾ കൂടിയാലോചന നടത്തുകയും ചെയ്യുന്നതാവും ഏറ്റവും വലിയ ഉചിതം എന്നാണ് ഇന്ത്യയുടെ നിലപാട്
6)സാമ്പത്തിക നയം
**********************
നെഹ്റു ആവിഷ്കരിച്ച വിദേശ നയത്തിന് മറ്റൊരു പ്രധാന ലക്ഷ്യം പുതിയതായി സ്വാതന്ത്ര്യം നേടിയ ഏഷ്യൻ ആഫ്രിക്കൻ നാഷണൽ അന്താരാഷ്ട്ര വേദിയിൽ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യവും സ്വാധീനവും നേടിക്കൊടുക്കുക എന്നതായിരുന്നു നെഹ്രുവിന്റെ ലക്ഷ്യം വികസ്വര രാഷ്ട്രങ്ങൾക്ക് അന്താരാഷ്ട്ര സാമ്പത്തിക സഹായം നേടിക്കൊടുക്കാൻഇന്ത്യ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. സമത്വത്തിന്റെയും അന്തസിന്റെയും അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പു വരുത്തുന്നതിനു വേണ്ടി ഇൻഡ്യ എപ്പോളും നിലകൊണ്ടിരുന്നു. ഏഷ്യൻ ആഫ്രിക്കൻ രാഷ്ട്രങ്ങളെ കാൾ കാൾ തങ്ങൾ സുരക്ഷിതരാണെന്ന ബോധം വെച്ചുപുലർത്താൻ ഇതര അനുവദിക്കാറില്ല വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തിന് ആവശ്യമായ സഹായം അന്താരാഷ്ട്ര സംഘടനയിൽ നിന്നും പ്രത്യേകിച്ച് ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും നേടിയെടുക്കണമെന്ന് ഇന്ത്യ വിശ്വസിക്കുന്നു
7) ചേരിചേരാനയം
***********************
ലോകചരിത്രത്തിൽ ഏതെങ്കിലും ഒരു നേതാവ് എടുത്ത ഏറ്റവും നല്ല തീരുമാനം ഏതൊരു എന്ന് ചോദിച്ചത് ചേരിചേരാനയം എന്ന് നിസംശയം നമുക്ക് പറയാൻ കഴിയും. ഏതെങ്കിലുമൊരു രാഷ്ട്രീയത്തോട് ഒരു സംരക്ഷണത്തോടെ രാഷ്ട്രീയ സൈനിക വിധേയത്വം കൂടാതെ നയതന്ത്രബന്ധങ്ങൾ പുലർത്തുക എന്നതാണ് ഈ നയം രാഷ്ട്രീയ സാഹചര്യത്തിൽ സൈനിക സംഘത്തിലെ അംഗമായിരുന്നു ആരായിരുന്നു സ്വാതന്ത്ര്യത്തിലും പ്രവർത്തനത്തിൽ നിയന്ത്രണമുണ്ടാകും എന്നതിന് സംശയമില്ല അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ആഗ്രഹിക്കുന്നു വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ഇന്ത്യ സ്വതന്ത്രമായ ഒരു കഴിഞ്ഞിട്ടുണ്ട് അന്താരാഷ്ട്ര അംഗീകാരം നേടാനും സഹായിച്ചിട്ടുണ്ട്. ഈ ആശയത്തിന് സൂത്രധാരൻ നെഹ്റു തന്നെയായിരുന്നു

Advertisements