ഇവൻ പുപ്പുലിയായ പൂച്ചപ്പുലി

0
225

Shanavas

ഓസലോട്ട്

നമ്മുടെ ഭാഷയിൽ മലയാളീകരിച്ചു പറഞ്ഞാൽ കാട്ടിലെ ഒരിനം പൂച്ച എന്ന് തന്നെ പറയാം.പൂർണ വളർച്ചയെത്തിയ ഒരു ഓസലോട്ടിന് 15 കിലോഗ്രാം തൂക്കം വരും അതായത് നമ്മുടെ വീട്ടിലെ പൂച്ചയുടെ ഇരട്ടി വലുപ്പമുള്ള വളരെ മിനിസമുള്ള ശരീരം അതിൽ പുള്ളികൾ കൊണ്ട് അലങ്കരിച്ച പോലെ ഉള്ള രൂപം.വേട്ടയാടി ജീവിക്കുന്ന ഈ കാട്ടുപൂച്ച ഞാൻ ആദ്യം പറഞ്ഞല്ലോ മലയാളത്തിൽ നമ്മൾ വിളിക്കുക കാട്ടുപൂച്ച ദിവസം ഏഴു കിലോമീറ്റർ ദൂരം താണ്ടും.

മുയലുകൾ, എലി, ഇഗ്വാന, മത്സ്യം, തവള എന്നിവ ഒക്കെ ആണ് ഇഷ്ടഭക്ഷണം. രാത്രിയിൽ ഇവക്ക് കാഴ്ചയും കേൾവിയും വളരെ കൂടുതൽ ആണ് അത് ഇവ നന്നായി പ്രയോജനപെടുത്തുന്നു. ഓസലോട്ടുകൾക്ക് മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് കുറങ്ങന്മാരെ പോലെ മറ്റു പൂച്ച വംശത്തിലെ ജീവികളെക്കാൾ മികച്ച നീന്തൽ വിദഗ്ധർ ആണ്.

മറ്റ് മർജാര വംശത്തിലെ ജീവികളെ പോലെ മാംസആഹാരി ആണ്. കഴുത്തിനു പിന്നിൽ കടിച്ചു ഇരയെ കൊന്ന ശേഷം കത്രിക പോലെ മൂർച്ചയുള്ള പല്ലുകൾ ഉപയോഗിച്ചു ഭക്ഷണം വളരെ ചെറുതാക്കി വിഴുങ്ങുക ആണ് രീതി കാരണം ചവയ്ക്കുന്നതിന് അനുയോജ്യമായ പല്ലുകൾ ഓസെലോട്ടിന് ഇല്ല.അതിനാൽ അവർ ഭക്ഷണം കഷണങ്ങളാക്കി കീറുകയും അത് മുഴുവനായി വിഴുങ്ങുകയും ചെയ്യുന്നു.തെക്കേ അമേരിക്കൻ മഴക്കാടുകളളിൽ ആണ് ഇവ കൂടുതൽ ആയി കാണുന്നത് അതു പോലെ ടെക്സസിനു വടക്കുള്ള കുറ്റികാടുകളിലും ഇവയെ കാണാം.ഇവക്ക് മനുഷ്യന്റെ ആവാസ വ്യവസ്ഥകളോട് പൊരുത്തപ്പെടാൻ കഴിയും എന്നത് മറ്റൊരു പ്രതേകത തന്നെയാണ്.

ഒസെലോട്ടിന്റെ നേർത്ത രോമങ്ങൾ അവരെ എണ്ണമറ്റ വേട്ടക്കാരുടെ ആകർഷക പാത്രമാക്കി. ഇവയുടെ രോമം കൊണ്ടുള്ള കോട്ടുകൾ അതിനു 35000 അമേരിക്കൻ ഡോളർ വരെ ലഭിക്കും അതു കൊണ്ട് ടെക്സസ് ഉൾപ്പെടെ പല പ്രദേശങ്ങളിലും അവർ വംശനാശഭീഷണി നേരിടുന്നു. അമേരിക്കയിലും അവ താമസിക്കുന്ന മറ്റ് മിക്ക രാജ്യങ്ങളിലും ഒസെലോട്ടുകൾ പരിരക്ഷിച്ചിരിക്കുന്നു. 1972 മുതൽ 1996 വരെ ഇവയെ പരിരക്ഷിച്ച കാരണം ഇപ്പോൾ ഇവയുടെ എണ്ണത്തിൽ ആശാവഹമായ വർധനവ് ഉണ്ടായിട്ടുണ്ട്.

ഇവയുടെ ജീവിത രീതി അനുസരിച്ചു ചീറ്റയെ പോലെ ഇവക്കും ടെറിട്ടറി ഉണ്ട് അതിൽ മറ്റൊരാൾ പ്രവേശിക്കുകയില്ല എന്ന് മാത്രമല്ല. ഒറ്റ പ്രസവത്തിൽ 3 കുഞ്ഞുങ്ങൾ വരെ ഉണ്ടാകും പിന്നെ ഇവ അമ്മയുടെ പിന്തുർന്നും അമ്മ തന്നെ വേട്ടയും മറ്റും പഠിപ്പിക്കുന്നു 9 മാസം ആകുമ്പോൾ മെച്ചൂരിറ്റി കൈവരും 15 മാസം കഴിഞ്ഞാൽ പിന്നെ അമ്മ അടുപ്പിക്കില്ല പിന്നെ അവർ ഇൻഡിപെൻഡന്റ് ആയി ആയിരിക്കും ജീവിതം.