ഭാര്യയേയും വാടകയ്ക്ക് ലഭിക്കുന്ന സർവീസ് ജപ്പാനിൽ പൊടിപൊടിക്കുകയാണ്

87

Shanavas

വാടകയ്ക്ക് ഒരു ഭാര്യ

സിംഹവാലൻ മേനോൻ എന്ന സിനിമ കണ്ട ആളുകൾ കേട്ടിട്ടുള്ള ഒരു ഡയലോഗ് ആണ്- “വിലയ്ക്ക് വാങ്ങാം സ്നേഹം, വിലയ്ക്ക് വാങ്ങാം പ്രേമം, വിലയ്ക്ക് വാങ്ങാം മാതാപിതാക്കളെ, വിലയ്ക്ക് വാങ്ങാം കാമുകിയെ…”.

ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മുടെ ഏഷ്യൻ രാജ്യമായ ജപ്പാനിൽ പണം കൊടുത്താൽ മാതാപി താക്കളെയും വിലയ്ക്ക് വാങ്ങാം എന്നതാണ് വാസ്തവം. പണം നൽകിയാൽ ജപ്പാനിൽ നിങ്ങൾക്ക് അണ്ടർ ഗാർമെന്റ്‌സ് മുതൽ എന്തും വാടകയ്ക്ക് ലഭിക്കുന്നതാണ്. മണിക്കൂറുകൾ അനുസരിച്ചാണ് പണം നൽകേണ്ടത്. വാടകയ്ക്ക് ലഭിക്കാത്തതായി ജപ്പാനിൽ ഒന്നുമില്ല. വീട്ടിലിരുന്നു ബോറായാൽ വിഷമിക്കേണ്ടതില്ല, കുട്ടികളെയും വാടകയ്ക്ക് ലഭ്യമാണ്. ഏജൻസിയുമായി ബന്ധപ്പെടുക, കുഞ്ഞുങ്ങളെ വീട്ടിൽക്കൊണ്ടുവരാം, നിയമാവലി അനുസരിച്ചുള്ള കാര്യങ്ങൾ പാലിച്ച് അവരുമായി സമയം ചെലവിടാം. മാതാപിതാക്കൾ ഇല്ലാത്തവർ ഒട്ടും വിഷമിക്കേണ്ടതില്ല.

妻・嫁がもらって嬉しい誕生日プレゼントランキング18選!サプライズ ...സ്നേഹവും വാത്സല്യവും കൊണ്ട് നിങ്ങളെ വീർപ്പുമുട്ടിക്കാൻ ദിവസ, മാസ വാടകയ്ക്ക് മാതാ പിതാക്കളും റെഡി. കുട്ടിയുടെ ഹോം വർക്ക്‌ ചെയ്യാൻ സമയമില്ലെങ്കിൽ അതിനും ആളെത്തും. ജപ്പാനിൽ ആർക്കും സമയമില്ല. എല്ലാവരും ജോലിയുള്ളവരാണ്. വിവാഹത്തിനുപോലും ആളുകൾ പോകാറില്ല. എന്നാൽ അതിനുമുണ്ട് പരിഹാരം, വിവാഹത്തിനായി ആളുകളെ ഹയർ ചെയ്യുന്ന ഏജൻസികളും ധാരാളം. എന്തിനും ഏതിനും പണമുണ്ടോ നിങ്ങൾക്ക് സർവീസ് 24 മണിക്കൂറും ലഭ്യമാണ്.

ഇപ്പോഴിതാ ഭാര്യയേയും വാടകയ്ക്ക് ലഭിക്കുന്ന സർവീസ് ജപ്പാനിൽ പൊടിപൊടിക്കുകയാണ്. വീട് വൃത്തിയാക്കുക, വീടിനുള്ളിലെ ഡെക്കറേഷൻ ,ഗാർഡനിങ് ,കുക്കിങ്ങ് , ഒപ്പം നിങ്ങളെ കട്ടിലിൽ ക്കിടത്തി താലോലിച്ചുറക്കാനുമുള്ള സ്ത്രീകളുടെ സേവനവും അവിടെ ലഭ്യമാണ്. വലിയ തുകയാണ് ഇതിനു നല്കേണ്ടിവരുന്നതെങ്കിലും വൈവാഹിക ജീവിതത്തോട് വിരക്തിയുള്ള ജപ്പാനിലെ യുവതല മുറയിൽ ഈ രീതിമൂലം വലിയ മാറ്റം വരാനുള്ള സാദ്ധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. ഈ താൽക്കാലിക ഭാര്യമാരോട് നിങ്ങൾക്ക് പലകാര്യത്തിലും ഉപദേശം തേടാവുന്നതാണ്, നിങ്ങളുടെ വിഷമങ്ങൾ പറഞ്ഞാൽ അവർ ആശ്വസിപ്പിക്കും.ഷോപ്പിങ്ങിൽ നല്ല വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാൻ സഹായിക്കും.

പാർക്കിലും ,റെസ്റ്റോറന്റിലും നല്ല കമ്പനിയാകും. വീട്ടിൽ ഒരുത്തമ കുടുംബിനിയുടെ റോളിലും. rent-a-wife-ottawa.com എന്ന വെബ്‌സൈറ്റാണ് ഈ സേവനം ലഭ്യമാക്കുന്നത്. എന്നാൽ വാടകയ്‌ക്കെത്തുന്ന ഭാര്യമാർ ഓൺലൈൻ വഴി സദാ ഏജൻസികളുടെ നിരീക്ഷണത്തിലായിരിക്കും. അതിക്രമങ്ങൾ തടയുക എന്നതാണ് ഇതുമൂലം ലക്ഷ്യമിടുന്നത്. തുടർച്ചയായ പരിചയത്തിൽകൂടെ വാടകയ്ക്ക് വരുന്ന യുവതികളുമായി വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നവരും ഉണ്ടാകാമെന്നാണ് പൊതു വായ കണക്കുകൂട്ടൽ. സമയക്കുറവും , കുടുംബ ബന്ധങ്ങളിൽ താൽപ്പര്യവുമില്ലാത്ത യുവതലമുറയെ ലക്ഷ്യമിട്ടാണ് ഈ വാടകവ്യവസായം ജപ്പാനിൽ പൊടിപൊടിക്കുന്നത്