ചർച്ചയായ ചില തീവ്രവാദി ആക്രമണങ്ങൾ
ലോകത്തു ഏറ്റവും കൂടുതൽ ഭീതി സൃഷ്ടിക്കുന്ന ഒന്നാണ് തീവ്രവാദി ആക്രമണങ്ങളും ഭീകരവാദ പ്രവർത്തനങ്ങളും അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ നടന്ന ചില പ്രധാനപെട്ട തീവ്രവാദി ആക്രമണങ്ങൾ ചെറുതായി പരാമാർശിക്കുന്നു. ഏതൊരു രാജ്യത്തിന്റെയും ക്രമസമാധാനം തകർക്കാനും അഖണ്ഡത ഇല്ലാതെ അക്കാനും ഇതിനു കഴിയുന്നു ഒരിക്കൽ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞപോലെ ചരിത്രം പഠിക്കുമ്പോൾ നമ്മൾ നിഷ്പക്ഷത പുലർത്തി വേണം പഠിക്കാൻ അതു പോലെ എല്ലാ മതത്തിലും നല്ലതും മോശവും ഉണ്ട് എന്നും സ്വന്തം മതത്തിലും അതു ഉണ്ട് എന്നും അത് തിരുത്തണം എന്നും മനസിലാക്കുന്ന ഇടത്താണ് മാനവികത കൈവരുക നമുക്കു ചില ഭീകരവാദി അക്രമങ്ങൾ ജനങ്ങൾ കൂടുതൽ ചർച്ച ചെയ്തത് മാത്രം നോക്കാം.
1)ഇസ്രയേലിലെ ഒരു സ്കൂൾ ബസ്സിൽ പോപ്പുലർ ഫ്രന്റ് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ- ജെനറൽ കമാന്റ് എന്ന സംഘടന നടത്തിയ ആക്രമണമാണ് ഇത്. 9 കുഞ്ഞുങ്ങളടക്കം 12 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2)ഇന്ത്യയെ ഞെട്ടിച്ച ഒന്നാണ് 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം
2001 ഇന്ത്യൻ പാർലമെന്റ് ആക്രമണം ലഷ്കർ-ഇ-ത്വയ്യിബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ നടത്തിയ ആക്രമണമാണ്.അഞ്ച് തീവ്രവാദികളടക്കം 12 പേരുടെ മരണത്തിനു കാരണമായി ഈ ആക്രമണം.
3)സെപ്റ്റംബർ 11ലെ ഭീകരാക്രമണം
റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലാണ് അൽഖാഇദ നടത്തിയ ആക്രമണം. 2500-ലധികം ആൾക്കാർ കൊല്ലപെട്ടു.
4)2007 ഉത്തർപ്രദേശ് സ്ഫോടനപരമ്പര
2007 നവംബർ 23-ന് ഉത്തർപ്രദേശിലെ വാരണസിയിൽ നടന്ന ഭികരാക്രമണം. ഇന്ത്യൻ മുജാഹിദീൻ ഇതിന്റെ ഉത്തരവദിത്തം ഏറ്റെടുത്ത്.
5)2008 ജയ്പൂർ സ്ഫോടനപരമ്പര
2008 മേയ് 6-ന് രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂറിൽ നടന്ന സ്ഫോടനപരമ്പര. ഇന്ത്യൻ മുജാഹിദീൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.
6)2008 അഹമ്മദാബാദ് സ്ഫോടനപരമ്പര
2008 ജൂലൈ 26 ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ബോംബ് സ്ഫോടനങ്ങൾ. ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹർകത്-ഉൽ-ജിഹാദ്-എ-ഇസ്ലാമി ഇതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തു.
7)2014-ലെ പെഷവാർ ആർമി സ്കൂൾ ആക്രമണം
2014 ഡിസംബർ 16 നു തഹ്ക്-ഏ-താലിബാൻ പാകിസ്താൻ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായ ഒമ്പതു തീവ്രവാദികൾ പാകിസ്താനിലെ പെഷവാർ നഗരത്തിലെ ആർമി പബ്ലിൿ സ്കൂളിനു നേരെ ആക്രമണം ചെയ്തു. ആക്രമണത്തിൽ 132 വിദ്യാർത്ഥികൾ അടക്കം 145 പേർ കൊല്ലപ്പെട്ടു.
8)ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്
ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്(ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം).