Shanavas

ബക്കറ്റ് യുദ്ധം
കേൾക്കുമ്പോൾ തന്ന കട്ട കോമഡി എന്നു തോന്നുന്നല്ലോ പക്ഷെ ചരിത്രം ചിലപ്പോൾ അങ്ങനെ ആണ്.മനുഷ്യർ തമ്മിലുള്ള യുദ്ധങ്ങളിൽ ബഹുഭൂരിപക്ഷവും ഒന്നുകിൽ മണ്ണോ അല്ലെങ്കിൽ പെണ്ണോ കാരണമായാണ് അല്ലെങ്കിൽ വിശ്വാസം മതം അങ്ങനെ അങ്ങനെ ഒരുപാട് ഇന്ന് ഒരു രസകരമായ യുദ്ധത്തെ കുറിച്ചു നോക്കാം

ഒരു ബക്കറ്റ് ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത യുദ്ധത്തിന് കാരണമായി.
Ce 1325, ഇറ്റലിയിലെ രണ്ടു വലിയ നഗരങ്ങളാണ് ബോലോണയും പിന്നെ മോദേനയും. അധികാരത്തിൽ ഉള്ളവർ ആണ് എങ്കിൽ രണ്ടു വിഭാഗം പോപ്പിനെ പിന്തുണയ്‌ക്കുന്നവരും റോമൻ ചക്രവർത്തിയെ പിന്തുണയ്ക്കുന്നവരും. മോദേനക്കാർ റോമൻ സാമ്രാജ്യത്തോട് ചായ്‌വ് ഉള്ളവരും ബോലോണക്കാർ സാക്ഷാൽ പോപ്പിനെ പിന്തുണയ്ക്കുന്നവരും.ആശയപരമായ ഭിന്നത ഇരുനഗരങ്ങളിലുമുള്ളവരെ കടുത്ത ശത്രുക്കളാക്കി മാറ്റി. കണ്ടാൽ കൊല്ലുന്ന അവസ്ഥ ഇതൊക്കെ പണ്ട് യൂറോപ്പിൽ സർവ സാധാരണം ആയിരുന്നു.

ഒരു ദിവസം രാവിലെ നഗരാതിർത്തിയിലെ കവൽക്കാരനായ മോദേനക്കാരായ പട്ടാളക്കാർക്ക് ഒരു ആഗ്രഹം തോന്നി കുസൃതി ബോലേന ഒന്ന് പോയി കാണാം. ഒളിച്ചും പാത്തും അവർ നഗരത്തിനകത്ത് കടന്നു. കാഴ്ച്ചകൾ ആസ്വദിച്ചു നടക്കുമ്പോൾ നഗരമധ്യത്തിലൊരു കിണർ കണ്ടു.
പട്ടാളക്കാരിൽ ഒരുത്തന് അപ്പോളൊരു ആശയം തോന്നി ഒരു തമാശക്ക് പൊതുകിണറ്റിലെ ബക്കറ്റ് മോഷ്ടിയ്ക്കുക. ആൾക്കാർ വെള്ളം കിട്ടാതെ കുറച്ച് വലയും ഒരു പണി തന്നെ കൊടുക്കാം ഒട്ടും തന്നെ താമസിച്ചില്ല വെള്ളം കോരുവാൻ ഉപയോഗിച്ചിരുന്ന തടി ബക്കറ്റ് അവർ കയറു ൾപ്പെടെ അടിച്ചു മാറ്റി കൊണ്ട് പോയി.

No photo description available.ബക്കറ്റ് മോദേനക്കാർ അടിച്ചു മാറ്റിക്കൊണ്ട് പോകുന്നത് കണ്ട ബോലേനയിലെ ജനങ്ങൾ പട്ടാളക്കാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ അധികൃതർ മോദേനയോട് ബക്കറ്റ് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പോയി പണി നോക്കാൻ എന്ന മറുപടി കിട്ടി കുപിതരായ ബോലേനക്കാർ മോദേനയോട് യുദ്ധം പ്രഖ്യാപിച്ചു. അവരുടെ മുപ്പത്തിനായിരത്തിൽ മുകളിൽ വരുന്ന പട്ടാളക്കാർ മോദേനയിലേക്ക് യുദ്ധ ത്തിനായി വന്നു കേവലം ഏഴായിരം പട്ടാളക്കാരിൽ അധികം മോദേനയിൽ ഇല്ലായിരുന്നു എന്നത് ആണ് വാസ്തവം പക്ഷേ യുദ്ധവീരന്മാരായ മോദേനക്കാർ കുലുങ്ങിയില്ല അവർ നേരിടാൻ തയ്യാർ ആയി

കനത്ത യുദ്ധം പൊട്ടിപ്പുറപ്പെട്ടു. എന്നു മാത്രമല്ല എത്ര നാശനഷ്ടങ്ങൾ ഉണ്ടായിട്ടും മോദേനകാർ ബക്കറ്റ് തിരിച്ച് നൽകാൻ തയ്യാർ ആയില്ല ശക്തമായും തന്ത്രപരമായും അതിശക്തമായി പ്രത്യാക്രമണം നടത്തിയ മോദേനയോട് എണ്ണത്തിൽ ഒരുപാട് ഇരട്ടി ഉണ്ടായിട്ടും ബോലേനക്കാർക്ക് പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ മോദേന തന്നെ ജയിച്ചു. അങ്ങനെ ആ ബക്കറ്റ് സ്വന്തമാക്കി ഇപ്പോളും ഇറ്റലിയിൽ മോദേന മ്യൂസിയത്തിൽ ആ ബക്കറ്റ് സൂക്ഷിച്ചു വച്ചിട്ടുണ്ട്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.