സ്ത്രീകൾക്കെതിരേയുള്ള ക്രൂരതകൾ

200

Shanavas എഴുതുന്നു 

സ്ത്രീകൾക്കെതിരേയുള്ള ക്രൂരതകൾ
**************************
ഒട്ടുമിക്ക ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിൽ സ്ത്രീകൾ അനുഷ്ഠിക്കേണ്ടിവരുന്ന കുറെ ഗോത്ര ആചാരങ്ങൾ ഉണ്ട് ലോകം ഇത്ര മാറിയാലും വെളിച്ചത്തിന്റെ കാറ്റ് എത്താത്ത മേഖല എന്നു തന്നെ വേണം പറയാൻ അവ ഏതൊക്കെ ആണ് ർന്നു നോക്കാം കുറച്ചു ഗോത്ര ആചാരങ്ങൾ നമുക്കു പരിശോദിക്കാം
1)പല്ലുകളിലെ കൊത്തുപണി
*****************
കൗമാരം കഴിഞ്ഞ സ്ത്രീകളുടെ പല്ലു മൂർച്ച കൂട്ടണം എന്നതിന്റെ ഭാഗമായി സുമാത്ര ദ്വീപിലെ ചില ഗോത്ര വിഭാഗത്തിൽ മാത്രം കണ്ടു വരുന്ന ആചാരം ആണ് അതിനായി അവർ ഉളിയും കോട്ടുവടിയും ഉപയോഗിച്ചു സ്ത്രീകളുടെ പല്ലിന്റെ മൂർച്ച കൂട്ടുന്നു വളരെ അധികം വേദന അനുഭവിക്കേണ്ട ഒരു കാര്യം ആണ് ഇത്‌..
2)ചേലാകർമം
*************************
പുരുഷൻമ്മാർക്കിടയിൽ ഉള്ള ചേലാകർമ്മം നമുക്കു അറിയാവുന്ന കാര്യം ആണ് എന്നാൽ ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റ്ലെയും ആയ 29 രാജ്യങ്ങളിൽ ഈ 2019 ലും ഇതു അനുഷ്ടിച്ചു വരുന്നു ഈജിപ്ത്, മാലി,സോമലിയ ,ഗിനിയ എന്നീ രാജ്യങ്ങൾ ആണ് മുൻപന്തിയിൽ ഇതിനെ പിന്തുണച്ചു വരുന്നതും ഇവിടുത്തെ സ്ത്രീകൾ തന്നെ ആണ് എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത കാരണം ആയി പറയുന്നത് ലൈംഗിക താല്പര്യം കുറക്കുക എന്നത് ആണ്.
3)നിർബന്ധിത അടിക്കൽ
**************************
ബ്രസീലിലെ ഹുവാ ഹോക്സിൽ എന്ന സ്ഥലത്തെ ഗോത്രത്തിന്റെ ഇടയിലുള്ള ആചാരം ആണ് നിർബന്ധിത അടിക്കൽ കൗമാരം കഴിയുന്ന പെണ്കുട്ടികളെ പൂർണ നഗ്നരായി ശരീരം മുഴുവൻ ചാട്ടവാറു പോലെ ഉള്ള വസ്തു കൊണ്ടു അടിക്കൽ ആണ് പരിപാടി മരണം സംഭവിക്കുന്നത് വരെയോ അബോധഅവസ്ഥയിൽ ആകുന്നത് വരെയോ ഇത്‌ തുടരുന്നു .ഇതിൽ വിജയിച്ചാൽ മാത്രമേ വിവാഹം കഴിക്കാൻ യോഗ്യത ഉള്ളു എന്നാണ് അവിടുത്തെ നിയമം.
4)മാറിടം കരിക്കൽ
*********************
ആകർഷണം കുറക്കാനും ബലാലസംഘം തടയാനുമായി ആണ് എന്ന രീതിയിൽ ദക്ഷിണാഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന ഒരു ആചാരം ആണ് ഇത് ഇതിനു വേണ്ടി ഇരുമ്പ് , തകിട്, ചട്ടുകം ഇവാ പഴുപ്പിച്ചു മാറിടത്തിൽ വയ്ക്കുന്നു ഇതു ഇടക്കിടെ ആവർത്തിക്കും അങ്ങനെ സ്തനവളർച്ചയുടെ ഹോർമോണുകളുടെ ഉത്പാദനം കുറയും.ഇതു കാരണം സ്ത്രീയെയും പുരുഷനെയും തിരിച്ചറിയാൻ കഴിയില്ല അതിനാൽ മാനഭംഗം കുറയും എന്നാണ് ഇവരുടെ വിശ്വാസം .എന്നാൽ സമ്പന്നരുടെ ഇടയിൽ ഇലാസ്റ്റിക് ബെൽറ്റ് സ്ഥിരമായി ഉപയോഗിച്ച് ആണ് വളർച്ചയെ തടയുന്നത് UN റിപ്പോർട്ട് പ്രകാരം കമാറൂണ്, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ആണ് ഈ ആചാരം നിലനിൽക്കുന്നത്.
5)ടാറ്റൂ കുത്തൽ
******************
ഇതു നേരെ തിരിച്ചാണ് പുരുഷനെ ആകർഷിക്കാൻ ബ്രസീൽ, മറ്റ് ചില ലാറ്റിൻ അമേരിക്കൻ ഭാഗങ്ങളിൽ തോളിലും നെഞ്ചിലും വയറിലും എല്ലാം ടാറ്റൂ കുത്തുന്നത്
6)മൗറിട്ടാനയിലെ നിർബന്ധിത ആഹാരം
***********************
സ്ത്രീകൾക്ക് ആരോഗ്യം ഉണ്ടാവണം എന്നു കരുതി അമിതമായി കൗമാരം കഴിഞ്ഞാൽ ആഹാരം കഴിപ്പിക്കുന്ന രീതി ഉണ്ട് ഇതു കാരണം ചെറുപ്പത്തിലേ അമിത വണ്ണത്തിനു കാരണമാവുന്നു.
7)തട്ടിക്കൊണ്ടു പോകൽ
**************************
ഇതു സംഭവം യൂറോപ്പിൽ ആണ് റൊമാനിയൻ ജിപ്സികൾകിടയിൽ ഉള്ള ഒരു ആചാരം ആണ് ഏതെങ്കിലും പെണ്കുട്ടിയെ ഇഷ്ടപെട്ടാൽ തട്ടി കൊണ്ടു പോവാൻ പറ്റും മാത്രമല്ല തട്ടികൊണ്ട് പോയി 5 ദിവസം തടവിൽ വെക്കണം എന്നാൽ മാത്രമേ ആ പെണ്കുട്ടിയെ വിവാഹം കഴിക്കാൻ പറ്റുകയോള്ളൂ ദുഖകാരമായ വസ്തുത എന്തെന്നാൽ പെണ്കുട്ടിയുടെ ഇഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും യാതൊരുവിലയും ഇല്ല എന്നതാണ്.
8)കരച്ചിൽ കല്യാണം
**********************
ചൈനയിലെ സിച്ചുവാങ്‌ താഴ്വരയിലെ ഒരു ആചാരം ആണ് കല്യാണം ഉറപ്പിച്ചാൽ വധു ഒരുമാസക്കാലം രാത്രിയിൽ ഉറങ്ങാതെ ഇരുന്നു കരയണം അല്ലെങ്കിൽ ‘അമ്മ പീഡിപ്പിച്ചു കരയിക്കും പോലും
എല്ലാം വിശദമായി എഴുതാൻ സമയമില്ല അതിനാൽ ബാക്കി ഉള്ളത് പിന്നീട് പോസ്റ്റ് ചെയ്യാം