ഡെർമ റോളർ വിപ്ലവം മുടിയിലും മുഖത്തും

68

Shanavas

ഡെർമ റോളർ വിപ്ലവം മുടിയിലും മുഖത്തും

ഇപ്പോൾ ലോകത്തു ഏറ്റവും കൂടുതൽ പേർ പണം മുടക്കുന്നത് തങ്ങളുടെ മുഖം സുന്ദരമാക്കാനും പല അവയങ്ങളും മൂക്കു മുതൽ ചെവി ,പല്ല് എന്തിനു വേണ്ട എന്തെല്ലാം കാര്യങ്ങൾ എന്ന് മുഖത്തും അതു പോലെ മുടിയുടെ വളർച്ചക്കും സഹായിക്കുന്ന ഒരു ചികിൽസയെ കുറിച്ചു ആണ് പറയുന്നത് കാര്യത്തിലേക്ക് കടക്കാം.സാധരണ ചരിത്രം ആയി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രം ആണ് എഴുതുന്നത് ഒരിക്കൽ ഡെർമ റോളർ അഥവാ മൈക്രോ നീഡലിംഗ് ചികിൽസയെ പറ്റി ചെറിയ പോസ്റ്റ് ഇട്ടിരുന്നു.ഒരുപാട് പേർ അതിനെ കുറിച്ചു ഇൻബോക്സിൽ ചോദിച്ചു എന്തായാലും അതിനെ കുറിച്ചു അല്പം കാര്യമായി എഴുതാം എന്നു വിചാരിക്കുന്നു. ആദ്യമായി മനസിലാക്കേണ്ടത് ഡെർമ റോളർ രണ്ടു കാര്യകൾക്ക് ഉപയോഗിക്കാം

1)മുഖത്തെ കൂടുതൽ സുന്ദരമാക്കൻ
2)കഷണ്ടി ആയ സ്ഥലത്തു മുടി കിളിർപ്പിക്കാൻ
എന്താണ് ഡെർമറോളർ?

ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും മുഖക്കുരുവിൻറെ പാടുകൾ ചികിത്സിക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ചർമ്മസംരക്ഷണ ഉപകരണമാണ് ഡെർമറോളർ. മുഖകുരു കാരണവും അല്ലാതെയും മുഖത്തു ഉണ്ടാകുന്ന പാടുകൾ കുഴികൾ ഇവ ഇല്ലാതെ ആക്കി മുഖത്തെ ആകർഷകമാക്കൻ ഇതു സഹായിക്കുന്നു
എങ്ങനെ ഇതു പ്രവർത്തിക്കുന്നു?

റോളർ ഉപയോഗിക്കുന്നത് മൂലം വളരെ ചെറിയ മുറിവുകൾ ഉണ്ടാകുന്നു. മുറിവുകൾ ഉണക്കാൻ നമ്മുടെ ശരീരം സ്വമേധയാ കോളാജിൻ ശരീരത്തിൽ നിർമിക്കപ്പെടുന്നു. ഈ കൊളാജിൻ എന്നത് ത്വക്കിലെ കോശങ്ങളെ കൂട്ടി ഇണക്കി നിർത്തുന്ന ഒരു പ്രോടീൻ ആണ്. തന്മൂലം ചികിത്സ കഴിഞ്ഞു മുഖമൊക്കെ തുടുത്തു ഓജസുള്ള യുവത്വത്തിൽ എത്തുന്നു.കോളാജിൻ കുത്തി വച്ച് യുവത്വം നിലനിർത്തുന്ന രീതിയും ഉണ്ട് ഇതിനെ കൊളാജിൻ ഇൻജക്ഷൻ തെറാപ്പി എന്നു പറയുന്നു

ഇനി മുടിയുടെ കാര്യം

മുകളിൽ പറഞ്ഞ അതേ കാര്യം തന്നെ ആണ് തലയിൽ റോളിങ്ങ് നടത്തുക വഴി കിട്ടുന്നത്
നിങ്ങളുടെ തലയോട്ടിയിലുടനീളം ഒരു ഡെർമറോളർ ഉണ്ടാക്കുന്ന ചെറിയ പഞ്ചറുകൾ രക്തചംക്രമണവും സെൽ ഉത്പാദനവും വർദ്ധിപ്പിക്കുകയും അതുവഴി പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ചർമ്മകോശ വ്യാപനത്തെ ഉത്തേജിപ്പിക്കുന്നതിന് മൈക്രോനെഡിലുകൾ ഗുണം ചെയ്യും. മാത്രമല്ല എന്നിരുന്നാലും, പുതിയ മുടി വളരുന്നതിന് ഇത് ഏറ്റവും ഫലപ്രദമാണ്.

വില

നമുക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇതിന്റെ വില ഏകദേശം 490 രൂപ വരും
Nb:- ഞാൻ യൂസ് ചെയ്യുന്ന ഒരാൾ ആണ് എന്റെ അനുഭവം വളരെ മികച്ചത് ആണ് എന്നാലും കൂടുതൽ വിഡിയോ എല്ലാം യൂ ട്യൂബിൽ കിട്ടും