പാകിസ്താനിലെ ഹിന്ദുക്കൾക്ക് ഹിന്ദുവായി ജീവിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം

0
56

Shanavas

പാകിസ്ഥാനിലെ നിർബന്ധിത മത പരിവർത്തനം

ഒരാൾ മതം മാറുകയോ ഉപേക്ഷിക്കുകയോ ചെയുന്നത് വ്യക്‌തി താല്പര്യം ആണ്. എന്നാൽ നിർബ്‌ധിത മത പരിവർത്തനം ആധുനിക ലോകത്ത് ഏറ്റവും മോശമായ കാര്യം തന്നെ. ഇനി കാര്യത്തിലേക്ക് വരാം.

പേരിനു ജനാധിപത്യരാജ്യം ആണ് പാക്കിസ്ഥാൻ എന്നാൽ ജനാധിപത്യം എന്തെന്ന് അവർക്കു അറിയില്ല ഒരിക്കലും അവരെ ആധുനിക ജനാധിപത്യ മര്യാദകൾ പഠിപ്പിക്കാൻ കഴിയും എന്നും തോന്നുന്നില്ല അതാണ് ആ രാജ്യം രാജ്യത്തെ പരമോന്നത കോടതി ബേനസീർ ഭൂട്ടോ എന്ന പഴയ പ്രധാനമന്ത്രിക്ക് സുരക്ഷ ഏർപ്പാട്‌ ചെയ്യണം എന്ന് ഉത്തരവ് ഇട്ടപ്പോൾ പോലും അന്ന് മുഷറഫ് ഭരണകൂടം അത് ചെയ്‌തില്ല അതാണ് പാക്കിസ്ഥാൻ. അത് വച്ചു നോക്കുമ്പോൾ ഇന്ത്യ എത്ര പടി മുകളിൽ ആണ് എന്ന് നിസംശയം പറയാൻ കഴിയും. ഇനി നമുക്ക് പാക്കിസ്ഥാൻ മനുഷ്യ അവകാശ കമീഷൻ പറയുന്ന കണക്ക് മാത്രം ഒരു തമാശ ആയി നോക്കാം.പാകിസ്ഥാൻ. … നിർബന്ധിത മതപരിവർത്തന കേസുകൾ വർദ്ധിച്ചുവരികയാണെന്ന് പാകിസ്താനിലെ മനുഷ്യാവകാശ കൗൺസിൽ റിപ്പോർട്ട് ചെയ്തു. മൂവ്‌മെന്റ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് (എംഎസ്പി) യുടെ 2014 ലെ ഒരു റിപ്പോർട്ടിൽ പറയുന്നത് പാകിസ്ഥാനിലെ ആയിരത്തോളം സ്ത്രീകൾ പ്രതിവർഷം നിർബന്ധിതമായി ഇസ്ലാം മതം സ്വീകരിക്കുന്നു 700 ക്രിസ്ത്യാനികളും 300 ഹിന്ദുക്കളും എന്ന തോതിൽ. ഇനി 1947 ൽ രൂപീകൃതമായ പാക്കിസ്ഥാൻ അതിന്റെ ചില കണക്കുകൾ നോക്കാം

പാക്കിസ്ഥാനിലെ 200 ദശലക്ഷം ജനസംഖ്യയുടെ 4% വരുന്നതും രാജ്യത്തെ സിന്ധ്, പഞ്ചാബ് പ്രവിശ്യകളിൽ താമസിക്കുന്നതുമായ മതന്യൂനപക്ഷമായ ഹിന്ദുക്കൾ തങ്ങളുടെ കൗമാരക്കാരായ പെൺകുട്ടികളെ ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് വളരെക്കാലമായി ആശങ്കാകുലരാണ്.സ്വമേധയാ മതപരിവർത്തനം, വിവാഹം എന്നിവ തട്ടിക്കൊണ്ടുപോകുന്നവർക്ക് നിയമപരമായ പരിരക്ഷയാണെന്ന് അവർ ആരോപിക്കുന്നു, ചെറുപ്പക്കാരായ ഇരകൾ അവരുടെ ജീവിതത്തെയും കുടുംബത്തെയും ഭയപ്പെടുന്നു ’അവർ സത്യം പരസ്യമായി സംസാരിക്കുകയാണെങ്കിൽ ജീവൻ നഷ്ട്ടപെടും അവരുടെയും കുടുംബത്തിന്റെയും

പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങളെ നിർബന്ധിതമായി മതപരിവർത്തനം ചെയ്യുന്നത് നിരോധിക്കാൻ നിയമനിർമ്മാണം ആവശ്യമാണെന്ന് കോടതിയിൽ പാകിസ്ഥാൻ ഹിന്ദു കൗൺസിൽ സുപ്രിം കോടതിയിൽ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് നിയമം ഉണ്ടാക്കിയാലും നോ രക്ഷ. തട്ടിക്കൊണ്ടു പോകുന്നതിന്റെ പ്രതിസ്‌ഥാനത്ത് മദ്രസകളും (ഇസ്ലാമിക് സെമിനാരികളും) ഇസ്ലാമിക പുരോഹിതന്മാരും നിർണായക പങ്ക് വഹിക്കുന്നു. ഈ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പള്ളികളിലേക്ക് നേരിട്ട് കൊണ്ടുപോകുകയും അവിടെ ഇസ്ലാം സ്വീകരിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇത് സിന്ധിലെ സ്‌ഥിരം സംഭവം തന്നെ ആണ്.

ഓരോ വർഷവും പാക്കിസ്ഥാനിലുടനീളം ആയിരത്തോളം പെൺകുട്ടികളെ ബലമായി ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് പ്രാദേശിക അവകാശ ഗ്രൂപ്പുകളും പ്രവർത്തകരും പറയുന്നു.പാക്കിസ്ഥാനിൽ പ്രതിവർഷം ആയിരത്തോളം പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ഹിന്ദു സമൂഹം പറയുന്നു. ഞങ്ങൾക്ക് ഈ കണക്ക് സ്വതന്ത്രമായി പരിശോധിക്കാൻ ഇവർക്ക് കഴിയില്ല എന്നതും വിധി പാകിസ്ഥാൻ ആസ്ഥാനമായുള്ള അവകാശ പ്രവർത്തകനായ സൊഹ്‌റ യൂസഫ് ഇതു ഒരുപാട് തവണ കോടതിയിലും പൊതു സമൂഹത്തിലും പറഞ്ഞു മടുത്തു.എന്നിരുന്നാലും, ദാരിദ്ര്യം ഒഴിവാക്കാൻ പെൺകുട്ടികൾ പലപ്പോഴും സമ്പന്നരായ മുസ്ലീം പുരുഷന്മാരുമായി ഒളിച്ചോടുകയും ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്യുന്നുവെന്നും മറുപക്ഷവും ഉണ്ട്.

പാക്കിസ്ഥാനിലെ മതപരമായ പീഡനം ചൂണ്ടിക്കാട്ടി പലരും അഭയാർഥി പദവി തേടി ഇന്ത്യയിലേക്ക് കുടിയേറുന്നതോടെ പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യ അടുത്ത കാലത്തായി ഗണ്യമായി കുറഞ്ഞു അതും ഒരു വാസ്‌തവം.സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും തങ്ങൾക്കെതിരായുള്ള ഈ കാര്യങ്ങൾ അവർ പണ്ടേ പരാതിപ്പെട്ടിരുന്നു. അവരിൽ ഭൂരിഭാഗവും പാകിസ്ഥാനിലെ സിന്ധ്, ദക്ഷിണ പഞ്ചാബ് പ്രദേശങ്ങളിൽ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പാകിസ്ഥാനിലെ നിയമങ്ങളും സമൂഹത്തിലെ മുൻവിധികളും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. അവരുടെ അവകാശങ്ങൾ പതിവായി ലംഘിക്കപ്പെടുന്നു, അവർക്ക് നിയമത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ വലിയ പിന്തുണയോ ഇല്ല അതാണ് വസ്‌തുത