റഷ്യ- ഉക്രയിൻ യുദ്ധം മറ്റൊരു തരത്തിൽ മാറുന്ന രാഷ്ട്രീയവും
Shanavas S Oskar
പുതിയ വാർത്തകൾ അനുസരിച്ചു ഇറാൻ റഷ്യക്ക് ബാലസ്റ്റിക്ക് മിസൈൽ നൽകുന്നു എന്നാണ് പറയപ്പെടുന്നത്.അപ്പോൾ ചോദ്യം ഉയരാം റഷ്യക്ക് എന്താണ് ബാലസ്റ്റിക്ക് മിസൈൽ ഇല്ലേ എന്ന് റഷ്യ ഇറാന്റെ കയ്യിൽ നിന്നും ഈ മിസൈൽ വാങ്ങുന്നത് റഷ്യയുടെ കയ്യിൽ ഇല്ലാത്തതിനാൽ ആണ് എന്നല്ല കാരണം പണചിലവ് തന്നെ ആണ് .റഷ്യൻ മിസൈലുകൾക്ക് ഇറാനിൽ നിന്നും വാങ്ങുന്നതിനെക്കാൾ ഉയർന്ന നിർമാണ ചിലവ് ആണ് ഉള്ളത് അതിനാൽ ഇറാനിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ആണ് അവരെ സംബന്ധിച്ചടത്തോളം ലാഭം. ഇറാൻ റഷ്യക്ക് ഈ മിസൈൽ നൽകുന്നതും നേരത്തെ കമികാസ പോലെ ഉളള ഡ്രോണുകൾ നൽകിയതും റഷ്യയും ആയി കൂടുതൽ അടുക്കുക എന്ന ഉദ്ദേശം മുൻ നിർത്തി തന്നെ എന്നു പറയാം
യൂറോപ്പും അമേരിക്കയും ഇറാന്റെ ഇപ്പോൾ നടക്കുന്ന ഹിജാബ് സംബന്ധിച്ച് വിഷയത്തിൽ ഇറാന് എതിരെ ആണ് എന്നും പ്രക്ഷോപം ഉണ്ടാക്കാൻ പിന്തുണ നൽകുന്നു എന്നും ആണ് ഇറാന്റെ വിഷയം.റഷ്യ കൂടെ ഉണ്ട് എങ്കിൽ ഏത് പ്രതിഷേധവും അടിച്ചമർത്താൻ കഴിയും എന്ന് ആണ് അവർ കരുതുന്നത് അതിനായി അവർ കാണുന്ന ഉദാഹരണം റഷ്യയുടെ സഹായം ഒന്നു കൊണ്ടു മാത്രം ആണ് സിറിയയിൽ കാലപങ്ങളെ അടിച്ചമർത്താൻ സിറിയൻ സർക്കാരിന് സാധിച്ചത് ഇറാൻ റഷ്യക്ക് നൽകിയ ഡ്രോണുകൾ അവയെ കുറിച്ചു പറഞ്ഞാൽ.
ഇറാന് നിര്‍മിത ഷാഹെദ് 136 ഡ്രോണുകള്‍ യുക്രെയ്നില്‍ സെപ്റ്റംബര്‍ പകുതി മുതല്‍ തന്നെ റഷ്യ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ജെറാനിയം 2 എന്ന് റഷ്യന്‍ സേന വിളിക്കുന്ന ഈ ഡ്രോണുകളില്‍ സ്ഫോടകവസ്തുക്കള്‍ വയ്ക്കാനാകും. ലക്ഷ്യത്തിനു ചുറ്റും വട്ടമിട്ടു പറക്കാനും ശരിയായ സമയത്ത് ആക്രമണം നടത്താനും ഈ ഡ്രോണുകള്‍ക്ക് ശേഷിയുണ്ട്.
2500 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ഇവക്ക് കഴിയും. പരമാവധി വേഗം മണിക്കൂറില്‍ 185 കിലോമീറ്ററാണ്. 50 കിലോഗ്രാം വരെ സ്ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയും ഇവക്കുണ്ട്. 8.2 അടി നീളമുള്ള ഷാഹെദ് 136 ഡ്രോണുകളെ റഡാറുകളില്‍ കണ്ടെത്തുക എളുപ്പമല്ല. എത്ര ഷാഹെദ് 136 ഡ്രോണുകള്‍ റഷ്യയിലുണ്ടെന്ന് വ്യക്തമല്ല. അതേസമയം നൂറുകണക്കിന് ഡ്രോണുകള്‍ ഇറാന് റഷ്യക്ക് നല്‍കിയെന്നാണ് അമേരിക്കന്‍ ആരോപണം. ഇറാൻ ഇതിനെ തള്ളി എങ്കിലും അമേരിക്ക പറഞ്ഞത് ആണ് വസ്തുത .ഇനി അമേരിക്കയിൽ നവംബറിൽ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പ് അവിടെ സ്വന്തം പാർട്ടിയിൽ നിന്നു പോലും ബൈഡൻ എതിർപ്പ് നേരിടുന്നു.മുഖ്യ എതിർകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇപ്പോൾ ജയ സാധ്യത കൂടുതൽ ആണ് അവർ ജയിച്ചാൽ വെറും പാവ പ്രസിഡണ്ട് ആയി ഇരിക്കാൻ മാത്രമേ ബൈഡന് സാധിക്കൂ .
ഉക്രയിനെ ഇങ്ങനെ സഹായിക്കുന്നത് അമേരിക്കക്ക് സാമ്പത്തിക നഷ്ടം മാത്രം ആണ് ഉണ്ടാക്കുക എന്നാണ് അവരുടെ പക്ഷം ഇനി എല്ലാം കാത്തിരുന്നു കാണാം. ഇതേ സമയം പാർട്ടി കോണ്‍ഗ്രസിന് ശേഷം ചൈന തായ്വാനെ ആക്രമിക്കും എന്ന വാർത്ത അതിനു വലിയ ജനപിന്തുണ ആണ് ചൈനക്ക് ചൈനയിലെ ജനങ്ങളുടെ ഇടയിൽ കിട്ടുന്നത് ചില വിദഗ്ധർ പറയുന്നു 2023 ആദ്യം തന്നെ അത് ഉണ്ടാകാം എന്ന് അത് ഒരു മൂന്നാം ലോക മഹായുദ്ധത്തിനു തന്നെ കാരണം ആകാം
അതേ പോലെ തന്നെ ആണ് കൊറിയൻ അതിർത്തികളും ഇന്നലെ 10 ബാലസ്റ്റിക്ക്മിസൈൽ ആണ് വടക്കൻ കൊറിയ തെക്കൻ കൊറിയ അതിർത്തിയിൽ വിക്ഷേപിച്ചത്.തെക്കൻ കൊറിയ , അമേരിക്ക, ജപ്പാൻ സംയുക്ത സൈനിക അഭ്യാസം ആണ് വടക്കൻ കൊറിയയെ അതിനു പ്രേരിപ്പിച്ചത് .ഇനി ഇറാൻ ബാലസ്റ്റിക്ക് മിസൈൽ വിഷയത്തിൽ വന്നാൽ അതിനെ പ്രതിരോധിക്കാൻ ഉക്രയിന് മിസൈൽ കവചം ഇല്ല അതിനായി യൂറോപ്പിന്റെയും അമേരിക്കയുടേയും സഹായം തേടിയിട്ടുണ്ട് കിട്ടുമോ എന്ന് കണ്ടു അറിയണം .അതേ സമയം റഷ്യ ആണവ ആക്രമണത്തിനു പദ്ധതി ഇടുന്നു എന്നു അമേരിക്കൻ ഇന്റലിജൻസ് അതേ പോലെ യൂറോപ്പിലെ പല രഹസ്യ അന്വേഷണ ഏജൻസികളും റിപ്പോർട് ചെയ്യുന്നു എല്ലാം കാത്തിരുന്നു കാണാം