ഹാഗാന എന്ന ജൂത ഭീകരവാദ സംഘടന

38

Shanavas S Oskar

ഹാഗാന എന്ന ജൂത ഭീകരവാദ സംഘടന

ഭീകരത ആരു കാണിച്ചാലും അതു മോശം ആണ് എന്തു ലക്ഷ്യത്തിന്റെ പേരിൽ അയാലും ഇന്നലെ ഒരു സുഹൃത്തു പറഞ്ഞ കാരണം ആണ് ഇത് ഇപ്പോൾ എഴുതാൻ കാരണം പല പോസ്റ്റിലും ഇതിനെ പറ്റി ചെറുതായി പറഞ്ഞിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധ ശേഷം ബ്രിട്ടൻ പലസ്‌തീൻ പ്രദേശം ഇന്നത്തെ ഇസ്രെയേൽ പിന്നെ സിറിയ ഒക്കെ ഉൾപ്പെടുന്ന ഭാഗം അവിടെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതന ശേഷം അധികാരം ഏറ്റെടുത്തപ്പോൾ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നത് ജൂതരുടെ ഹാഗാന എന്ന ഭീകരപ്രവർത്തന സംഘടനയുടെ ഭാഗത്തു നിന്നാണ് വിഷയത്തിലേക്ക് വരാം

എന്താണ് ഹാഗാന?

ഹഗാന ഹീബ്രു ഭാഷയിൽ “പ്രതിരോധം എന്ന് അർത്ഥം വരുന്ന പേരു ആണ് ഇത്. 1920 മുതൽ പ്രവർത്തന സാജ്ജമായ ഈ സംഘടന 1948 വരെ പലസ്തീനിലെ ഭൂരിപക്ഷം ജൂതന്മാരെയും പ്രതിനിധീകരിക്കുന്ന സയണിസ്റ്റ് സൈനിക സംഘടന തന്നെ ആയിരുന്നു പക്ഷെ തദ്ദേശീയ ജൂതരെക്കാൾ കൂടുതൽ കുടിയേറ്റ ജൂതരോട് ആയിരുന്നു മമത.പലസ്തീൻ ജൂത കുടിയേറ്റത്തിനെതിരെ പലസ്തീൻ അറബികളുടെ കലാപത്തെ ചെറുക്കാൻ സംഘടിപ്പിച്ച ഇത് തുടക്കത്തിൽ ഹിസ്റ്റാഡ്രൂട്ടിന്റെ സ്വാധീനത്തിൽ വന്നു (ജനറൽ ഫെഡറേഷൻ ഓഫ് ലേബർ. ബ്രിട്ടീഷ് ഭരണകർത്താക്കൾ ഇത് നിരോധിച്ചു .ഇവർ ആയുധം നിയമംവരെ കയ്യേറ്റം ചെയ്‌തിരുന്നു എന്നതും ചരിത്രം. എങ്കിലും യഹൂദരുടെ വാസസ്ഥലങ്ങൾ സംരക്ഷിക്കാൻ ഇത് ഫലപ്രദമായി കഴിഞ്ഞു എന്ന് സംശയലേശമന്യേ പറയാൻ കഴിയും

സംഘടിത ജൂത സമൂഹത്തിന്റെ ഹവ്‌ലാഗ നയത്തിന് (“ആത്മനിയന്ത്രണം”) അനുസൃതമായി, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ ഹഗാനയുടെ പ്രവർത്തനങ്ങൾ മിതമായിരുന്നു എന്നുകാണാം അതിനു ശേഷമുള്ള പ്രവർത്തനം വച്ചു നോക്കുമ്പോൾ. എന്നാൽ ഒരു വിഭാഗം ഇതിനെ ശക്‌തമായി എതിർത്തു എന്നും ചരിത്രം പറയുന്നു. തത്ത്വചിന്തയെയും തീവ്രവാദ പ്രവർത്തനങ്ങളെയും അത് എതിർത്തു ഇവർ ഹവ്‌ലാഗ എന്ന ഒരു ആശയം ആയിരുന്നു ആദ്യം പറഞ്ഞ വിഭാഗത്തിന് നേരെ വിപരീതം. ആദ്യകാല ഹാഗാന പോരാളികൾ ഒക്കെ ഒരു പാർട്ട് ടൈം ജോബ് പോലെ ആയിരുന്നു പ്രവർത്തനം എന്നാൽ 1941-ൽ കഥ മാറി ഒരു മുഴുവൻ സമയ കമാൻഡോ ഫോഴ്‌സായ പാൽമാച്ച്(ഹീബ്രു ഭാഷയിൽ ഉള്ള ചുരുക്കെഴുത്ത്) അഥവാ പ്ലഗോട്ട് മച്ചാറ്റ്‌സിന്റെ ഷോക്ക് കമ്പനികൾ സംഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, പരിധിയില്ലാത്ത ജൂത കുടിയേറ്റത്തിനായി പലസ്തീൻ തുറക്കാൻ ബ്രിട്ടീഷുകാർ വിസമ്മതിച്ചപ്പോൾ അവർ കാണിച്ചു കൂട്ടിയ അക്രമണങ്ങൾക്ക് കണക്കില്ല.

1941 ശേഷം ഹാഗാനയുടെ പ്രവർത്തനങ്ങൾ

ബ്രിട്ടന് എതിരെ തിരിഞ്ഞ ഇവർ തീവ്രവാദ പ്രവർത്തനങ്ങൾ തന്നെ ആരംഭിച്ചു എന്നു തന്നെ പറയാം ബോബ് വച്ചു പാലങ്ങൾ തകർക്കുക റെയിൽ പാതകൾ ബോബ് വച്ചു നശിപ്പിക്കുക അനധികൃത”ജൂത കുടിയേറ്റക്കാരെ നാടുകടത്താൻ ഉപയോഗിക്കുന്ന കപ്പലുകൾ ആക്രമിച്ചു അവരെ മോചിപ്പിക്കുക എന്നിവ എല്ലാം ആയിരുന്നു അവരുടെ പ്രവർത്തനങ്ങൾ.

1947-48 കാലഘട്ടം

പലസ്തീൻ വിഭജിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിനുശേഷം (1947), യഹൂദ രാഷ്ട്രത്തിന്റെ പ്രതിരോധ സേനയായി ഹഗാന മാറി എന്ന് മാത്രമല്ല അത് ബ്രിട്ടീഷ് സേനയുമായി പരസ്യമായി ഏറ്റുമുട്ടി, ഫലസ്തീൻ അറബികളുടെയും അവരുടെ സഖ്യകക്ഷികളുടെയും സൈനിക സേനയെയും അവർ നിഷ്പ്രയാസം നേരിട്ടു വിജയിച്ചു എന്ന് തന്നെ പറയാം. ഇസ്രായേൽ സ്റ്റേറ്റ് (1948) സൃഷ്ടിച്ചപ്പോഴേക്കും വിഭജനം വഴി ഇസ്രായേലിന് അനുവദിച്ച ഭൂരിഭാഗം പ്രദേശങ്ങളും എന്ന് മാത്രമല്ല .അറബ് നഗരങ്ങളായ അക്കോ (ഏക്കർ), യാഫോ (ജാഫ) എന്നിവയും ഹഗാന നിയന്ത്രിച്ചിരുന്നു. ഇസ്രായേലിന്റെ താൽക്കാലിക ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം മെയ് മാസം 31ന് 1948ൽ ഒരു സ്വകാര്യ സംഘടനയെന്ന നിലയിൽ ഹഗാന പിരിച്ചുവിടുകയും സംസ്ഥാനത്തിന്റെ ദേശീയ സൈന്യമായി മാറുകയും ചെയ്തു. ഇസ്രായേൽ സായുധസേനയുടെ ഔദ്യോഗിക നാമമായ ത്വാ ഹഗാന ലെ-യിസ്രേൽ എന്നാൽ ഹീബ്രു ഭാഷയിൽ ഇസ്രായേൽ പ്രതിരോധ സേന എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു
Nb:-കാര്യങ്ങൾ വളരെ ചുരുക്കി ആണ് എഴുതിയിരിക്കുന്നത്.