ക്രൂരതകൾ കൈ മുതൽ ആക്കിയ നാസി സ്ത്രീകൾ

0
99

Shanavas S Oskar

ക്രൂരതകൾ കൈ മുതൽ ആക്കിയ നാസി സ്ത്രീകൾ

നാസികൾ തങ്ങളുടെ പ്രത്യശാസ്ത്രം ജർമനിയിൽ കൊണ്ട് വരുന്നതിന്റെ ഭാഗം ആയി ന്യൂനപക്ഷം വരുന്ന ഒരു വിഭാഗം ജനതയെ ഭൂരിപക്ഷത്തിന്റെ വെറുപ്പിന്റെ പാത്രമാക്കുക എന്ന നയം ആണ് സ്വീകരിച്ചത് അതിനായി സിനിമകൾ, നാടകങ്ങൾ ,സാഹിത്യം,ലേഖനങ്ങൾ ഇവയെല്ലാം ഉപയോഗിച്ചു ഒരു ചെറിയ ജനവിഭാഗം കാരണം ആണ് നമ്മുടെ ജനത കഷ്ട്ടത അനുഭവിക്കുന്നത് എന്നു വരുത്തി തീർത്തു അല്ലെങ്കിൽ പറഞ്ഞു ഫലിപ്പിച്ചു അതിൽ അവർ വിജയിച്ചു. പക്ഷെ ഇതിൽ നമ്മൾ കൂടുതലും കേട്ടത് പുരുഷൻമാരെ പറ്റിയാണ് ഹിറ്റ്ലർ, ഹിംലർ, ഹൈക്ക്മാൻ അങ്ങനെ പോകുന്നു ലിസ്റ്റ് എന്നാൽ ഇതിൽ പലരും അറിയാതെ അല്ലെങ്കിൽ വിസ്മരിക്കപ്പെട്ട സ്ത്രീകളും ഉണ്ടായിരുന്നു അവർ ഒരുപക്ഷേ പുരുഷന്മാരെക്കാൾ കൂടുതൽ ക്രൂരർ ആയിരുന്നു. പല പട്ടാള ഉദ്യോഗസ്ഥർക്കും സ്ത്രീകൾ ആയ സെക്രട്ടറിമാർ ഉണ്ടായിരുന്നു പകൽ സമയം ജൂതരെ പീഡിപ്പിക്കുക അതിനു ശേഷം രാത്രിയിൽ ഉദ്യോഗസ്ഥർക്ക് ലൈംഗിക സുഖം നൽകി അവരെ സ്വാന്തനിപ്പിക്കുക എന്നത് തന്നെ ആയിരുന്നു സെക്രട്ടറി പോസ്റ്റ് കൊണ്ടു അർത്ഥമാക്കുന്നത് .

ഇങ്ങനെ ക്രൂരതകൾ പ്രവർത്തിച്ച നാസി സ്ത്രീകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് ചിലരെ കുറിച്ചു മാത്രം പറയുന്നു. ആദ്യത്തെ ആൾ
വേരാ വോലാഫ് അവർ പോളണ്ടിലെ ഒരു പൊലീസ് കമാണ്ടറുടെ ഭാര്യയായിരുന്നു. 12000 അല്ലെങ്കിൽ അതിനു മുകളിൽ ജൂത തടവുകാരെ വളഞ്ഞുപിടിച്ച് കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കേണ്ട ചുമതല ഇവരുടെ ഭർത്താവിന് ആയിരുന്നു എന്നാൽഭർത്താവിനെ അതികൂരയായ ഈ വനിത ജൂതരെ പീഡിപ്പിക്കുന്നതിൽ വളരെ അധികം ആനന്ദം കണ്ടെത്തിയിരുന്നു.ഇവർ ആ സമയത്ത് ഗർഭിണിയായിരുന്നിട്ടുകൂടികയ്യിൽ ഒരു ചാട്ടയുമേന്തി ഭർത്താവ് പിടിച്ചു കൊണ്ടുപോയിരുന്ന ജൂതരിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നവരെ വളരെ കൂരമായി മർദ്ദിക്കുമായിരുന്നു അതിൽ അവർ വളരെ ഏറെ ആനന്ദം കണ്ടെത്തി.മറ്റൊരു സ്ത്രീ ആയിരുന്നു ലിസെൽ വിൽഹൗസ് ഇവരുടെ ഭർത്താവ് ഒരു ക്യാംപ് കമാണ്ടർ ആയിരുന്നു പോളണ്ട് തന്നെ ആയിരുന്നു ഇയാളുടെയും പ്രവർത്ത സ്‌ഥലം ഭാര്യയായ ലിസെൽ വിൽഹൗസിന്റെ വിനോദം എന്നത് വളരെ ക്രൂരം ആയിരുന്നു തന്റെ വീടിന്റെ മുറ്റത്ത് കസേരയിട്ടിരുക ജൂത തടവുകാരെ വെടിവെച്ചു വീഴ്‌ത്തി അതിൽ ആനന്ദിക്കുക എന്നത് ആയിരുന്നു. അത് പോലെ ഉള്ള ഒരു നാസി ഉദ്യോഗസ് തന്റെ ഭാര്യ ആയിരുന്നു ഏർണാ പെട്രി ഇവരുടെ ഭർത്താവ് ജൂതരെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയ ആളാണ് 6 ജൂത കുട്ടികളെ ഒരു രാത്രിയിൽ കൊന്ന പേരിൽ 30 വർഷം വിചാരണയിൽ കൂടി ശിക്ഷ അനുഭവിച്ച സ്ത്രീ ആയിരുന്നു

ഇവരിൽ മാത്രം ഒതുങ്ങുന്ന ഒരു ലിസ്റ്റ് അല്ല 10000 ത്തിനു മുകളിൽ സ്‌ത്രീകൾ ഇതു പോലെ ഉള്ളവർ ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത് പലതിന്റെയും തെളിവുകൾ നാസികൾ തന്നെ നശിപ്പിച്ചിരുന്നു ഇതെല്ലാം ഒരു പ്രത്യശാസ്ത്രം വരുത്തി വച്ച വിനയാണ് ചില തലച്ചോറുകൾ തെറ്റായി ചിന്തിച്ചാൽ ഇതൊക്കെ ആയിരുക്കും ഫലം. ഒരാൾ താൻ കുത്തി വയ്ക്കുന്ന വിരോധം പിന്നീട് അയാൾ വിചാരിച്ചാൽ പോലും മാറ്റാൻ കഴിയില്ല