ജുറാസിക് പാർക്കും പിന്നെ തേർഡ് വേവ് ഫെമിനിസവും
ആദ്യമേ നമ്മുടെ നാട്ടിൽ ഈയിടെ ആയി പഴയ പല സിനിമളിൽ ഉള്ള സ്ത്രീ വിരുദ്ധത സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ച ചെയ്തത് അടുത്ത കാലത്ത് ആണ്. പക്ഷെ പണ്ട് കൈ അടിച്ച പല സീനുകളും ഇന്ന് മോശം എന്ന് നമുക്ക് പലർക്കും തോന്നുന്നു എന്നത് തന്നെ ആണ് ഒരു സമൂഹത്തിന്റെ മാറ്റം.ഈ കാര്യങ്ങൾ പരമാർശിച്ചു സുദീർഘമായ ഒരു പോസ്റ്റ് എഴുതന്നത് ആയിരിക്കും ഇപ്പോൾ നമുക്ക് നമ്മുടെ പോസ്റ്റിൽ ആധാരമായ വിഷയത്തിലേക്ക് വരാം.
സിനിമയുടെ കഥ ഇവിടെ വിവരിക്കേണ്ട ആവശ്യം ഇല്ല കാരണം ബഹുഭൂരിപക്ഷം ആളുകളും കണ്ട സിനിമ തന്നെ ആണ്. ലോക പ്രശസ്ത സംവിധായകൻ സ്റ്റീഫൻ സ്പീൽബർഗ് 1993 ൽ ആണ് ജുറാസിക് പാർക്ക് എന്ന ചലച്ചിത്രത്തിന്റെ ആദ്യ രൂപം പുറത്തു കൊണ്ടു വന്നത് ഇത് 1990ൽ മൈക്കേൻ ക്രിറ്റണിന്റെ ജുറാസിക് പാർക്ക് എന്ന നോവലിന്റെ പ്രമേയം തന്നെ ഇസ്ല നുബ്ളർ എന്ന ദ്വീപിൽ നടക്കുന്ന ഒരു കഥ ആയിരുന്നു ഇതിന്റെ ഇതിവൃത്തം. ജനിത എന്ജിനീറിങ് വഴി സൃഷ്ട്ടിക്ക പെട്ട ദിനോസറുകളെ കാഴ്ച വസ്തുക്കളെ പോലെ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ജുറാസിക് പാർക്ക് സൃഷ്ട്ടിക്കപ്പെട്ടത്. ജോൻ ഹാമൻണ്ട് എന്ന ധനികന്റെ സ്വപ്നം തന്നെ ആയിരുന്നു മണ്മറഞ്ഞ ദിനോസറുകൾ വിഹരിക്കുന്ന ഒരു ലോകത്തെ കാഴ്ചക്കായി പുന സൃഷ്ട്ടിക്കുക എന്നത് ബാക്കി കഥ എല്ലാവർക്കും അറിയുന്ന കാര്യം ആണല്ലോ. ചിത്രം വൻ വിജയം നേടി എന്നു മാത്രമല്ല ക്രീറ്റണിന്റെ പുസ്തകം കൂടുതൽ വായനകാരിൽ എത്തി പക്ഷെ വർഷം 20 കഴിഞ്ഞപ്പോൾ ആണ് ഇതിൽ വിവാദം ചെറുതായി ഉയർന്നു വന്നത്
തലകെട്ടിൽ പരാമർശിച്ച തേർഡ് വേവ് ഫെമിനിസം കൃത്യമായി പറഞ്ഞാൽ 1992ൽ റബേക്കാ വാക്കർ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്.ഇവരുടെ വാദം ഇങ്ങനെ ആണ് പ്രേത സിനിമകളിൽ സ്ത്രീത്വത്തെ ഭീകരവത്കരിക്കുക എന്ന പോലെ സാങ്കേതികതയുടെ സഹായത്തോടെ ജുറാസിക് പാർക്കും അങ്ങനെ തന്നെ ആണ് ചെയ്തത് എന്നാണ് ചലച്ചിത്ര നിരൂപകനായ ബാർബറാ ക്രീഡ് പറഞ്ഞത്.ക്രിറ്റൻ വിഭാവന ചെയ്ത ജുറാസിക് എന്ന നോവലിലെ ചിന്താധാരകളിൽ നിന്നും പാടെ വ്യതിചലിച്ചു ആണ് സ്പീൽബർഗ് സിനിമ എടുത്തത് എന്നാണ് ഇനി എന്താണ് അതിന് ആധാരമായി പറയുന്ന കാര്യങ്ങൾ എന്ന് നോക്കാം
ദ്വീപിലെ അതിഥി യായെത്തുന്ന എല്ലി സാട്ട്ലർ എന്ന ഫോസിൽ സസ്യ ശാസ്ത്രജ്ഞയെ വെറുമൊരു വിരുന്നുകാരിയോ ഫെമിനിസ്റ്റോ ആയി ആണ് ജോൻ ഹാമൊൻണ്ടിന്റെ അഭിഭാഷകൻ കരുതുന്നത്. ഇനി സാട്ട്ലർ ഒരു സയന്റിസ്റ്റ് ആണ് എന്നറിയുമ്പോൾ you are a woman എന്നാണ് അയാൾ പ്രതികരിക്കുന്നത് ‘അതേ’അങ്ങനെയും സംഭവിക്കാറുണ്ട് (these things happen) എന്നാണ് സട്ട്ലർ അതിന് മറുപടി പറയുന്നത് സുഹൃത്തായ അലൻ ഗ്രന്റ് അത് ആസ്വദിക്കുകയും ചെയ്യുന്നു.എന്നാൽ ക്രിറ്റൻ സട്ട്ലറുടെ വളരെ സുന്ദരി ആയ ഒരു സ്ത്രീ മാത്രമായി അല്ല കണ്ടത് ഈ കഥാപാത്രം ജീവിത അവസാനം വരെ ജീവിത അവസാനം വരെ ബഹുരാഷ്ട്ര കുത്തകൾ വേട്ടയാടിയ ധീരയായ ഒരു വനിതാ ശാസ്ത്രഞ്ജആണ്. രാസകീടനാശിനികളും ഇതര വസ്തുക്കളും കൊണ്ട് പകുതി മരിച്ച പക്ഷികൾ പാടാതാവുന്ന ഒരു ലോകത്തെ കുറിച്ചു സൈലന്റ് സ്പ്രിങ് എന്ന പുസ്തമെഴുതിയ റേച്ചേൽ കാഴ്സൻ(1907-1964)അമേരിക്കൻ കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന എസ്ര ടഫ്റ്റ് ബെൻസൻ (1899-1994) കാഴ്സനെ കുറിച്ചു ഇങ്ങനെ എഴുതുക ഉണ്ടായി
നിറഞ്ഞ സൗന്ദര്യം ഉള്ളവൾ ആയിരുന്നു എങ്കിലും കാഴ്സൻ അവിവാഹിത ആണ് കാരണം അവൾ ഒരു കമ്യൂണിസ്റ്റ്കാരി ആവാൻ ചാൻസുണ്ട് എന്നാണ്. എന്നാൽ ഈ കാഴ്സൻ എന്ന വ്യക്തിയെ ഉൾക്കൊണ്ട് കൊണ്ടു ക്രിറ്റൻ എഴുതിയ നോവൽ സ്പീൽബർഗ് സിനിമ ആക്കിയപ്പോൾ പാടെ കാര്യങ്ങൾ മാറി മറിഞ്ഞു എന്നാണ് .ഇനി ആരോപണ കാര്യങ്ങൾ അതിലേക്ക് വരാം. സ്പീൽബർഗ് ജുറാസിക് പാർക്കിൽ ദിനോസറുകളുടെ മുൻപിൽ ഫെമിസ്റ്റ് എന്നതിന് പകരം വാ പൊളിച്ചു നിൽക്കുന്ന ഏതോ ഒരു സ്ത്രീ ആയി ആണ് ചിത്രീകരിച്ചത് .പാർക്കിൽ ആകെ താറുമാറായ വൈദ്യുതിവേലികളിലൂടെയുള്ള സുരക്ഷ പുനസ്ഥാപിക്കാൻ താൻ മതി എന്നും പുരുഷനായ തനിക്കാവും അത്തരം കൃത്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാനാവും പറയുന്ന ജോൻ ഹാട്ട്മോൻണ്ടിന് സട്ട്ളർ നല്കുന്ന മറുപടി ശ്രദ്ധേയം ആണ്.we can discuss sexism in survival situations when I get back (ജീവൻ രക്ഷിക്കുക എന്നത് മുഖ്യമാകുന്ന സാഹചര്യങ്ങളിലുമുള്ള പുരുഷ മേൽകോയ്മയുടെ സംരക്ഷണത്തെ കുറിച്ചു നമുക്കു പിന്നീട് ചർച്ച നടത്താം ഞാൻ മടങ്ങിവരട്ടെ)പാർക്കിലെ തകർന്ന് പോയ കമ്പ്യൂട്ടർ സംവിധാനം പ്രവർത്തന സജ്ജമാക്കാൻ പാർക്കിലെ ജീവനക്കാർക്ക് പോലും കഴിയാത്ത സാഹചര്യത്തിൽ ഹാമോൻണ്ടിന്റെ കൊച്ചുമകളായ അലെക്സിസ് ലക്സ് മർഫി ആണ് അത് നിർവഹിക്കുന്നത് ഇവിടെയും ഒരു വിപര്യയം കാണാം എന്നാണ് സ്ത്രീപക്ഷവാദികളുടെ വാദം ഈ സിനിമയെ കുറിച്ചു ഫെമിനിസ്റ്റ്കളുടെ ബാക്കി ആരോപണങ്ങൾ അടുത്ത ഒരു ഭാഗം ആയി എഴുതാം.
Nb:-ഫെമിനിസം അത് എന്തു എന്നു പടിക്കുന്ന സമയത്ത് പല സോഴ്സിൽ നിന്നും ആർട്ടിക്കിളുകളും മറ്റും നോട്ട് ആയി എഴുതി വച്ചിരുന്നു അങ്ങനെ മറിച്ചു നോക്കിയപ്പോൾ കിട്ടിയ കാര്യം