ഓഷോ പറഞ്ഞ കഥ
എന്നും ചരിത്രം എഴുതി പോസ്റ്റ് ഇടുന്നത് അല്ലെ ഇന്ന് ചരിത്രത്തിലെ ഒരു കഥ പറയാം എന്ന് കരുതി. ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കുന്നു.ഓഷോയോട് യാതൊരു താൽപര്യവും ഇല്ല ഒരു ആൾ ദൈവം പക്ഷെ ഇപ്പോഴത്തെ പല ആൾ ദൈവങ്ങളെ പോലെ അല്ല തലയിൽ അല്പം ആൾ താമസം ഉള്ള ആളായിരുന്നു. ഇനി കാര്യത്തിലേക്ക് വരാം .
ഒരിക്കൽ ഓഷോയോട് ഒരാൾ ചോദിച്ചു ജൂതർ വളരെ ചെറിയ ഒരു സമൂഹം അല്ലെ എന്തു കൊണ്ട് അവരിൽ നിന്നും ഒരുപാട് നോബൽ സമ്മാന ജേതാക്കൾ ഉണ്ടാകുന്നു ഓഷോയുടെ മറുപടി ഇങ്ങനെ ആയിരുന്നു തന്റെ അറിവിൽ ഉള്ള ഒരു സംഭവം പറയാം അമേരിക്കയിലെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു യൂണിവേഴ്സിറ്റിയിൽ എല്ലാ വർഷവും എല്ലാ വിഷയത്തിലും മികച്ച കുട്ടികളെ തിരഞ്ഞെടുക്കുന്ന ഒരു വാർഷിക പരിപാടി ഉണ്ട് സയൻസ്, സാമ്പത്തിക ശാസ്ത്രം തുടങ്ങി എല്ലാ വിഷയത്തിലും .ആ വർഷം സമ്മാനം കൊടുക്കുന്ന അതിഥി ഓഷോ ആയിരുന്നു. ഒരു അധ്യാപിക ഓരോ വിജയിയെ കുറിച്ചും ഒരു ചെറിയ വിവരണവും നടത്തുന്നു അങ്ങനെ ഉള്ള വിവരണത്തിൽ ഒരു വർഷം ജൂഡ് എന്ന ജൂത വിദ്യാർത്ഥി ആണ് ഒന്നാം സമ്മാനം നേടിയത്. മോറൽ സയൻസിൽ അവസാന റൗണ്ടിൽ 2 പോയിന്റ് വീതം നേടി 6 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു പക്ഷെ അവസാന ടൈ ബ്രേക്കറിൽ ജൂതനായ ജൂഡ് വിജയിച്ചു. അവനെ ജയിക്കാൻ പ്രേരിതമാക്കിയ ചോദ്യം ലോകത്തിൽ അവനെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരാണ് എന്നാണ് .
ഓപ്ക്ഷൻ ആണ് എങ്കിൽ അബ്രഹാം ലിങ്കൻ ,മുഹമ്മദ് നബി, ഗാന്ധിജി ,യേശുക്രിസ്തു തുടങ്ങി ഒരുപാട് പേർ അവന്റെ ഉത്തരം യേശു എന്നായിരുന്നു ആ കലാലയത്തിൽ ഉള്ള എല്ലാവരും എഴുന്നേറ്റ് നിന്നു ഹർഷാരവത്തോടെ ആണ് അവനെ വരവേറ്റത്. ഇതു കേട്ടു ഓഷോ തന്നെ അത്ഭുതപെട്ടു കാരണം തനിക്ക് അറിയാവുന്ന യഹൂദർ ഒരിക്കലും യേശുവിനെ അംഗീകരിക്കില്ല ഇനിയും യേശു വന്നാൽ കുരിശിൽ അവർ വീണ്ടും തറക്കും.ഓഷോ സമ്മാന നൽകിയ ശേഷം ജൂഡിനോട് ചോദിച്ചു നിന്റെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി നീ എന്തു കൊണ്ട് യേശുവിനെ ഇത്ര അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ജൂഡ് ഓഷോയോട് പറഞ്ഞ ഉത്തരം ആര് പറഞ്ഞു ഞാൻ യേശുവിനെ സ്നേഹിക്കുന്നു എന്നും ബഹുമാനിക്കുന്നു എന്നും അതൊക്കെ സമ്മാനം കിട്ടാൻ ഞാൻ പറഞ്ഞ കാര്യം മാത്രം ഞാൻ ലോകത്തിൽ ഏറ്റവും അധികം വെറുക്കുന്ന ഒരു വ്യക്തിയാണ് യേശു .
ഓഷോ പറഞ്ഞു ജൂതർ ഇങ്ങനെ ആണ് ഇതാണ് പ്രായോഗിക ബുദ്ധി വേറെ ഒരു ഉദാഹരണം കൂടി ഓഷോ പറയുന്നു .ജൂതർ ഇസ്രെയേലിൽ മതം പഠിക്കുന്നു പരന്ന ഭൂമി , നക്ഷത്രങ്ങൾ ഭൂമിയെ വലം വയ്ക്കുന്നു എന്നൊക്കെ മത പുസ്തകത്തിൽ പഠിക്കുന്നു ഒരിക്കൽ ഒരു വിദ്യാർഥി സയൻസ് പീരിയഡ് വന്നപ്പോൾ പരന്ന ഭൂമി എന്നു പറഞ്ഞു അപ്പോൾ അദ്ധ്യാപിക പറഞ്ഞു അതു രാതിയിൽ മാത്രം അതായത് മതം പഠിക്കുമ്പോൾ പ്രാർഥിക്കുമ്പിൽ മാത്രം . പകൽ ഭൂമി ഉരുണ്ടത് ആണ്.
ഓഷോ തുടർന്ന് പറഞ്ഞു ഇസ്രെയേൽ പല യുദ്ധങ്ങളിലും അറബികളെ തോല്പിക്കുന്നു കാരണം ഈ തിരിച്ചറിവ് ആണ് അതേ സമയം അറബികൾ ഫോട്ടോ എടുക്കുന്നത് ഹറാമോ ഹലാലോ എന്നുള്ള ചർച്ചയും ഇനി ഫോട്ടോ എടുത്താൽ അവന് കിട്ടുന്ന ശിക്ഷയെ കുറിച്ചും ആണ്. ആ സമയം ഇസ്രെയേൽ ചാരകണ്ണുകൾ ശാസ്ത്ര വിദ്യവഴി വികസിപ്പിച്ചു പകലും രാത്രിയിലും എങ്ങനെ ചിന്തിക്കണം എന്നു മനസിലാക്കി പ്രവർത്തിക്കുന്നു.