ജാതി എങ്ങനെ ഉണ്ടായി ?

182
Shanavas

ജാതി എങ്ങനെ ഉണ്ടായി

നാം ഇന്നറിയുന്ന തരത്തിലുള്ള ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും ആര്യന്മാരുടെ ഇടയിൽ ആദ്യം ഉണ്ടായിരുന്നില്ല. ഒരേ കുടുബത്തിൽ പലതൊഴിലുകൾ ഉള്ളതായി നമ്മൾ മുൻപ് കണ്ടത് ഇക്കാരണത്താൽ ആണ്.ക്രമേണ പുതിയ പുതിയ പ്രദേശങ്ങളിലേക്ക് പെരുകിപരന്ന ആര്യ ഗോത്രങ്ങളും അതാതിടങ്ങളിലെ പൂർവ നിവാസികളും തമ്മിൽ പലതിലും തരത്തിലും കൂടി കലരാൻ ഇടയാക്കുക സ്വാഭാവികമാണല്ലോ. തൊഴിലുകളും ഉപജീവനമാർഗങ്ങൾ ബഹുമുഖമായ വികസിച്ചത് കാരണത്താലും പിൽക്കാലത്ത് ഒരു വൈദിക കൊതിയായി വ്യാജസനേയ സംഹിതയിൽ എഴുപതോളം കുറിച്ചുള്ള പ്രസ്താവമുണ്ട്. ഒരു പക്ഷേ ഇക്കാലത്ത് തന്നെയാവാം ഓരോ തൊഴിലിനും ഓരോ ജാതി കൂട്ടായ്മ എന്ന ഏർപ്പാടുണ്ടായിരുന്നു തൊഴിലും ജാതിയും തമ്മിൽ ബന്ധപ്പെട്ടു എന്നതിന് വ്യക്തമായ വിവരങ്ങൾ ഇക്കാലത്തെ കൃതികളിൽ ഇല്ല എന്നാൽ ഒന്നുണ്ട് ഓരോ പ്രദേശത്തും കാണുന്ന ജനങ്ങൾക്കാവശ്യമായ തൊഴിലുകളും കണക്കാക്കാൻ പറ്റുന്ന തെളിവുകളുണ്ട്. ഇതിൽ നിന്നും വ്യക്തമാകുന്നത് എന്ന കാര്യം അവരുടെ പ്രത്യേകമായ ജീവിതശൈലിയുടെ വ്യാപിച്ചു ഇടങ്ങളിലേക്ക് എല്ലാം അവർക്കും അതാതിടങ്ങളിലെ പൂർവ്വനിവാസികൾക്കും ചേർത്തും ചെയ്യാനുണ്ടായിരുന്നു തൊഴിലുകൾ എണ്ണിക്കണക്കാക്കാൻ അത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് ഏർപ്പെട്ട കൂട്ടായ്മകളും ദേശം തോറും വ്യത്യസ്തങ്ങളും എണ്ണമറ്റവരുമായിരുന്നു പ്രവാസികളുമായ പിൽകാലത്തെ ധർമ്മശാസ്ത്രങ്ങൾ ധാരാളമായി വിവരിക്കപ്പെടുന്നുണ്ട്.

ഇതിലൊന്നും പെടാതെ പുറംജോലിക്കരാർ വേറെയും നിഷാദർ,ബൈന്തവർ, കൈവർത്തർ, മാർജരാർ, കിരാതർ,ജംഭകർ,എന്നിങ്ങനെ പുറം ജാതിക്കാരുടെ കൂട്ടത്തിൽ കൂട്ടി കൊണ്ടുള്ളകൂട്ടായ്മകൾ പലതുണ്ട്. ചിലർ ആര്യ ഗോത്രങ്ങളും പ്രാദേശിക ഗോത്രങ്ങളും ചേർന്നുണ്ടായവയാണ്. ഉദാഹരണത്തിന് ആര്യന്മാരുടെ കൂട്ടത്തിലെ രാജന്യരും പുറം ജാതിക്കാരായ നിഷാദരും ചേർന്നുണ്ടായവയാണ് പാൽക്കസമ്മർ. എണ്ണമറ്റ ഇത്തരം പുതിയ കൂട്ടായ്മകൾ ദേശം തോറും വ്യത്യസ്തങ്ങളായിരുന്നു ഇങ്ങനെ ഓരോ പ്രദേശത്തുംകാണുന്ന വെവ്വേറെ കൂട്ടായ്മകളെ അവർ ചെയ്യുന്ന തൊഴിലിൽ അടിസ്ഥാനത്തിൽ തിരിച്ചറിയാനുള്ള ഏർപ്പാടാണ് ജാതിയുടെ പുറപ്പാട്.

ദേശം തോറും വ്യത്യാസപ്പെടുന്ന ജാതികളെ സുഗ്രാഹ്യമാം വിധം ക്രമപ്പെടുത്തേണ്ടതും ആവശ്യമായി വന്നു. ഈ വ്യവസ്ഥയാണ് വർണ്ണവ്യവസ്ഥ എന്നപേരിലറിയപ്പെടുന്നത് ഇപ്പറഞ്ഞതിൽനിന്നും ജാതിയാണ് ആദ്യമുണ്ടായതെന്ന് ജാതി എന്ന യാഥാർത്ഥ്യത്തെ ദേശഭേതങ്ങൾക്കതീതമായി മനസ്സിലാക്കാനുള്ള ഒരു ആശയ സങ്കല്പമാണ് വർണ്ണം എന്നും മനസ്സിലാക്കാം. ഒരുദാഹരണം കൊണ്ട് ഇക്കാര്യം കൂടുതൽ വിശദമാക്കാൻ കേരളത്തിൽ നമ്പൂതിരി, എബ്രാന്തിരി,മൂസ്സത്, അയ്യര്,എന്നിങ്ങനെ പല കൂട്ടായ്മകളുണ്ട് കേരളത്തിൽ അവരാണ് ബ്രാഹ്മണർ തൊട്ടുകിടക്കുന്ന തുളു നാട്ടിലേക്കും തമിഴ്നാട്ടിലേക്കും ചെന്നാൽ അയ്യങ്കാർ,ദീക്ഷിതർ മുതലായവ മറ്റു ചിലരാണ് ബ്രാഹ്മണർ. ബ്രാഹ്മണർക്ക് പൊതുവേ ഉള്ളത് ബ്രാഹ്മണത്വം. വർണ്ണ വ്യവസ്ഥയിൽബ്രാഹ്മണർ എന്നത് ബ്രാഹ്മണത്വം ഉള്ള ഈ കൂട്ടായ്മകൾ എല്ലാം ഒന്നിച്ചുചേർന്ന് ഒരു സമൂഹമാണ്. ക്ഷത്രിയ, വൈശ്യ ,ശൂദ്രർ എന്നിവരെക്കുറിച്ചുംഈ വസ്തുത ശരിയാണെന്ന് പരിശോധിച്ചാൽ കാണാം.

ചുരുക്കിപ്പറഞ്ഞാൽ പുതിയ പുതിയ ജീവിത പരിസരങ്ങളും തൊഴിലുകളും ഉണ്ടായി വന്നപ്പോൾ അതിനനുസരിച്ച് ഏർപ്പെട്ട ഒരു സാമൂഹ്യ ക്രമീകരണമാണ് ജാതി. സങ്കീർണ്ണമായ ജാതി സങ്കൽപ്പത്തെ മനുഷ്യമനസ്സിന് സുഗ്രാഹ്യമായ വിധം ക്രമീകരിക്കുന്നതിനുമുള്ള ഉപായമാണ് വർണ്ണവ്യവസ്ഥ. വണ്ണം സങ്കൽപ്പത്തിൽ വ്യവസ്ഥ വന്നതോടെ പുതയതായി ഉണ്ടായ ജാതികളെയും അതിന്റെ ചട്ടക്കൂടിൽ പെടുത്തി വ്യവസ്ഥപ്പെടുത്തുന്ന സൗകര്യമുണ്ടായി.

ഭാരതീയ സാമൂഹ്യ ചിന്തയുടെ തുടക്കം വേദത്തിലെ വർണ്ണ സങ്കല്പത്തിലുണ്ട് വർണ്ണ വ്യവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശം ഋഗ്വേദത്തിലെ പത്താം മണ്ഡലത്തിലുള്ള പുരുഷസൂക്തത്തിൽ കാണാം. എന്നാൽ ഋഗ്വേദത്തിലെ പത്താം മണ്ഡലം ആകട്ടെ മറ്റുള്ളവരേക്കാൾ പഴക്കം കുറഞ്ഞതാണ് ആര്യ ഗോത്രങ്ങൾ ഗംഗാസമതലത്തിൽ കിഴക്കൻ പ്രദേശങ്ങളിൽ കൂടി വ്യാപിച്ചതിനു ശേഷമുള്ള വ്യവസ്ഥയാണ് ഇത് കാണിക്കുന്നത്‌. ആദ്യമുണ്ടായിരുന്നില്ലാത്ത ഒരു വ്യവസ്ഥ വന്നപ്പോൾ അതിനു പ്രമാണ്യം സിദ്ധിക്കാൻ വേണ്ടിയാവണം അത് സൂക്തങ്ങളിൽ നിർബന്ധിച്ച് വേദസംഹിതയിൽ ഉൾപ്പെടുത്തിയത്.

ആദി ജാതിവ്യവസ്ഥ പിൽക്കാലത്ത് പോലെ ഉറച്ചതോ ജീര്ണിച്ചതോ ആയിരുന്നില്ല .ഒരു ജാതിയിൽജനിച്ചവർക്ക് കർമ്മം കൊണ്ടും മറ്റു ജാതിക്കാരായി തീരാൻ വിഷമം ഉണ്ടായിരുന്നില്ല കവഷന്റെയും വിശ്വാമിത്ര സന്തതികളുടെയും കഥകൾ സൂചിപ്പിക്കുന്നത് ഈ പരമാർത്ഥമാണ്.
ഒരു പഴങ്കഥ ഐതരേയ ബ്രാഹ്മണത്തിൽ ഉണ്ട് ഇലൂഷയുടെ മകൻ കവഷൻ ഒരിക്കലും സരസ്വതി തീരത്ത് നടക്കുന്ന ഒരു സത്രത്തിൽ ചെന്നു. പുരോഹിതരുടെ കൂട്ടത്തിൽ നിൽക്കുമ്പോൾ അവൻ വിചാരിച്ചു;ഇവനോ ഒരു ജാരസന്തതി ഇവനെ നമ്മോടൊപ്പം ചേർക്കുന്നത് എങ്ങനെ ഇങ്ങനെ കരുതി പുരോഹിതന്മാർ അവനെ ആട്ടിയോടിച്ചു തന്നെയുമല്ല വെള്ളം ഇല്ലാത്ത ഒരിടത്തേക്ക് അവനെ നാടുകടത്തുകയും ചെയ്തു ദാഹിച്ചു വലഞ്ഞുചത്തുപോകുമല്ലോ ആ.കവഷനോ ആപോനാപ്ത്രീയ സൂക്തം ജപിച്ചു ജലദേവതയെ പ്രത്യക്ഷമാക്കി. സരസ്വതി നദി അവന്റെ നാലു പുറത്തുകൂടി ഒഴുകാനും തുടങ്ങി യജ്ഞം പുരോഹിതൻമാർ ഇതറിഞ്ഞു പശ്ചാത്താപം കൊണ്ട് അവർ തിടുക്കത്തിൽ അങ്ങോട്ടെത്തി കവഷനെ അവരോടൊപ്പമുള്ള ഒരു പുരോഹിതൻ ആക്കി എന്നും പറയുന്നു കവഷനെ ഋഷിയെ ന്നും പറയുന്നു എങ്കിലും അവൻ ബ്രാഹ്മണൻ ആയിരുന്നില്ല അബ്രാഹ്മണർക്കും വൈദ്യത്തിൽ അധികാരം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ഈ കഥ മാത്രമല്ല ഒരുവന് സൂക്തങ്ങൾ പഠിച്ച വൈദിക കർമ്മങ്ങളിൽ തഴക്കംവന്ന ബ്രാഹ്മണ്യം നേടാമായിരുന്നു എന്നുകൂടി അക്കഥ കാട്ടിത്തരുന്നു. ക്ഷത്രിയനായ ജനകൻ ബ്രാഹ്മണ്യം നേടിയ രാജർഷിയായത്‌ മന്ത്ര ബ്രാഹ്മണ്യം പഠിച്ചിട്ട് ആയിരുന്നു.
എം ർ രാഘവന്റെ ചരിത്രത്തിലെ ഇന്ത്യ എന്ന ബുക് ആധാരമായി എഴുതിയത് ആണ്

Advertisements