ഡിബൂക്ക്; ജൂതരുടെ പ്രേതം

22

Shanavas

ഡിബൂക്ക് ജൂതരുടെ പ്രേതം

സത്യത്തിൽ എസ്ര എന്ന സിനിമക്ക് ശേഷം ആണ് ഈ പേരു കൂടുതൽ നമുക്കു ഇടയിൽ സംസാരവിഷയം ആയത്. സത്യത്തിൽ പ്രേതം ഉണ്ടോ ഈ ചോദ്യം ഒക്കെ ഇപ്പോൾ ചോദിച്ചാൽ കുട്ടികൾ വരെ ഒരുപക്ഷേ കളിയാക്കിയേക്കാം. ചുണ്ണാമ്പ്‌ ചോദിച്ചു വഴിയാത്രക്കാരെ പിടിക്കുന്ന യക്ഷി കഥകൾ ഉള്ള സംസ്‌കാരം ആയിരുന്നു നമ്മുടേത് പക്ഷെ ഇലട്രിക് ബൾബുകൾ വഴി വീഥികളിൽ കത്താൻ തുടങ്ങിയപ്പോൾ വംശനാശം സംഭവിച്ചു പോയത് ആണ് നമ്മുടെ യക്ഷികൾ.
നമുക്കു നമ്മുടെ ഡിബൂക്കിലോട്ട് മടങ്ങി വരാംയഹൂദ നാടോടിക്കഥകളിലും ജനകീയ വിശ്വാസത്തിലും ഒരു ജീവനുള്ള വ്യക്തിയിലേക്ക് പ്രവേശിക്കുകയും അവന്റെ ആത്മാവിനോട് ചേർന്നുനിൽക്കുകയും മാനസികരോഗമുണ്ടാക്കുകയും അവന്റെ വായിലൂടെ സംസാരിക്കുകയും വേറിട്ടതും അന്യവുമായ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഒരു ദുരാത്മാവിനെ ഡിബ്ബുക്ക് എന്ന് വിളിക്കുന്നു. ഈ പദം തൽമുഡിക് സാഹിത്യത്തിലോ കബാലയിലോ പ്രത്യക്ഷപ്പെടുന്നില്ല, ഈ പ്രതിഭാസത്തെ എല്ലായ്പ്പോഴും “ദുരാത്മാവ്” എന്ന് വിളിക്കുന്നു

യൂറോപ്പിൽ ഉള്ള കഥ

യദിഷ് ഭാഷ സംസാരിക്കുന്ന ജൂതരുടെ ഇടയിൽ ആരംഭിച്ച ഒരു കഥയാണ് ഡിബൂക്ക് ചരിത്രം നോക്കിയാൽ.യഹൂദ നാടോടിക്കഥകൾ പ്രകാരം ഡിബ്ബുക്ക്, ബഹുവചന ഡിബുകിം എന്നും പറയുന്നു. മുൻ പാപങ്ങൾ കാരണം,ജീവനുള്ള ഒരാളുടെ ശരീരത്തിൽ ഒരു ആശ്രയം കണ്ടെത്തുന്നതുവരെ അസ്വസ്ഥതയോടെ അലഞ്ഞുനടക്കുന്ന ഒരു മനുഷ്യ ആത്മാവ് അല്ലെങ്കിൽ ചൈതന്യം അങ്ങനെ ആണ് ഇതിനെ കുറിച്ച് യൂറോപ്പിൽ ഉള്ള ആളുകൾ വിശ്വസിച്ചിരുന്നത് ചരിത്രം പഠിക്കുന്ന ആർക്കും അറിയാവുന്ന ഒരു കാര്യം ആണ് യൂറോപ്പിൽ ഏറ്റവും കൂടുതൽ തെറ്റി ധരിക്കപെട്ട ജനതയാണ് ജൂതർ ഒരു കാലത്ത് തത്വജ്ഞാനിയുടെ കല്ല് വരെ തേടി പോയ ജനത ഉണ്ടായിരുന്നനാടുകൾ അപ്പോൾ കഥകൾ പടർന്ന് പിടിക്കാൻ നിമിഷ നേരം മതി. ചരിത്രം പരിശോധിച്ചാൽ 16, 17 നൂറ്റാണ്ടുകളിൽ കിഴക്കൻ യൂറോപ്പിൽ അത്തരം ആത്മാക്കളിലുള്ള വിശ്വാസം വ്യാപകമായിരുന്നു. മിക്കപ്പോഴും നാഡീവ്യൂഹമോ മാനസികമോ ആയ തകരാറുകൾ അനുഭവിക്കുന്ന വ്യക്തികളെ ആണ് ബാധിക്കുക അപ്പോൾ തന്നെ ഏകദേശം കാര്യം പിടികിട്ടി കാണും. അടുത്ത സ്റ്റെപ്പ് ഒരു അത്ഭുതം പ്രവർത്തിക്കുന്ന റബ്ബിയുടെ അടുത്തേക്ക് കൊണ്ടുപോയി.ഒരു മതപരമായ ആചാരപ്രകാരമുള്ള പ്രക്രിയ വഴിയായി ദോഷകരമായ ഡൈബുക്കിനെ പുറത്താക്കാമെന്ന് വിശ്വസിക്കപ്പെട്ടു. പിന്നെ കബലിസ്റ്റ് ജൂതരുടെ ഇടയിൽ ഇപ്പോൾ ഉള്ള ഈ വിശ്വാസം ഉണ്ട് ഇതു പല മത വിഭാഗകാരും ഇപ്പോഴും വിശ്വസിക്കുന്നുമുണ്ട്. പിന്നെ ഡിബുക് പ്രവേശിച്ച ഒരുപാട് കഥകൾ വായിക്കാൻ കിട്ടും അതും ഒരു തരം തമാശ

Nb:-പ്രേതത്തെ ഒഴിപ്പിക്കാൻ കഴിയും അതാണ് സത്യം പക്ഷെ ട്യൂമർ ഒഴിപ്പിക്കാൻ കഴിയില്ല ചിന്തിച്ചാൽ മനസിലാകും.

Advertisements
Previous articleഇന്ത്യയിൽ കൊറോണ ശക്തി ആർജ്ജിക്കുന്നു
Next articleഭക്ഷണവും അന്ധവിശ്വാസവും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.