knowledge
ഇസ്രായേൽ എന്ന വിസ്മയം
1948 മേയ് 14 രൂപീകൃതമായാ ഒരു രാജ്യം ആണ് ഇസ്രെയേൽ പക്ഷെ 72 വർഷം കൊണ്ട് ആ രാജ്യം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ജനാധിപത്യരാജ്യമായി മാറി എന്ന് മാത്രമല്ല .സാങ്കേതികവിദ്യ, വൈദ്യം, ശാസ്ത്രം, സംഗീതം, കല, സംസ്കാരം എന്നിവയിൽ
214 total views

ഇസ്രായേൽ എന്ന വിസ്മയം
1948 മേയ് 14 രൂപീകൃതമായാ ഒരു രാജ്യം ആണ് ഇസ്രെയേൽ പക്ഷെ 72 വർഷം കൊണ്ട് ആ രാജ്യം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ജനാധിപത്യരാജ്യമായി മാറി എന്ന് മാത്രമല്ല .സാങ്കേതികവിദ്യ, വൈദ്യം, ശാസ്ത്രം, സംഗീതം, കല, സംസ്കാരം എന്നിവയിൽ ലോകത്തിന് നൽകിയ പ്രധാന സംഭാവനകളെ ഒട്ടും ചെറുതായി കാണാൻ കഴിയില്ല ഇനി ഇന്നത്തെ പോസ്റ്റിൽ കൗതുകരമായ ഇസ്രെയേലിനെ കുറിച്ചുള്ള 30 കാര്യങ്ങൾ പറയാം എന്നു കരുതുന്നു
2)ഇസ്രെയേലിന്റെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭൂമിയിലെ ഏറ്റവും വലിയ കുടിയേറ്റം നടക്കുന്ന രാജ്യമാണ് ഇസ്രായേൽ 60 വർഷത്തിനിടെ ഇത് ജനസംഖ്യയുടെ 350 ശതമാനം സ്വാംശീകരിച്ചു.പക്ഷെ ജൂത കുടിയേറ്റം ആണ് ഭൂരിഭാഗവും ഇതിനെ ആലിയ എന്ന് പറയുന്നു ഒരു 15 വർഷം കൂടി കഴിഞ്ഞാൽ യൂറോപ്പിൽ ഒരു ജൂതർ പോലും ഉണ്ടാകില്ല എന്ന് ചില ജൂത ഏജൻസികൾ വെളിപ്പെടുത്തുന്നു
3) നൊബേൽ സമ്മാന ജേതാക്കളുടെ ഒരു പ്രതിശീർഷ കണക്ക് എടുത്താൽ ഇസ്രെയേൽ അമേരിക്ക, ഫ്രാൻസ്, ജർമ്മനി എന്നിവയേക്കാൾകൂടുതൽ ആണ് .അത് പോലെ ഇന്ത്യ ,സ്പെയിൻ, ചൈന എന്നിവയേക്കാൾ കൂടുതൽ സമ്മാന ജേതാക്കളുണ്ട്.
4) ഇസ്രായേലിയിലെ 93 ശതമാനം വീടുകളും വെള്ളം ചൂടാക്കാൻ ആയി സൗരോർജ്ജം ഉപയോഗിക്കുന്നു, ഇത് ആണ് എങ്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ശതമാനമാണ്.പ്രകൃതി ഊർജത്തിന്റെ ശരിയായ ഉപയോഗം എന്നു തന്നെ പറയാം
5) ലോകത്ത് ഏറ്റവും കൂടുതൽ മ്യൂസിയങ്ങൾ ഉള്ള രാജ്യം എന്നതിന്റെ കണക്ക് നോക്കിയാൽ അതിന്റെ പ്രതിശീർഷത്തിൽ ഇസ്രെയേൽ ആണ് മുന്നിൽ അപ്പോൾ മനസിലാകും ഒരു ജനതയുടെ ചരിത്ര, പൈതൃക, സംസ്കാരംബോധം.
6) ജപ്പാന്റെ ദേശിയ ഫുഡ് ആണ് സുഷി എന്ന് എല്ലാവർക്കും അറിയാം എന്നാൽ ഏറ്റവും കൗതുക കരമായ കാര്യം ടെൽ അവീവിൽ നൂറിലധികം സുഷി റെസ്റ്റോറന്റുകൾ ഉണ്ട്, ഇത് ടോക്കിയോയ്ക്കും എൻവൈസിക്കും ശേഷം ഏറ്റവും കൂടുതൽ ആണ്
7) ഭാരം കുറഞ്ഞ മോഡലുകൾ നിരോധിച്ച ആദ്യ രാജ്യം ഇസ്രായേലായിരുന്നു. കാരണം ഈ ഒരു പ്രശ്നം ആദ്യമായി ലോകത്തു സംസാരവിഷയം ആയപ്പോൾ അതിനു തീരുമാനം എടുത്ത ആദ്യ രാജ്യമാണ്.
8) പുരാതന ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ നായ സെമിത്തേരി അഷ്കെലോണിൽ നിന്ന് ആണ് കണ്ടെത്തിയത്
9) സെൽ ഫോൺ ആദ്യമായി വികസിപ്പിച്ചത് ഇസ്രായേൽ ആണ്
10) വോയ്സ്മെയിൽ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതും ഇസ്രെയേൽ ആണ്
11) കമ്പ്യൂട്ടറുകൾക്കായുള്ള ആദ്യത്തെ ആന്റിവൈറസ് സോഫ്റ്റ്വെയർ 1979 ൽ ഇസ്രായേലിൽ സൃഷ്ടി ക്കപ്പെട്ടത്.
12) ലോകത്ത് ഏറ്റവും കൂടുതൽ ആളോഹരി ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാരുള്ളത് ഇസ്രെയേലിലെ ബീർഷെബ നഗരത്തിലാണ്.
13) ചിട്ടപ്പെടുത്തിയ ഭരണഘടനയില്ലാത്ത അതായത് അലിഖിത ഭരണഘടന ഉളള ലോകത്തിലെ മൂന്ന് ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ് ഇസ്രായേൽ. മറ്റ് രണ്ട് ന്യൂസിലാന്റും ബ്രിട്ടനുമാണ്.
14) ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലമാണ് ചാവുകടൽ നല്ലൊരു ശതമാനവും ഇസ്രെയേലിൽ ആണ്
15) സംസാരിക്കാത്ത ഭാഷയെ പുനരുജ്ജീവിപ്പിച്ച് അതിന്റെ ദേശീയ ഭാഷയായിമാറ്റിയ ഒരേയൊരു രാജ്യം ഇസ്രായേലാണ്.
16) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനമാണ് ജറുസലേമിന്റെ ഒലിവ് പർവ്വതം. അതു ഇസ്രെയേലിൽ ആണ്
17) ഇസ്രായേലിന്റെ ദേശീയ വിമാനക്കമ്പനിയായ എൽ അൽ ഏറ്റവും അധികം യാത്രക്കാരുമായി വാണിജ്യ വിമാനത്തിൽ സഞ്ചരിച്ചു ലോക റെക്കോർഡ് സ്ഥാപിച്ചു. 1088 പേർ ആയിരുന്നു യാത്രികർ
18) ലോകത്തിലെ ഏറ്റവും വലിയ കുരുമുളക് ഇസ്രായേലിന്റെ മൊഷാവ് ഐൻ യാഹവിലാണ് വളർത്തിയത്, 2013 ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു അത്
19)ലോകത്തിൽ ഇറങ്ങുന്ന പുതിയ പുസ്തകങ്ങളിൽ ഏറ്റവും കൂടുതൽ ചിലവാകുന്ന രണ്ടാമത്തെ രാജ്യം ആണ് പണ്ട് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ വായിച്ചാൽ വളരും അല്ലേൽ വളയും വായിച്ചു വളരുന്ന ഒരു ജനത തന്നെ ആണ് ഇസ്രെയേൽ
20) ഇസ്രായേലി പശുക്കൾ ലോകത്തിലെ മറ്റേതൊരു രാജ്യത്തെ പശുക്കളെകാളും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നു, ഇത് ഒരു മത്സരം നേരിടുന്നു എങ്കിൽ ദക്ഷിണ കൊറിയയുമായി മാത്രം ആണ്.
21) ഇസ്രായേലി സ്റ്റാമ്പുകളിലെ പശ കോഷറാണ്. കോഷേർ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് എന്ന് കരുതുന്നു
22) 2009 ൽ ഒമ്രി കാസ്പി ബാസ്ക്കറ്റ്ബോൾ കളിക്കാരൻ , വാർഷിക എൻബിഎ ഡ്രാഫ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇസ്രായേലി ആയി മാറി
23) ഒരു ചതുരശ്ര കിലോമീറ്ററിന്റെ കണക്കിൽ നോക്കിയാൽ ലോകത്തിലെ ഏറ്റവും ഉയർന്ന പക്ഷി ഗതാഗതമുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ, 500 ദശലക്ഷത്തിലധികം ദേശാടന പക്ഷികൾ അതിന്റെ വ്യോമാതിർത്തി മുറിച്ചുകടക്കുന്നു
24) 15 വർഷത്തെ നിരീക്ഷണ പരീക്ഷണത്തിന് ശേഷം, ഇസ്രായേൽകാരനായ റാഫി യോലി നിലവിൽ ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാർ നിർമ്മിക്കുന്നു. ഇത് ഉടനെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
25) ജിറാഫ് പാൽ കോഷറാണെന്ന് ഇസ്രായേൽ ശാസ്ത്രജ്ഞർ ഈയിടെ അഭിപ്രായപ്പെട്ടു.
25) ഇസ്രായേലി സംരംഭകൻ ആയ ഡോവ് മൊറാൻ ആണ് യുഎസ്ബി മെമ്മറി സ്റ്റിക്ക് കണ്ടുപിടിച്ചത്
26) ചെറി തക്കാളി ആദ്യമായി 1973 ൽ ഇസ്രായേലിൽ ആണ് വികസിപ്പിച്ചെടുത്തത്
27) ആദ്യത്തെ ഇലക്ട്രിക് ഹെയർ റിമൂവർ (എപിലേറ്റർ) ഇസ്രായേലിൽ ആണ് നിർമിച്ചത്
28) ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേന ഇസ്രായേലാണ്
29) ലോകത്തിലെ ഏറ്റവും ചെറിയ നൂറാമത്തെ രാജ്യമാണ് ഇസ്രായേൽ, എൽ സാൽവഡോറിനേക്കാൾ തൊട്ടുമുന്നിൽ.
30) ഇസ്രായേൽ ആണ് ലോകത്തിലെമൊത്തത്തിൽ ഉളള പുഷകളുടെ 5% നൽകുന്നത്
Nb:-ബാക്കി വരുന്ന കാര്യങ്ങൾ അടുത്ത 3 പോസ്റ്റുകളിൽ ആയി വിവരിക്കാം
215 total views, 1 views today