ചോരപുഴ ഒഴുക്കിയയുദ്ധങ്ങൾ

259

എഴുതിയത്  : Shanavas

ചോരപുഴ ഒഴുക്കിയയുദ്ധങ്ങൾ

മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കം യുദ്ധങ്ങൾക്കുംമുണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്നതിൽ നിന്നും ലോകമാകെ വ്യാപിക്കുന്ന മഹാവിപത്തു എന്ന അവസ്ഥയിലേക്കും ഇരുപതാം നൂറ്റാണ്ടിൽ യുദ്ധങ്ങൾ മാറി ലോകചരിത്രത്തിൽ നടന്നിട്ടുള്ള ബഹുഭൂരിപക്ഷം യുദ്ധങ്ങളുടെയും കാരണം ഒന്നാണ് -സാമ്പത്തിക താല്പര്യങ്ങളുടെ സംരക്ഷണം മതസ്പർദ്ധകൾ, ആശയഭിന്നതകൾ എന്നിവയും യുദ്ധങ്ങളുടെ മറ്റു പ്രധാന കാരണങൾ ആണ്
ചരിത്രത്തിൽ യുദ്ധങ്ങൾ കുറഞ്ഞ ഏറ്റവും സമാദാന പൂർണമായ ഒരു കാലഘട്ടത്തിലൂടെയാണ് മനുഷ്യ വർഗം ഇപ്പോൾ കടന്നുപോയ്കൊണ്ടിരിക്കുന്നതു എന്നാണ് കണക്കുകൾ വ്യകതമാക്കുന്നത്
ഇനി നമുക്ക് ബിസിയിലേക്ക് ഒന്ന് പോയി അവിടെ നിന്നും തന്നെ തുടങ്ങാം
പ്യുണിക് വാർസ് (പ്രാചീനകാലത്തെ ലോകമഹായുദ്ധം )
റോമും കാർതേജ്ഉംമായി ബി സി – 246നും 146നും ഇടയിൽ മൂന്ന് യുദ്ധങ്ങൾ ആണ് പ്രാചീന കാലത്തെ ഏറ്റവും ഏറ്റവും വലിയ യുദ്ധങ്ങൾ ആയി അറിയപ്പെടുന്നത് ബിസി 264 മുതൽ ബിസി 261 വരെ നടന്ന ഒന്നാം പ്യൂണിക് യുദ്ധത്തിലൂടെ കർത്തേജിന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ റോമൻ സേന പിടിച്ചെടുത്തു ഹാനിബാൾ എന്ന സേന നായകന്റെ നേതൃതത്തിൽ കർത്തേജ് നടത്തിയ മുന്നേറ്റം ആണ് രണ്ടാം പ്യൂണിക് യുദ്ധം ബി സി (218-201) കർത്തേജിന്റെ ഒരു വൻപട ആൽപ്സ് പർവതനിര മുറിച്ചു കടന്നു ആക്രമണം നടത്തി എന്നാൽ ആത്യന്തിക വിജയം നേടാൻ ഹാനിബാളിനു കഴിഞ്ഞില്ല ഈ യുദ്ധത്തോടെ കർത്തേജിന്റെ പ്രതാപം നഷ്ടമായി
ബി സി 149മുതൽ ബിസി 146വരെ നടന്ന മൂന്നാമത്തെ പ്യൂണിക് യുദ്ധം കർത്തേജിന്റെ സമ്പൂർണ നാശത്തിൽ കലാശിച്ചു വടക്കൻ ആഫ്രിക്കൻ രാജ്യമായ ടുനീഷ്യയിലാണ് കർത്തേജിന്റെ അവശിഷ്ടങ്ങൾ ഉള്ളത്
കുറച്ചു നാളുകൾക്കു മുൻപ് പോസ്റ്റ്‌ ചെയ്തിരുന്നു യുദ്ധങൾ എന്ന പോസ്റ്റ്‌ ചെയ്യാം എന്ന് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു സമയം എന്നതിന്റെ അഭാവം നിമിത്തം ചുരുക്കി ആണ്‌ എഴുതുന്നത് കൂടുതൽ നമുക്ക് കമെന്റ് ബോക്സിൽ ഡിസ്‌കസ് ചെയ്യാം
മനുഷ്യ ചരിത്രത്തോളം പഴക്കം തന്നെ ഉണ്ട് യുദ്ധങൾക്കും എന്നാൽ നമുക്ക് കുറച്ചു യുദ്ധങൾ ഇവിടെ പരിശോധിക്കാം

1) ശതവത്സരയുദ്ധവും ജോൻ ഓഫ് ആർക്കും
==================
1337 മുതൽ 1453വരെയും ഇംഗ്ലണ്ട് ഫ്രാൻസ് എന്നിവിടങ്ങളിൽ ആയി നടന്ന സംഘർഷങ്ങൾ ആണ്‌ പൊതുവെ ശതവത്സര യുദ്ധം എന്ന് അറിയപ്പെടുന്നത്. ഈ യുദ്ധത്തിൽ പൊതുവെ തകർന്നു പോയ ഫ്രഞ്ച്ശക്തിയെ ഉണർത്തിയത് ജോൻ ഓഫ് ആർക്ന്റെ ഇടപെടൽ ആണ്‌ 1428ൽ ഫ്രഞ്ച് സേനക്ക് ഓർലീയൻസ് നഗരം തിരികെ പിടിക്കാനായത്. ജോൻ ഓഫ് ആർക്ന്റെ സാനിധ്യത്തിലൂടെയാണ്. പിന്നീട് ഗൂഡലോചാനയിലൂടെ ഇംഗ്ലീഷ് സൈന്യത്തിന്റെ പിടിയിൽആയ ജോൻ ഓഫ് ആർക്നെ 1431മെയ്‌ -10നു ജീവനോടെ ചുട്ടുകൊന്നു. കത്തോലിക സഭ വിശുദ്ധയായി ജോൻ ഓഫ് ആർക് ‘maid of orlience’ എന്നും അറിയപ്പെടുന്നു

2)സ്പാനിഷ് ആർമഡ
==============
1538-ൽ ഇംഗ്ലണ്ട് ആക്രമിക്കാൻ സ്പെയിനിൽ നിന്നും പുറപ്പെട്ട വൻ കപ്പൽ സമുച്ചയമാണ് സ്പാനിഷ് ആർമഡ എന്ന് അറിയപെടുന്ന കപ്പൽപട ആർക്കും തോല്പിക്കാൻ നാവാത്ത കപ്പൽപട എന്നാണ് ഇതു അറിയപെട്ടത് എങ്കിലും യുദ്ധത്തിൽ സ്പാനിഷ് ആർമഡ തകർന്നു 130കപ്പലും അതിൽ 29,000 പോരാളികളും ഉണ്ടായിരുന്നു സ്പാനിഷ് ആർമഡയെ നയിച്ചിരുന്നതു ഡ്യൂക്ക് ഓഫ് മെഡീന സിഡോനിയ ആയിരുന്നു
3)ക്രിമിയൻ യുദ്ധവും വിളക്കേന്തിയ വനിതയും
==================
കരികടലിന്റെ വടക്കൻ തീരത്തായി യുക്രയിനിലുള്ള ഉപദ്വീപായ ക്രിമിയ. 1853മുതൽ 1856വരെ ക്രിമിയൻ യുദ്ധം നടന്നത് ഇവിടെയാണ് ലോകത്തിലെ ആദ്യത്തെ ആധുനിക യുദ്ധമായി അറിയപ്പെടുന്ന ക്രിമിയൻ യുദ്ധം ഏറ്റവും അനാവശ്യമായ യുദ്ധംഎന്നും അറിയപ്പെടുന്നു. റഷ്യ ഒരു ഭാഗത്തും ഫ്രാൻസ്,ബ്രിട്ടൻ സാർഡീനിയ എന്നിവ മറുവശത്തുംമായാണ് ക്രിമിയൻ യുദ്ധം നടന്നത്. ആധുനിക നഴ്സിന്റെ മാതാവ് വിളക്കേന്തിയ വനിത എന്നി പേരിൽ അറിയപ്പെടുന്ന ഫ്ലോറൻസ് നെറ്റിങ്ഗേൾ ഈ യുദ്ധത്തിൽ പരിക്ക് പറ്റിയ ആളുകളെ ആണ്‌ പരിചരിച്ചത്
4)സാൾട്ട്പീറ്റർ യുദ്ധം
================
1879മുതൽ 1883വരെ ബൊളീവിയ, പെറു എന്നീ രാജ്യങൾക്കെതിരെ ചിലി നടത്തിയ ഈ യുദ്ധം പസഫിക് യുദ്ധം എന്നപേരിലും അറിയപ്പെടുന്നു യുദ്ധത്തിന്റ ഫലമായി ബൊളീവിയയുടെ സമുദ്രതീരം ഉൾപെട്ട ധാതു സമ്പുഷ്ടമായ വലിയഒരു പ്രദേശം ചിലി കൈക്കലാക്കി

5)കറുപ്പ് യുദ്ധങൾ
==============
വ്യാപാരതർക്കങളെ തുടർന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ ചൈനയും ബ്രിട്ടനുമായാണ് കറുപ്പ് യുദ്ധങൾ നടന്നത് 1839മുതൽ 1842വരെ ആയിരുന്നു ഒന്നാം കറുപ്പ് യുദ്ധം എന്നാൽ 1842ലെ നാൻകിങ് സന്ധിയോടെ അവസാനിച്ച യുദ്ധത്തിന്റെ ഫലമായി ഹോങ്കോങ് ബ്രിട്ടന് ലഭിച്ചു
1856മുതൽ 1860വരെ നടന്ന രണ്ടാം കറുപ്പ് യുദ്ധം ‘അമ്പുയുദ്ധം’എന്നും അറിയപ്പെട്ടു ബ്രിട്ടീഷ് -ഫ്രഞ്ച് സംയുക്തസേന ഈ യുദ്ധത്തിൽ വിജയം നേടി
6) ലോകത്തിലെ ഏറ്റവും സമയകുറവായ യുദ്ധം
==================
ബ്രിട്ടനും സന്ധിബറും തമ്മിൽ 1896ഓഗസ്റ്റ് 27നു നടന്ന ആംഗ്ലോ -സാൻഡിബാർ യുദ്ധമാണ് ഇന്ന്വരെ ചരിത്രം രേഖപെടുത്തിയ ഏറ്റവും സമയകുറവായ യുദ്ധം കേവലം 38മിനിറ്റ് മാത്രമാണ് ഈ യുദ്ധം നിലകൊണ്ടത്
കൂടുതൽ അറിവുകൾ കമന്റ്‌ബോക്സിൽ ഇടുക ചർച്ചചെയ്യാം