ഷെയ്ൻ നിഗം മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ടോ ?

216

Vismay Gupthan

ഒരാൾക്കു ഒരു വിഷയത്തിൽ പ്രത്യേകിച്ചു ന്യായീകരിക്കാൻ ഒന്നും ഇല്ലാത്ത അവസ്ഥ വരുമ്പോൾ ആണ് പൊതുവെ ചാപ്പയടി കൊടുക്കുന്നത്. ഉദാഹരണത്തിനു മമ്മൂട്ടിയുടെ അഭിനയം വിമർശിക്കുന്നവർ എല്ലാം മോഹൻലാൽ ഫാൻസ്‌ എന്നാക്കും. അല്ലെങ്കിൽ കമ്യൂണിസ്റ്റിനെ വിമർശിക്കുമ്പോ സംഘി ആക്കും. ബിജെപിയെ വിമർശിക്കുമ്പോ കൊങ്ങി ആക്കും.. ഇതൊക്കെ ആണ് ഇവിടത്തെ മെയിൻ ചാപ്പയടികൾ, ഇതിന്റെ ഗുണം എന്താന്ന് വെച്ചാ എളുപ്പത്തിൽ ചർച്ച വഴി തിരിച്ചു വിടാം, അല്ലെങ്കിൽ അവൻ/അവൾ ഒരു അന്തം ഫാൻ ആണ് എന്ന് വിലയിരുത്തി ചർച്ച മെയിൻ പ്ലോട്ടിനു മാറ്റം, അതുമല്ലെങ്കിൽ ചർച്ചയുടെ പ്രാധാന്യം കുറച്ചു പ്രശ്നം ലഘൂകരിക്കാം.

ഇത്രയും പറഞ്ഞത് ഷെയ്ൻ വിഷയത്തിൽ പ്രൊഡ്യൂസേഴ്സിന്റെ പ്രസ് കോൺഫറൻസ് കണ്ടത് കൊണ്ടാണ്. അതിൽ നടുക്കിരിക്കുന്ന ഒരു കക്ഷി, എന്തിനാണ് ഷെയ്ൻ ഇങ്ങനെ ചെയ്യുന്നത് എന്നതിന് മറുപടി ആയി പറഞ്ഞത്- ഇന്നത്തെ തലമുറ പല മയക്കു മരുന്നിനും അടിമയാണ്, കഞ്ചാവ് മാത്രം അല്ല എൽ.എസ്.ഡി പോലുള്ള മാരക ഹൈ റേറ്റഡ് ഡ്രഗ്‌സിനും അടിമപെട്ടു സ്വബോധം നഷ്ട്ടപെട്ടു ഓരോന്ന് കാണിച്ചു കൂട്ടുകയാണെന്ന് ആണ്.

Omg !!!

ഒരു തെളിവും ഇല്ലാതെ പച്ചക്ക് ഇത്രയും മാധ്യമങ്ങളുടെ മുൻപിൽ വെച്ച് ലോകത്തിൽ തന്നെ കിട്ടാവുന്നവയിൽ വെച്ച് ഏറ്റവും വലിയ hallucinogenic drug ഇൽ ഒന്ന് ഷെയ്ൻ ഉപയോഗിക്കുന്നു എന്ന് ഒരു തെളിവും ഇല്ലാതെ പറഞ്ഞിരിക്കുകയാണ് ! ചാപ്പയടി അതിന്റെ പരിധി ലംഘിക്കുന്നു. ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടോ തെറ്റില്ലേ എന്നത് രണ്ടാമത്തെ കാര്യം ഇത്രയും ഗുരുതരമായ ആരോപണം ഒരു തെളിവും ഇല്ലാതെ അടിച്ചു വിടാൻ ഇയാൾക്ക് ആരാണ് ലൈസൻസ് കൊടുത്തത്?

ഒരു ന്യൂസ് ചാനൽ വെക്കുന്ന പത്തുവയസുകാരന് പോലും നാളെ ഷെയ്ൻ എന്നോർക്കുമ്പോൾ ആദ്യം മനസിൽ നടൻ എന്നതിൽ ഉപരി ഒരു ഡ്രഗ് അഡിക്റ്റ്, അതും അത്രയും വലിയ രീതിയിൽ ആക്കി എടുക്കുന്ന തരത്തിൽ ഉള്ള ആരോപണം ഒക്കെ ഉയർത്തുന്നത് ഏതു വകുപ്പിൽ ആണ് അംഗീകരിച്ചു കൊടുക്കാൻ സാധിക്കുന്നത്?

ഇനി ഷെയ്ൻ ഡ്രഗ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തൻ പോലീസ് ഉണ്ട്, മറ്റു നിയമ/വൈദ്യ സാധ്യതകൾ ഉണ്ട്. അത് പ്രയോജന പെടുത്തട്ടെ അങ്ങനെ കണ്ടെത്തിയാൽ നിയമപരമായി ശിക്ഷ വാങി കൊടുക്കണം, അല്ലാതെ പ്രൊഡ്യൂസർ അസോസിയേഷൻ വട്ടത്തിൽ ഇരുന്നു ഒരു 23 കാരൻ ഡ്രഗ് അഡിക്റ്റ ആണെന്ന് സ്ഥാപിച്ചെടുക്കൽ ആണോ വേണ്ടത് .

നാലു ചെറുപ്പക്കാർ ഏതെങ്കിലും മുക്കിൽ കൂടി നിന്നാൽ ഇന്നത്തെ തലമുറ നശിച്ചുകൊണ്ടിരിക്കുന്നു എന്ന് പ്രാകി പറഞ്ഞു ബീവറേജ് ന്റെ കഴിഞ്ഞ വർഷ റെക്കോർഡ് തകർക്കാൻ ക്യൂ നിക്കുന്ന അമ്മാവൻമാർ ഉള്ള നാടണ് ഇത്. അതിന്റെ ഒരു പ്രൊഡ്യൂസർ വേർഷൻ അത്രയേ ഇവരെ കാണാൻ കഴിയൂ. ഇവർക്കെതിരെ അമ്മ അല്ലെങ്കിൽ പ്രൊഡ്യൂസർ അസോസിയേഷൻ ( അപ്പൻ തമ്പുരാൻ ട്രസ്റ്റ്‌ ആണെന്ന് അറിയാം ) നടപടി എടുക്കുമോ?

എന്തായാലും ഷെയ്ൻ ഇതിനു സത്യസന്ധമായ ഒരു മറുപടി എഴുതി തയ്യാറാക്കി പഠിച്ചു ഒരു പത്ര സമ്മേളനം നടത്തണം. കഴിവതും ഇതിന് ബന്ധപ്പെട്ട മറ്റുള്ളവരെയും ഉള്പെടുത്തണം. വീട്ടുകാരോ മറ്റു നടന്മാരോ ആണെങ്കിൽ നന്നായിരിക്കും. ഒരു സൈഡ് മാത്രം കേട്ടു ചെവി തഴമ്പിച്ചു. എന്തായാലും സത്യം ജയിക്കട്ടെ.