Sports
അന്തരിച്ച മഹാനായ ക്രിക്കറ്റ് താരം ഷെയിൻ വോണിന്റെ അവസാന ട്വീറ്റ്

അന്തരിച്ച മഹാനായ ക്രിക്കറ്റ് താരം ഷെയിൻ വോണിന്റെ അവസാന ട്വീറ്റ് , മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം റോഡ് മാർഷിന്റെ മരണത്തിൽ അനുശോചനം അർപ്പിച്ചു കൊണ്ട് . അപ്രതീക്ഷിതമായി ഇന്ന് മരണത്തിനു കീഴടങ്ങിയ ഷെയിൻ വോൺ , മരണത്തിനു ചില മണിക്കൂറുകൾ മുൻപാണ് ‘ആർ ഐ പീ മേറ്റ് ’ എന്ന് അവസാനിക്കുന്ന ഹൃദയ സ്പർശിയായ ട്വീറ്റ് ചെയ്തത് . ലോകംകണ്ടതിലേക്കും വച്ച് ഏറ്റവും മഹാന്മാരായ ബൗളർമാരിൽ ഒരാളായ അദ്ദേഹം രാജസ്ഥാൻ റോയൽസിനെ ഐ പീ എൽ കിരീടം ചൂടിച്ച ക്യാപ്ടനും ആണ് . ‘ബെസ്റ്റ് ടെസ്റ്റ് ക്യാപ്റ്റൻ ഓസ്ട്രേലിയ നെവർ ഹാഡ് ‘ ( ഓസ്ടേലിയക്ക് ഒരിക്കലും കിട്ടാത്ത ഏറ്റവും നല്ല നായകൻ ) എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
നൂറ്റാണ്ടിന്റെ പന്തെറിഞ്ഞ മാന്ത്രികനാണ് വിടവാങ്ങിയത്
ഇംഗ്ളണ്ടിലെ ഓൾഡ് ട്രാഫൊർഡിൽ 1993-ൽ മൈക്ക് ഗാറ്റിങ്ങിനെ പുറത്താക്കാൻ തന്റെ ഇരുപത്തി മൂന്നാം വയസിൽ ഷെയ്ൻ വോൺ എറിഞ്ഞ പന്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല പന്തായി കരുതപ്പെടുന്നു. ലെഗ് സ്റ്റമ്പിന് പുറത്തേക്കു ഡ്രിഫ്ട് ചെയ്തു ഡിപ്പു ചെയ്തു പറന്നിറങ്ങിയ ലെഗ് ബ്രേക്ക് പന്ത് കുത്തി തിരിഞ്ഞു ഓഫ് സ്റ്റെമ്പിന്റെ ബെയിൽ തെറിപ്പിച്ചു . എന്താണ് സംഭവിച്ചത് എന്ന് ഗാറ്റിങ്ങിനോ എന്തിനു അമ്പയർക്കു പോലും മനസിലായില്ല.
*
2,193 total views, 9 views today