ഇന്ത്യാ രാജ്യത്തിന്റെ അഭിമാനമായി കനേഡിയൻ പൗരൻ. ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത ഇതോഹാസ്യമായി മാറുകയാണ് ഈ കാനഡക്കാരൻ ചെയ്യുന്ന എല്ലാ റോളുകൾക്കും അവാർഡ് ലഭിക്കുക എന്നൊരു ലെവലിലേക്കാണ് ഇദ്ദേഹം വളർന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരായ നായകന്മാർക്ക് പോലും അവകാശപ്പെടാനില്ലാത്ത പിന്തുണയാണ് ഈ കാനഡക്കാരന് ലഭിക്കുന്നത്…ഇദ്ദേഹം 2011ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു കനേഡിയൻ പൗരത്വം എടുത്തെങ്കിലും ഇന്ത്യൻ ഗവണ്മെന്റ് ഇദ്ദേഹത്തിന്റെ കഴിവിനോട് കാണിക്കുന്ന സ്നേഹം മറ്റു രാജ്യക്കാർ കണ്ട് പഠിക്കേണ്ടതാണ്.
ദാദാ സാഹെബ് ഫാൽക്കെ അവാർഡിന് പുറമെ നാഷണൽ അവാർഡും അക്ഷയ്ക്ക് കിട്ടുമോ എന്നാണ് സിനിമാപ്രേമികൾ ഉറ്റ് നോക്കുന്നത്.. ലക്ഷ്മി ബോംബ് പോലൊരു സിനിമ ഈ ഒരു ലെവലിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഇന്ത്യക്കാർക്ക് ആർക്കും പറ്റില്ല അത് കൊണ്ടാണ് കാനഡയിൽ നിന്നും ഇദ്ദേഹത്തെ ഇറക്കുമതി ചെയ്തതെന്നാണ് രഹസ്യവിവരം .അഭിനന്ദനങ്ങൾ അക്ഷയ് സർ നിങ്ങൾ ഇന്ത്യക്കാരുടെ മനം കവർന്നിരിക്കുന്നു.. ഗോമൂത്രമാണ് ഇദ്ദേഹത്തിന്റെ കഴിവുകൾക്ക് പിന്നിലെന്ന് വെളിപ്പെടുത്തിയത് ഒരുപാട് ആളുകൾക്ക് പ്രചോദനമാവും.ഇന്ത്യക്കാരുടെ കാര്യത്തിൽ പുറമെ നിന്നുള്ള ആളുകൾ അഭിപ്രായം പറയരുതെന്ന നിയമത്തിൽ ഇദ്ദേഹത്തെ ഒഴിവാക്കിയതായിട്ടാണ് കേൾക്കുന്നത്.അങ്ങക്ക് എത്രയും പെട്ടെന്ന് ഓസ്കാറും കാനഡരത്നയും തെക്കേടത്തമ്മ അവാർഡും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.ഇദ്ദേഹത്തിന്റെ ഫീമെയിൽ വേർഷൻ എന്ന നിലയിൽ കൺകണ ചേച്ചി ശ്രദ്ധ നേടുന്നുണ്ട്
Nb:- കാഞ്ചനയിലെ അഭിനയത്തിന് അക്ഷയ്കുമാർ ചേട്ടന് മിനിമം 2 നാഷണൽ അവാർഡിന് അർഹത ഉണ്ടായിരുന്നു അക്കാര്യം മനസ്സിലാക്കാൻ 2020 ആകേണ്ടി വന്നു