ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
249 VIEWS

Shanid Mk

സിംഗം തമ്പി സിംഗം താണ്ടാ …കാർത്തിയെ പറ്റി ഇങ്ങനെ ഒരു പോസ്റ്റർ കണ്ടതായി ഓർമയിലുണ്ട്. സൂര്യയുടെ സിങ്കത്തിന് ശേഷം വന്ന ഏതോ സിനിമയുടെ പോസ്റ്ററിൽ ആണെന്ന് തോന്നുന്നു പെർഫോർമർ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയുന്ന താരം..ചെയ്ത് വെച്ച റോളുകൾ ഒക്കെ നോക്കുമ്പോൾ ഏതൊരു നടനും കൊതിക്കുന്ന വേഷങ്ങൾ .ശിവകുമാറിന്റെ മകൻ സൂര്യയുടെ അനിയൻ എന്ന നിലയിൽ സിനിമയിലേക്ക് എത്താൻ വാതിലുകൾ ഉണ്ടായിരുന്നു…ആയുധ എഴുത്തിൽ മണിരത്നത്തിന്റെ അസിസ്റ്റന്റ് ആയിട്ട് തുടക്കം …അതിൽ തന്നെ ആദ്യമായി സിനിമയിൽ ജസ്റ്റ് മുഖം കാണിച്ചു

പിന്നീട് നായകൻ ആയി അരങ്ങേറിയത് പരുത്തിവീരനിൽ..ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ…അമീറിന്റെ ക്ലാസിക് ആയി മാറിയ പരുത്തിവീരൻ ആയി പുതുമുഖനായകൻ കാർത്തി ജീവിക്കുക ആയിരുന്നു. 25 ൽ താഴെ സിനിമകളിൽ പയ്യാ,സിരുത്തൈ,അലക്സ് പാണ്ഡ്യൻ,മദ്രാസ് ,തോഴാ ,തീരൻ അധികാരം ഒണ്ട്ര് ,കടയ്ക്കുട്ടി സിംഗം,കൈതി തുടങ്ങി ഓർത്തെടുക്കാൻ പറ്റുന്ന സിനിമകൾ

പൊന്നിയിൻ ശെൽവനിലെ വന്തിയതേവൻ കഥാപാത്രത്തെ കണ്ടവരൊക്കെ വാഴ്ത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട് ..കാർത്തിയും ,റീമ സെനും ,ആൻഡ്രിയയും, പാർഥിപനും ലീഡ് റോൾ ചെയ്ത് GV പ്രകാശ് കരിയർ ബെസ്റ്റ് മ്യൂസിക് കൊടുത്ത സെൽവരാഘവൻ സംവിധാനം ചെയ്ത ചോളന്മാരുടെ കഥ പറയുന്ന ഫാന്റസി മൂവി ആയിരത്തിൽ ഒരുവൻ ഇറങ്ങിയ കാലത്ത് പ്രേക്ഷകരാൽ തിരസ്കരിക്കപ്പെട്ടു, പിന്നീട് കൾട്ട് സ്റ്റാറ്റസ് നേടിയെങ്കിലും അതിലെ കാർത്തിയുടെ പെർഫോമൻസിന് കിട്ടേണ്ട കയ്യടി ഒക്കെ ഇന്നാണ് മറ്റൊരു ചോളന്മാരുടെ കഥ പറയുന്ന സിനിമയിലൂടെ അദ്ദേഹം നേടിയെടുക്കുന്നത്. കടുത്ത ആരാധകരുടെ ശല്യമില്ലാതെ എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി അയാളിങ്ങനെ വളർന്നു പടർന്നു പന്തലിച്ചു വരട്ടെ…സൂര്യയുടെ അനിയൻ എന്ന ലേബലൊക്കെ അയാൾ എപ്പോഴേ പറിച്ചെറിഞ്ഞിരിക്കുന്നു

അയാളുടെ കുതിരപ്പുറത്തിരുന്നാണ് നമ്മൾ ചോള സാമ്രാജ്യം ചുറ്റിക്കാണുന്നത് നമ്പിയും വന്തിയതേവനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളിൽ ജയറാമിന്റെ കോമഡി ടൈമിങിമൊപ്പം കട്ടക്ക് കട്ട നിൽക്കുന്ന ഹാസ്യഭാവങ്ങൾ അടങ്ങിയ പെർഫോമൻസ് കൊടുക്കുമ്പോൾ..സ്ത്രീകഥാപാത്രങ്ങളോട് ശൃംഗാരവും ..എതിരാളികളോട് രൗദ്രവും കോപവും തുടങ്ങി തികച്ചും വെല്ലുവിളി നിറഞ്ഞ റോൾ എന്ത് അനായാസമായി ആണ് കാർത്തി മനോഹരമാക്കിയത് .അഭിനയത്തിലെ വൈവിധ്യവും അനായാസതയും ഏതൊരു റോളുകളിലേക്കും അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ സംവിധായകർക്ക് സ്വാതന്ത്ര്യം നൽകുന്നു..തമിഴിലെ നായകനടന്മാരിൽ ചുരുക്കം ചില ആളുകൾക്ക് മാത്രമുള്ള ക്വാളിറ്റിയാണത്.

യുദ്ധവീരനായ കോഴിയായ ബുദ്ധിമാനായ ആരെയും കൂസാത്ത ധൈര്യശാലിയായ കൽക്കിയുടെ, മണിരത്നത്തിന്റെ വന്തിയതേവനെ സ്‌ക്രീനിൽ കാണണമെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ. പൊന്നിയിൻ സെൽവൻ -1 നോവലിനെ പറ്റി അറിയാവുന്നത് കൊണ്ടും കഥാപാത്രങ്ങളെ ആദ്യമേ നോക്കി വെച്ചത് കൊണ്ടും രോമാഞ്ചം ആയിരുന്നു… മണിരത്‌നം അദ്ദേഹത്തിനോട് മാത്രമേ മത്സരിക്കാറുള്ളു…കണ്ടന്റ് ആണ് ബ്രമ്മാണ്ഡം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ