മോഹൻലാൽ-ആന്റണി ബന്ധത്തെ മെയ്ദിനാശംസകളിലൂടെ പരിഹസിക്കുന്നവർ വായിച്ചിരിക്കാൻ

116

Shanid Mk

മെയ്‌ ഒന്ന് – ആന്റണി നൽകുന്ന സന്ദേശം

തൊഴിലാളിദിനാശംസകൾ നേർന്നതുകൊണ്ടുള്ള പോസ്റ്റുകളിൽ ആന്റണി – മോഹൻലാൽ ബന്ധത്തെ പരാമർശിച്ചു കാണുമ്പോൾ എന്റെ വകയും ആയിക്കോട്ടെന്ന് വെച്ചു .മോഹൻലാൽ കാരണം ആന്റണിക്കാണോ, ആന്റണി കാരണം മോഹൻലാലിനാണോ ഗുണമുണ്ടായത് എന്നാലോചിച്ചപ്പോ എന്റെ മനസ്സിലേക്ക് വന്ന കാര്യങ്ങൾ. ആന്റണിയെ ഡ്രൈവർ ആയി വെച്ചതാണ് മോഹൻലാൽ എന്ന നടൻ തന്റെ ജീവിതത്തിൽ എടുത്തിട്ടുള്ള ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്ന് .

അടിവരയിട്ട് പറയട്ടെ ആന്റണി വന്നില്ലെങ്കിലും മോഹൻലാൽ എന്ന നടൻ ലോകപ്രശസ്ഥൻ ആവുമായിരുന്നു എന്നതിൽ ആർക്കും സംശയം ഇല്ലാ.. എങ്കിലും സാമ്പത്തികമായി ഇത്രയും നേട്ടം ഉണ്ടാവുമായിരുന്നില്ല എന്നത് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പൊതുവെ പ്രതിഫലം വാങ്ങിച്ചെടുക്കുന്നതിൽ മോഹൻലാൽ അല്പം പിന്നിലാണ് ആ കാലഘട്ടത്തിലാണ് ആന്റണി വന്നത്.. പിന്നീട് പ്രതിഫലത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് ആശങ്കക്ക് വകയുണ്ടായില്ല ആന്റണി കൃത്യമായി പ്രതിഫലം മേടിച്ചെടുക്കുകയും ഇൻവെസ്റ്റ്‌ ചെയ്യേണ്ടിടത്ത് ഇൻവെസ്റ്റ്‌ ചെയ്യുകയും ചെയ്തു

Marakkar' producer Antony Perumbavoor recalls how Mohanlal's call made him  feel peacefulആന്റണിയുടെ ആത്മാർത്ഥതയിൽ മോഹൻലാലിന് 101% വിശ്വാസമാണ് അതാണ് ഒരു തൊഴിലാളി എന്ന നിലയിൽ നിന്നും ലാലിന്റെ മനസാക്ഷി സൂക്ഷിപ്പ്കാരനിലേക്കുള്ള വളർച്ചക്ക് സഹായിച്ചത് എന്ന് ഞാൻ കരുതുന്നു.മോഹൻലാലിന് അഭിനയിക്കാൻ മാത്രമേ അറിയുള്ളൂ അതിന് പിന്നിലുള്ള ബിസിനസ്സ് ബുദ്ധി മുഴുവൻ ആന്റണി എന്ന നയതന്ത്രഞ്ജന്റെ ആയിരുന്നു… മോഹൻലാൽ എത്രത്തോളം ബ്രാൻഡ് ആവുന്നോ അപ്പോഴൊക്കെ ആന്റണിക്കും ഗുണമുണ്ടായി

മോഹൻലാലിൻറെ പേരിലുണ്ടായിരുന്ന പ്രണവം ആർട്സ് ഇന്റർനാഷണൽ നിർത്തി ആന്റണിയുടെ പേരിൽ ആശിർവാദിന്റെ കീഴിൽ മാറിയതിൽ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല…നരസിംഹം മുതൽ കേരളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ആയ മരക്കാർ എത്തി നിൽക്കുന്നു.അപ്പോഴത്തേക്ക് കേരളം കണ്ട ഏറ്റവും വലിയ താരം മോഹൻലാലും ഏറ്റവും വലിയ പ്രൊഡ്യൂസിങ് ബാനർ ആന്റണിയുടെ പേരിലുള്ള ആശിർവാദും ആയി മാറിയിരിക്കുന്നു. ഒരു മുതലാളിയോട് ഒരു തൊഴിലാളി കാണിക്കേണ്ട ആത്മാർത്ഥയും കൂറും എത്രത്തോളം ആണെന്നതിനുള്ള ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ആന്റണി…

ഡ്രൈവറെ അടിമകളെ പോലെ ട്രീറ്റ്‌ ചെയ്യുന്ന ആളുകൾ ഇവിടുണ്ട്… വീട്ടുകാരെ പോലെ കാണുന്നവരും ഉണ്ട്.എത്ര പേരുണ്ട് അവരെ വളർത്തി ബിസിനസ്സിൽ പാർട്ണർ ആക്കി വലിയ നിലയിൽ എത്തിച്ചവർ അവിടെയാണ് മോഹൻലാലിന്റെ ഹൃദയത്തിന്റെ വിശാലതയെ അത്ഭുതത്തോടെ നോക്കേണ്ടി വരുന്നത്.മോഹൻലാലിന്റെ ഭാര്യക്ക് ആന്റണിയോട് അസൂയ തോന്നിയിട്ടിട്ടുണ്ടെന്ന് പറഞ്ഞത് വെറുതെയല്ല.. മോഹൻലാലിന് സുചിത്രയേ കിട്ടിയതും ആന്റണിയെ കിട്ടിയതും ഒരേ കാലത്താണ്.. പക്ഷേ ഷൂട്ടിംഗ് തിരക്കിനിടയിൽ കുടുംബത്തെക്കാൾ കൂടുതൽ സമയം ആന്റണിയോടൊപ്പം ആയിരിക്കും അദ്ദേഹം യാത്ര ചെയ്യുന്നത് അത് കൊണ്ടാണ് സുചിത്രക്ക് അസൂയ തോന്നിയത്

വണ്ടിയോടിക്കുന്നതും തിയേറ്റർ അടക്കമുള്ള ബിസിനസ് നോക്കുന്നതും പ്രൊഡക്ഷനും ഉപദേശിയും കഥ കേൾക്കുന്നയാളും സുഹൃത്തും മനസാക്ഷി സൂക്ഷിപ്പ്കാരനുമൊക്കെയായി ആന്റണി മോഹൻലാലിന്റെ കൂടെ എന്നും ഉണ്ടാവും എന്നൊരു ഉറപ്പുണ്ട്. ഒരു തൊഴിലാളിയുടെ ആത്മാർത്ഥത അയാളെ ഏത് നിലയിൽ എത്തിക്കും എന്നതിൽ ആന്റണി നൽകുന്ന വലിയൊരു സന്ദേശമുണ്ട്.. അത്പോലെ തന്നെ തൊഴിലാളികളെ സ്നേഹിക്കുകയും വിശ്വസിക്കുകയും കൂടെ നിർത്തുകയും ചെയ്താൽ മുതലാളിമാർക്ക് ഗുണമുണ്ടാവും എന്നത് മോഹൻലാൽ മറ്റ് മുതലാളിമാർക്ക് നൽകുന്ന സന്ദേശമാണ്. മെയ്‌ദിനാശംസകൾ