പുതിയ ചിത്രവുമായി ഷാനിൽ മുഹമ്മദ്, നിർമ്മാണം- മെലാഞ്ച് ഫിലിം ഹൗസ്; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘നിഴൽ’ എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ‘ഫിലിപ്സ് ആന്റ് ദ മങ്കിപെൻ’, ‘അവിയൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.എൻ.എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി സി.ഐ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തീർത്തും ഹ്യൂമറിന് പ്രധാന്യമുള്ള ചിത്രത്തിൻ്റെ തിരക്കഥ നവാഗതരായ അലൻ ആൻ്റണി, മാളവിക മേനോൻ എന്നിവർ ചേർന്ന് ഒരുക്കുന്നു.താരനിർണ്ണയം പൂർത്തിയാവുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ & പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ് ആണ്. മാർച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

You May Also Like

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ കെൽപ്പുള്ള ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ

രോമാഞ്ചം എന്ന ഗംഭീര ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ആവേശം എന്ന സിനിമ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വന്നതിന് ശേഷം തുടങ്ങിയ ഹൈപ്പാണ് പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷകളും വെറുതെയായില്ല ..

ജന്മദിനാശംസകൾ പ്രിയപ്പെട്ട ഭാവ്, എപ്പോഴും എന്നത്തേയും പോലെ സുന്ദരിയും ധീരയുമായിരിക്കുക

ഇന്ന് ഭാവനയുടെ ജന്മദിനം ആണ് .. ആരാധകരും സുഹൃത്തുക്കളും താരങ്ങളും എല്ലാം തന്നെ ഭാവനയ്ക്ക് ആശംസകൾ…

സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെയുണ്ടായ സങ്കീർണതകൾ കാരണം പ്രശസ്ത നടി ലുവാന ആൻഡ്രേഡ് ഇരുപത്തി ഒൻപതാം വയസിൽ അന്തരിച്ചു

പ്രശസ്ത നടി ലുവാന ആൻഡ്രേഡ് (29) അന്തരിച്ചു. സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെയുണ്ടായ സങ്കീർണതകൾ കാരണം നടിക്ക് നാല്…

അമ്മയുടെ മരണ വാർത്ത അറിയിച്ചു കൊണ്ടുള്ള ഒരു കത്ത് ദാസൻ വായിക്കുന്ന ഒരു രംഗമുണ്ട്…..

രാഗീത് ആർ ബാലൻ ദാസൻ ❣️ നാടോടിക്കാറ്റ് എന്ന സിനിമ ഓരോ പ്രാവശ്യവും കാണുമ്പോഴും ഏറ്റവും…