Ranjeev Ravi Chandran
അന്യനിൽ പ്രകാശ് രാജിന്റെ വേഷത്തിന് മമ്മൂട്ടിയെ വിളിക്കുക.ശിവാജിയിൽ വില്ലൻ ആവാൻ മോഹൻലാലിനെ വിളിക്കുക. 2.0 യിൽ അർനോൾഡിനെ വിളിക്കുക… അങ്ങനെ ഒരുപാട് കാസ്റ്റിങ്ങുകൾക്ക് ശ്രമിച്ചിട്ടുണ്ട് സംവിധായകൻ ശങ്കർ . ചിലതൊക്കെ വിജയിച്ചിട്ടും ഉണ്ട്. ‘ഐ’ സിനിമയിൽ സുരേഷ് ഗോപിയെ വിളിച്ചതും ഒക്കെ ആ വിജയങ്ങൾ ആയി കൂട്ടാം
2.0 യിൽ അക്ഷയ്കുമാറും പെടും, എന്നാലും എന്താണ് ഇങ്ങനെയുള്ള കാസ്റ്റിംഗ് നടത്താൻ ഉള്ള ചേതോവികാരം?? മറ്റുള്ള ഇൻഡസ്ട്രിയിൽ കുറച്ചു മാർക്കറ്റ് കിട്ടാൻ എന്ന ബിസിനസ് തന്ത്രം ആയി കാണാം അതിലുപരി ഇങ്ങനെയുള്ള കാസ്റ്റിംഗിൽ എന്തേലും പ്രശനം ഉള്ളതായിട്ട് തോന്നിയിട്ടുണ്ടോ?
ഈ തമിഴ് മക്കൾ തമിഴ് കൾച്ചറിനെയും തമിഴ്നേയും നല്ല പോലെ സ്നേഹിക്കുന്നവർ, ശരിക്കും പറഞ്ഞാൽ അവർ തമിഴ്ന് വേണ്ടി ഉയിര് കൊടുക്കും .അവർ അത്രക്ക് അവരുടെ വംശസ്നേഹത്തിൽ അഭിമാനിക്കുന്നവർ ആണ്. ഇക്കാര്യം ശങ്കർ അടക്കം ഉള്ള സംവിധായകർക്ക് നല്ല പോലെ അറിയാം. ആയത് കൊണ്ട് മിക്ക മാസ് മസാല തമിഴ് പടങ്ങളിലും ഈ ഒരു തമിഴ് സ്നേഹം പ്രകടിപ്പിക്കും തമിഴ് ഉയിര് എന്ന രീതിയിൽ സീനുകൾ തുന്നിചേർക്കും.
എന്നാൽ ശങ്കർ ഈ ഒരു പാസം വേറൊരു തരത്തിൽ ഉപയോഗിച്ച പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് മറ്റു ഭാഷയിൽ നിന്ന് വില്ലന്മാർ വരുമ്പോൾ അവരെ തമിഴ് സൂപ്പർ സ്റ്റാർ ഇടിച്ചു തോൽപ്പിക്കുമ്പോൾ കാണുന്ന തമിഴ്മക്കൾക്കും ഉള്ളിന്റെ ഉള്ളിൽ ഒരു വീരത്വം അനുഭവപ്പെടും. വിശ്വം വിജയിച്ച തമിഴ് സൂപ്പർസ്റ്റാറിന്റെ രംഗങ്ങൾ ആലോചിച്ചു രോമാഞ്ചം കൊണ്ടിട്ടാവും പ്രേക്ഷകർ ഇറങ്ങി പോകുക എന്ന് തോന്നിയിട്ടുണ്ട്.
അതായത് തമിഴൻ നമ്പർ 1 എന്ന സിദ്ധാന്തം നായകന്റെ തല്ലുകൊള്ളാൻ അന്യഭാഷ സൂപ്പർ താരം വേണം എന്നൊരു നിർബന്ധം ഉള്ള പോലെ എന്നാൽ സപ്പോർട്ടിങ് ആർട്ടിസ്റ്റുകളെ നല്ല പോലെ കാസ്റ്റ് ചെയ്യും. നെടുമുടി വേണുവിന് ‘അന്യൻ’, ‘ഇന്ത്യൻ’ ഒക്കെ കിട്ടിയ പോലെ . ഇന്ത്യ കണ്ട മികച്ച സംവിധായകരിൽ ഒരാൾ ആണ് ശങ്കർ. തിയ്യറ്റർ എക്‌സ്പീരിയൻസിന്റെ അവസാന വാക്ക്
അൽപ്പം പാളിപ്പോയ ‘ഐ’ എന്ന സിനിമ പോലും അത്തരം തിയ്യറ്റർ എക്‌സ്പീരിയൻസിന് ഒരു കുറവും വരുത്തിയിട്ടില്ല എന്നാൽ ഇത്തരത്തിൽ ഉള്ള കാസ്റ്റിങ്ങുകൾ ഒക്കെ മോശമാണ്. ഇതെല്ലാം എന്റെ ഒരു തോന്നലുകൾ ആണ്.ഇപ്പോൾ ലോകേഷ് കനകരാജ് ഒക്കെ നല്ല വേഷങ്ങൾ ചെയ്യാൻ മറ്റ് നാട്ടിൽ നിന്ന് അഭിനേതാക്കളെ ക്ഷണിക്കുന്നു, മാറ്റമുണ്ട്. ഇനി ഇദ്ദേഹം ആഗ്രഹിച്ച വേഷങ്ങൾ നമ്മുടെ അഭിനേതാക്കൾ പോയി ചെയ്തിരുന്നെങ്കിൽ ?