തമിഴിൽ നിന്നും മറ്റൊരു ചരിത്ര നോവൽ കൂടി സിനിമയാകുന്നു ‘വേല്‍പാരി’, സംവിധായകൻ ശങ്കർ, നായകൻ രൺവീർ സിങ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
183 VIEWS

തമിഴ് സാഹിത്യത്തിൽ നിന്നും മറ്റൊരു ചരിത്രനോവൽ കൂടി സിനിമയാകുന്നു. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ
സൃഷ്ടിച്ച തരംഗം മായുന്നതിനു മുന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. അതും തമിഴിന്റെ ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കർ ആണ് ഈ ചിത്രം ഒരുക്കുന്നത് എന്നുകേൾക്കുമ്പോൾ ആകാംഷ ഉച്ചകോയിൽ എത്തുന്നു. തമിഴ് എഴുത്തുകാരന്‍ സു വെങ്കടേശന്‍ എഴുതിയ വേല്‍പാരി എന്ന നോവലാണ് സിനിമാരൂപത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുക.

ബോളിവുഡ് തരാം രൺവീർ സിങ് ആണ് ചിത്രത്തിലെ നായകൻ. സൂര്യയാണ് നായകൻ എന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സംഘകാലത്തിന്‍റെ അവസാന ഘട്ടത്തില്‍ തമിഴ്നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന, വേളിര്‍ പരമ്പരയിലെ ഒരു രാജാവ് ആയിരുന്നു വേല്‍പാരി.വേളിര്‍ പരമ്പരയിലെ രാജാക്കന്മാരില്‍ ഏറ്റവും കേള്‍വികേട്ട അദ്ദേഹത്തിന്‍റെ കലാരസികത്വവും മനുഷ്യാനുകമ്പയുമൊക്കെ ചരിത്ര താളുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. കവി കപിലരുടെ സുഹൃത്ത് കൂടിയായിരുന്നു വേല്‍പാരി. ആറ് വര്‍ഷത്തെ ഗവേഷണത്തിനു ശേഷം ആനന്ദ വികടന്‍ മാസികയില്‍ 100 ആഴ്ചകളിലായാണ് സു വെങ്കടേശന്‍റെ ബൃഹദ് നോവല്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ചിത്രം മൂന്നുഭാഗമായി ആണ് ഒരുക്കുന്നത്. ഈ ചിത്രം രൺവീറിന്റെയും ശങ്കറിന്റെയും കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി