രാഗീത് ആർ ബാലൻ

ചില സിനിമകളിലെ കഥാപാത്രങ്ങളെ കാണുമ്പോൾ അവർ പറയുന്ന സംഭാഷണ രീതിയും അവരുടെ സ്വഭാവ സവിശേഷതകളും അവരുടെ പേരും എല്ലാം എന്നിൽ ചിരി പടർത്തുന്നവ ആകാറുണ്ട്. എന്നാൽ ഒരിക്കൽ ചിരിച്ചു വിട്ട ഒരു രംഗം അല്ലെങ്കിൽ ഒരു കഥാപാത്രം അയാളുടെ സ്വഭാവ സവിശേഷതകൾ എല്ലാം തന്നെ വർഷങ്ങൾക്കു ശേഷം വീണ്ടും കാണുമ്പോൾ പുതിയ ഒരു അനുഭവം ആണ് നൽകുന്നത്. ഒരു കോമാളി ആയിരുന്നില്ല ആ കഥാപാത്രം തമാശ രംഗം ആയിരുന്നില്ല അയാൾ വന്ന രംഗങ്ങൾ അതിനെല്ലാം ഒരുപാട് അർത്ഥതലങ്ങൾ ഉണ്ട് എന്ന് മനസിലാക്കുമ്പോൾ അതൊരു പുതിയ തിരിച്ചറിവ് ആണ്. അത്തരത്തിൽ ഒരാൾ ആണ് അനിയത്തി പ്രാവ് എന്ന സിനിമയിലെ ശങ്കരാടി അവതരിപ്പിച്ച Rtd Conl R C Nair(രാമചന്ദ്രൻ )എന്ന കഥാപാത്രം.

പ്രൊഫസർ ഉദയ വർമ്മ അയാളുടെ വളർത്തു മകനുമായി വർഷങ്ങൾക്കു ശേഷം തന്റെ പ്രിയ സുഹൃത്തിനെ കാണാൻ വരുകയാണ്.R C നായരുടെ ഭാഷയിൽ പറഞ്ഞാൽ 34 ബ്രിട്ടീഷ് വർഷം ആയിരിക്കുന്നു അവർ തമ്മിൽ കണ്ടിട്ട്.എന്നാൽ Rc ഉദയനെ തിരിച്ചറിയുകയും വീടിനു അകത്തേക്ക് കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നുണ്ട്. ഉദയനെ പിടിച്ചു അടുത്ത് ഇരുത്തി കൊണ്ട് RC നായർ പറയും
“കാപ്പി ഉണ്ടാക്കാനും സൽക്കരിക്കാനും ഒന്നും ഇപ്പോൾ ഇവിടെ ആരും ഇല്ല.. അവള് പോയില്ലേ ഞാൻ ഒറ്റക്കായി ”
Rc യുടെ ഭാര്യ മരിച്ചിട്ടു 20വർഷം ആയിരിക്കുന്നു.. വലിയൊരു ഷോക്ക് ആണ് ആ മരണം അയാൾക്ക്‌ സമ്മാനിച്ചത്.

“Dead ബോഡി എടുക്കാൻ ഞാൻ സമ്മതിച്ചില്ല അത്രേ..അവള് ഉറങ്ങുവല്ലേ എന്തിനാ അവളെ ഉണർത്തുന്നത്.. മൂന്ന് ദിവസം ഞാൻ അവളുടെ കൂടെ കിടന്നു ഉറങ്ങി.. ഒടുവിൽ എന്നെ ബലാൽക്കാരമായി ഇൻജെക്ട് ചെയ്തു കിടത്തിയിട്ടാണ് അവളെ ദഹിപ്പിച്ചത്..അന്ന് തുടങ്ങിയത് ആണ് എന്റെ മെന്റൽ desease ”
ഇതെല്ലാം കേട്ടു ഉദയന്റെ മകൻ ഞെട്ടി ഇരിക്കുന്നു.ഭാര്യ മരിച്ചതിനു ശേഷം RC ക്ക് ഉറക്കം ഇല്ല.. രാത്രിയിൽ ആരാല്ലമോ ചേർന്നു അയാളെ കെട്ടാൻ പോകുന്നത് പോലെയൊക്കെ ആണ് അയാൾക്ക്‌ തോന്നുന്നത്.അത് കൊണ്ട് തന്നെ ഫുൾ ലോഡ് തോക്കുമായി ആണ് ഇരിക്കുന്നത്..

 

സിനിമയിൽ ഒരു തമാശ രംഗം ആയിട്ടാണ് ശങ്കരാടിയുടെ രംഗം ഉൾപ്പെടുത്തിയിട്ടുള്ളത്.. എന്നാൽ This is not a Comedy scene Any more.. ചിലരുടെ കഥകൾ ചിലർക്ക് തമാശകൾ ആണ്.. വിഷാദ രോഗവും ഏകാന്തതയും പേറി ഭൂതകാല സ്മരണകളിൽ ജീവിക്കുന്ന ഒരാൾ ആണ് രാമചന്ദ്രൻ എന്ന RC. അയാൾ അത്രമേൽ ഭാര്യയെ സ്നേഹിച്ചിട്ടുണ്ട് പ്രണയിച്ചിട്ടുണ്ട്. 20വർഷമായി അയാൾ ആ വീട്ടിൽ ഒറ്റയ്ക്ക് ആണ് ജീവിക്കുന്നത്.. കൂടെ പ്രിയപെട്ടവൾ ഉണ്ടെന്നു കരുതി ഉള്ള ജീവിതം.. ആരും മിണ്ടാനും പറയാനും ഇല്ലാതെ ഉള്ള ഒരു ജീവിതം…ഭാര്യ മരിച്ചിട്ട് Dead ബോഡി എടുക്കാൻ പോലും അയാൾ സമ്മതിച്ചില്ല ..കാരണം അവൾ ഉറങ്ങുക ആണ് അവളെ ഉണർത്തരുത് എന്നൊരു ചിന്ത മാത്രമേ അയാൾക്ക് ഉള്ളു .. മൂന്ന് ദിവസം അയാൾ ഭാര്യയുടെ ചേതനയറ്റ തണുത്തു വിറങ്ങലിച്ച ശരീരത്തിനൊപ്പം കിടന്നു ഉറങ്ങി.. ഇതെല്ലാം തന്നെ മറ്റൊരാളോട് പറയുമ്പോൾ പോലും അത് ഒരു തമാശ ആയി മാത്രമേ എടുക്കുക ഉള്ളു.

ഇരുപത് വർഷത്തോളം ആയി തന്റെ ഭാര്യ മരിച്ചു എന്ന സത്യം വിശ്വസിക്കാൻ പറ്റാതെ അവളുടെ ഓർമകളിൽ ജീവിക്കുക ആണ് ആ മനുഷ്യൻ. അത്തരം ഒരു അവസ്ഥ മറ്റൊരാൾക്ക്‌ പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റുന്ന ഒന്നല്ല . ..RC യെ പോലെ ഒരുപാട് ആളുകൾ നമുക്കു ഇടയിൽ ഉണ്ട്.. അവരുടെ എല്ലാം കഥകൾ ചിലപ്പോൾ മറ്റു പലർക്കും തമാശ ആയിരിക്കാം.. അങ്ങനെ ഉള്ളവർക്കൊപ്പം ഒന്ന് ഇരുന്നു ഒരല്പ സമയം ചിലവഴിക്കുമ്പോൾ അവർക്കു കിട്ടുന്ന ഒരു relief അത് വളരെ വലുതാണ്..കാതിൽ ഇപ്പോഴും മുഴങ്ങുക ആണ്

“Dead ബോഡി എടുക്കാൻ ഞാൻ സമ്മതിച്ചില്ല അത്രേ..അവള് ഉറങ്ങുവല്ലേ എന്തിനാ അവളെ ഉണർത്തുന്നത്.. മൂന്ന് ദിവസം ഞാൻ അവളുടെ കൂടെ കിടന്നു ഉറങ്ങി.. “This is not a Comedy scene Any more..എന്നെങ്കിലും ഒരിക്കൽ തന്റെ പ്രിയപെട്ടവൾ തനിക്കു ഒപ്പം ഇല്ല എന്ന് തിരിച്ചറിയുമ്പോൾ സ്വയം അവസാനിപ്പിച്ചിട്ടുണ്ടാകും…

You May Also Like

അജുവിന് എസ്‌ ഐ ആകാനുള്ള നീളമുണ്ടോ എന്ന് ചോദിക്കുന്നവർ വായിച്ചിരിക്കാൻ…

ഛായാ മുഖി അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും പ്രയാസം ഹാസ്യമാണെന്ന് കേട്ടിട്ടുണ്ട്. അത് ഏറെക്കുറെ ശരിയാണ് താനും.…

കാലമൊക്കെ മാറി, സിനിമകളും മാറി, അത് കാണുന്ന പ്രേക്ഷകരും മാറി… ഈ വിവരം മോഹൻലാൽ അറിഞ്ഞിട്ടില്ല

Jithin George മുരുകന് ശേഷം മോഹൻലാൽ – വൈശാഖ് – ഉദയകൃഷ്ണ ഒരുമിച്ച മോൻസ്റ്റർ കണ്ടു..ഇതൊരു…

അച്ഛനെ പരിഹസിച്ചവന് ഗോകുൽ സുരേഷിന്റെ ഭരത്ചന്ദ്രൻ സ്റ്റൈൽ മറുപടി

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പോലീസ് വേഷങ്ങൾ ഇന്നും സിനിമാസ്വാദകർക്കു ഒരു…

ട്രെയ്‌ലർ തീയേറ്ററിലും സിനിമ മൊബൈലിലും കണ്ടാൽ മതി എന്നവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്

അഭിജിത്ത് പൂഞ്ഞത്ത് ട്രൈലെർ തീയേറ്ററിലും സിനിമ മൊബൈലിലും കണ്ടാൽ മതി എന്നവസ്ഥയിലാണ് ഇപ്പോൾ ഉള്ളത് .…