shanmubeena

Sildenafil / Tadalafil – ഇന്ന് പലരും ബലക്കുറവ്, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് ആശ്രയിക്കുന്ന പ്രധാന മരുന്നുകൾ ആണ് സിൽഡനാഫിൽ പിന്നെ റ്റടലാഫിൽ. നിങ്ങൾക്ക് ഈ പേരുകൾ അത്ര പരിചയം ഉണ്ടാവില്ല… പലർക്കും വയാഗ്ര എന്നൊരു പേരാവും അറിയാവുന്നത്. ഇത് സിൽഡനാഫിൽ മരുന്ന് ചേർന്ന് വരുന്ന ഒരു കമ്പനി പ്രോഡക്റ്റിന്റെ പേരാണ്… ഇത് പോലെ പല കമ്പനി മരുന്നുകളും ഇന്ന് മെഡിക്കൽ സ്റ്റോറിൽ ലഭ്യമാണ്… എന്നാൽ ഇത് വാങ്ങാൻ ശ്രെമിക്കുന്നതിനു മുൻപ് ഇതിന്റെ ദോശവശങ്ങളും മറ്റു ചില കാര്യങ്ങളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഒന്നാമതായി പുരുഷലിംഗം ചെറുതും വലുതുമായ അനേകം രക്ത ധമനികളാലും അനേകം നാഡികളാളും ഇലാസ്റ്റിക് ടൈപ്പ് കോശങ്ങളാലും (erectile tissue)നിർമ്മിതമാണെന്ന് അറിയുക.. ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ബ്ലഡ്‌ ഈ ധമനികളിൽ ഹൈ പ്രഷറിൽ കയറി നിറയുമ്പോൾ ആണ് ലിംഗ ഉദ്ധാരണം ഉണ്ടാകുന്നത്. ഇതാണ് ലിംഗം ചുരുങ്ങിയിരിക്കുവാനും ഉദ്ധരിച്ചു നിൽക്കുവാനും ഉള്ള കാരണം.
ഇനി ഈ മരുന്നുകൾ എങ്ങനെ ഉദ്ധാരണം സാധ്യമാക്കുന്നു എന്ന് നോക്കാം. കെമിക്കൽ റിയാക്ഷൻ പറഞ്ഞാൽ പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സിംപിൾ ആയി പറയാം. സിൽഡനാഫിൽ അല്ലെങ്കിൽ റ്റടലാഫിൽ ലിംഗത്തിലെ ധമനികളിലെ ബ്ലഡ്‌ ഫ്ലോ കൂട്ടുകയും തൽ ഫലമായി ലിംഗം ഉദ്ധരിക്കുകയും ചെയ്യുന്നു.

എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ലിംഗത്തിലെ ബ്ലഡ്‌ പ്രഷർ കൂട്ടുന്നതാണ് പെഷ്യന്റ് നോക്കുന്നതെങ്കിലും ശരീരത്തിലെ നോർമൽ ബ്ലഡ്‌ പ്രഷറും ഇത് മാറ്റും . ഇതാണ് പലർക്കും തലവേദന, ക്ഷീണം, അമിതമായി വിയർക്കുക തുടങ്ങിയ സൈഡ് എഫ്ഫക്റ്റ് കാണിക്കുവാനുള്ള കാരണം.ഈ രണ്ട് മരുന്നുകളും മറ്റു പല മരുന്നുകളോടും റിയാക്ട് ചെയ്യുന്നവയായത് കൊണ്ട് തന്നെ മറ്റു മരുന്നുകൾ യൂസ് ചെയ്യുന്നവർ ഇത് യൂസ് ചെയ്യുമ്പോ പല റിയാക്ഷൻസും ഇവ കാണിക്കാറുണ്ട്.ഈ മരുന്നുകൾ കൃത്യമായ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചേ കഴിക്കാവു എന്നുണ്ടെങ്കിലും ആരും അതിനു ശ്രെമിക്കാറില്ല, സ്വയം വാങ്ങി കഴിക്കാറാണ് പതിവ്. ഇതിൽ സിൽഡനാഫിൽ ആഹാരത്തിനു മുൻപ് ബന്ധപ്പെടാൻ ശ്രെമിക്കുന്നതിനും ഒരു മണിക്കൂർ മുൻപ് കഴിക്കേണ്ടതാണ്.. കഴിച്ചു കഴിഞ്ഞാൽ 5-6 മണിക്കൂർ വരെ ഇതിന്റെ എഫ്ഫക്റ്റ് ശരീരത്തിൽ ഉണ്ടാകും.. അതെ സമയം റ്റടലാഫിൽ ഭക്ഷണത്തോടൊപ്പമോ അല്ലാതെയോ കഴിക്കാം… ഇതിന്റെ എഫക്ട് 36 മണിക്കൂർ ശരീരത്തിൽ ഉണ്ടാകും.

ഇത് ശരീരത്തിലെ പ്രഷർ മാറ്റുന്നതിനാൽ ഇനി പറയുന്നവ ശ്രദ്ധിക്കുക

* ഹൈ ബ്ലഡ്‌ പ്രഷർ ഉള്ളവർ ഒരു കാരണവശാലും ഈ മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല നിങ്ങൾ മരുന്ന് കഴിച്ച് കൺട്രോൾ ചെയ്ത ബ്ലഡ്‌ പ്രഷർ ഇത് കഴിച്ചാൽ വീണ്ടും കുറയും .

* ഹാർട്ട്‌ പേഷ്യന്റ്സ് ഈ മരുന്ന് ഒരിക്കലും യൂസ് ചെയ്യരുത്… ഹാർട്ട്‌ അറ്റാക്ക് വരെ വന്നേക്കാം

* നെഫ്രോ /കിഡ്നി പേഷ്യന്റ്സ് ഇത് ഉപയോഗിക്കാൻ പാടില്ല ബ്ലഡ്‌ പ്രഷർ മാറുന്നത് കിഡ്നി ഫെയിലുവറിന് സാധ്യത കൂട്ടുന്നു

* ന്യൂറോ പേഷ്യന്റ്സ് ഇത് ഉപയോഗിക്കരുത് സ്ട്രോക് പോലുള്ളവ വന്നേക്കാം

* മറ്റേതെങ്കിലും മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറോട് പറഞ്ഞ് അവ തമ്മിൽ റിയാക്ഷൻ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ട് കഴിക്കുക

മറ്റു ചില പ്രധാന കാര്യങ്ങൾ :-

പലരും പാർട്ണറുടെ മുൻപിൽ തന്റെ കഴിവ് തെളിയിക്കാൻ ഏറ്റവും കൂടിയ ഡോസ് ചോദിച്ചു വാങ്ങാറുണ്ട് എന്നാൽ ഇതിന്റെ സൈഡ് എഫ്ഫക്റ്റ് നിങ്ങളുടെ ശരീരത്തിൽ വളരെ അധികം ബാധിക്കും. ഡോക്ടറുടെ നിർദ്ദേശമില്ലാതെ വാങ്ങിക്കാൻ ശ്രെമിക്കുന്നവർ ഏറ്റവും കുറഞ്ഞ ഡോസ് മാത്രമേ യൂസ് ചെയ്യാവു. സിൽഡനാഫിൽ 25mg / റ്റടലാഫിൽ 5mg ആണ് ലഭ്യമായ കുറഞ്ഞ ഡോസ്.

തുടർച്ചയായി ഇതുപയോഗിച്ചാൽ ലിംഗത്തിലെ നാഡീ ഞരമ്പുകൾ ബാധിക്കപ്പെടുകയും ഉദ്ധാരണം മരുന്നില്ലാതെ ഒട്ടും പറ്റില്ല എന്ന അവസ്ഥയിലേക്കും എത്തിക്കും. അതിനാൽ അത്യാവശ്യമെങ്കിൽ മാത്രം വല്ലപ്പോഴും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഈ മരുന്നുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങളുടെ മറ്റു രോഗ വിവരങ്ങളും കഴിക്കുന്ന മരുന്നുകളും ഡോക്ടറോട് പറയുവാൻ പ്രേത്യേകം ശ്രദ്ധിക്കുക. സ്വയം ചികിത്സ ഒരിക്കലും നല്ലതല്ല.

Leave a Reply
You May Also Like

ആദ്യ ലൈംഗികവേഴ്ചക്കിടെ രക്തം വരുമോ ?

ആദ്യമായി ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോള്‍ വേദന തോന്നുമോ.? മിക്ക സ്ത്രീകള്ക്കും കുറച്ച് പുരുഷന്മാര്ക്കും വേദന തോന്നാം. ആദ്യ…

ഭർത്താവ് ദേഷ്യപ്പെടുമ്പോൾ ഭാര്യ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ..!

പങ്കാളി ദേഷ്യം കുറയ്ക്കാൻ ശ്രമിച്ചാൽ… ബന്ധം ദൃഢമാകും. എന്നാൽ.. ഇനി പങ്കാളി ദേഷ്യപ്പെടുമ്പോൾ അവരുടെ ദേഷ്യം…

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം?ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയാണോ ലൈംഗികത ? ദമ്പതിമാര്‍ക്ക് സ്ഥിരം തോന്നുന്ന…

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ …

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള…