ഷണ്മുഖൻ ഒരു മണ്ടനല്ല
Maathan Varkey
ഉന്നതകുലജാതനായതു കൊണ്ട് തന്നെ എല്ലാവരും തമ്പുരാൻ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്ന രവി വർമ്മക്കു തികഞ്ഞ എതിരാളിയായി സ്വപ്രയത്നം കൊണ്ട് പണവും വസ്തുക്കളും നേടിയെടുത്ത ആളുകളുടെ ബഹുമാനം നേടിയെടുക്കാൻ ശ്രമിക്കുന്ന സെല്ഫ് മൈഡ് മാൻ .ഒരേ സമയം സൊസൈറ്റി പണിത ഉന്നതശ്രേണികളായാ ജാതി മേല്കോയ്മയെയും സമ്പന്നതെയും ഒരുപോലെ ചാമ്പുന്ന തിരക്കഥാകൃത്തിന്റ അസാമാന്യ പാടവം തന്നെ. അതും ജാതി പരാമർശങ്ങളുടെ പേരിൽ പഴി കേൾക്കുന്ന പ്രിയദർശൻ സിനിമയിൽ.
അതു കൊണ്ട് തന്നെ ഷണ്മുഖൻ ഒരു മണ്ടനല്ല എന്ന് നമുക്കു കണക്കാക്കാം.അവിടെയാണ് താഴെ പറയുന്ന അനാവശ്യ കണ്ടെത്തൽ പ്രസക്തമാകുന്നത്. മീനാക്ഷിയോടുള്ള പ്രണയം നിമിത്തം പുള്ളിക്കാരിക്കും വീട്ടുകാർക്കും കൊടുക്കുന്ന സമ്മാനങ്ങൾ കുഞ്ഞുകുട്ടൻ അടിച്ചു മാറ്റുന്നുണ്ടോ എന്ന് നേരത്തെ തന്നെ സംശയമുള്ള ഷണ്മുഖൻ ഇപ്പോൾ പോലീസ് കേസിൽ പെട്ടത് കൊണ്ട് അവർ കല്യാണം നടത്താൻ സമ്മതിക്കില്ല എന്ന് കേട്ടിട്ട് നേരിട്ട് കണ്ട് ഒരു തീരുമാനമാക്കാൻ മീനാക്ഷിയുടെ വീട്ടിലേക്കെത്തുന്നു. അവിടെ കാണുന്ന മീനാക്ഷിയുടെ അച്ഛനായ കുമാരനോട് ഇപ്രകാരം പറയുന്നു.
അനുജൻ കുഞ്ഞുകുട്ടൻ വശം അമ്മാവന് തരാൻ ഞാൻ ചില സാധനങ്ങൾ കൊടുത്തയച്ചത് കിട്ടികാണുമെല്ലോ ?
ഞാൻ 20 ഷഡി കൊടുത്തയച്ചിരുന്നു.
അതിനു മുൻപ് കുഞ്ഞുകുട്ടൻ ഭാര്യയുമായിട്ടുള്ള സംഭാഷണത്തിൽ ശിവാജി തമിഴ്‌ച്ചെലവിക്ക് വേണ്ടി മേടിക്കുന്നതു പോലെ ഷണ്മുഖൻ മീനാക്ഷിക്കായി കൊടുത്തു വിടുന്ന സാരികൾ കുഞ്ഞുകുട്ടന്റെ ഭാര്യയാണ് ഉപയോഗിക്കുന്നതെന്ന് പറയുന്നുണ്ട്.അങ്ങനെയെങ്കിൽ കുഞ്ഞുകുട്ടൻ കുമാരനായി എന്ത് കൊണ്ടാവും ഷഡി മേടിച്ചതു?
തീർച്ചയായായും വ്യത്യസ്തമായ ഷഡി സൈസ് ആയിരിക്കില്ലേഅവർക്കു രണ്ടു പേർക്കും?മുണ്ട് വാങ്ങിയിരുന്നെകിൽ അത് കുഞ്ഞുകുട്ടന് ഉപയോഗിക്കാമായിരുന്നെല്ലോ.അതോ തീവ്രാനുരാഗം കൊണ്ട് അന്ധത ബാധിച്ച ഷണ്മുഖന് ഈ size disparity കണ്ണിൽ പെട്ടില്ലേ ?
റോക്കറ്റിൽ കയറണം എന്ന മീനാക്ഷിയുടെ ആഗ്രഹം നിറവേറ്റാൻ ഒരു ശ്രമെങ്കിലും നടത്തിയ ആളായത് കൊണ്ട് ഇതൊക്കെ എന്ത് എന്നാണോ ?
അതോ കുഞ്ഞുകുട്ടൻ ഷണ്മുഖന് സംശയം തോന്നാതിരിക്കാൻ ഒപ്പിച്ച പണിയാണോ ?അതൊ നാനോ ടെക്‌നോളജി ഷഡ്ഢിയാവുമോ ironman black panther suit ഒക്കെ പോലെ ?അതൊ “ ഷഡി “ എന്ന് കേൾക്കുമ്പോൾ മറ്റേതു വസ്തുവിനേക്കാൾ തമാശയായി തോന്നും എന്നുള്ളത് കൊണ്ടാണോ ഡീറ്റൈലിൽ ശ്രദ്ധിക്കുന്ന തിരക്കഥാകൃത്തു ഈ മാറ്റം വരുത്തിയത് ? ഉത്തരം ഒന്നുമില്ല ഇത്തരം കുറെ “ഊള” സംശയങ്ങൾ മാത്രം.