നാലഞ്ച് ദിവസമായി ഞാന്‍ അയാളെ ആ വീടിന്നു മുന്നിലെ വ്യക്ഷത്തണലില്‍ രാവിലെയും വൈകീട്ടും കാണുന്നു. വീടാണെങ്കില്‍ അടഞ്ഞു കിടക്കുന്നു. നല്ല വേഷം. വയ്യായ്ക ഉണ്ടെങ്കിലും ആരോഗ്യമുള്ള ശരീരം. കയ്യില്‍ ഒരു ചെറു തുണി സഞ്ചി. സ്വല്‍പ്പം മാറി ചായയും ഉഴുന്നു വടയും പനിയാരവും വില്‍ക്കുന്ന ചെല്ലദുരൈയുടെ ഉന്തുവണ്ടി. ആ വണ്ടിക്കടയുടെ മുന്നില്‍ എത്തുമ്പോള്‍ സ്‌റ്റൌവിന്റെ ശ്.. ശബ്ദവും എണ്ണയില്‍ വേവുന്ന കറിവേപ്പിലയുടെ വാസനയും തലോടുന്നതും ആരും നടത്തത്തിന്റെ വേഗത പതിയെ ആക്കും. ആ വണ്ടി തള്ളി നീക്കാന്‍ സാധിക്കില്ല. അതിന്റെ ചക്രങ്ങള്‍ ഉറപ്പിച്ച ഇരുമ്പ് ചട്ടക്കൂട്, ഒരിക്കല്‍ ഒരു ലോറി പിറകോട്ടെടുക്കുമ്പോള്‍ ഇടിച്ച് വളഞ്ഞു പോയിരുന്നു. അന്നു മുതല്‍ ചക്രങ്ങള്‍ തെന്നാതിരിക്കാന്‍ പഴയ ആട്ടുകല്ലും കരിങ്കല്‍ കഷ്ണങ്ങളും വെച്ച് താങ്ങിയിരിക്കയാണ്. ലോറിക്കാരന്‍ പണം കൊടുത്തെങ്കിലും ആ പണം ചെല്ലദുരൈ മറ്റാവശ്യത്തിന് ചിലവാ!ക്കിപ്പൊയി. അതിന്റെ പേരില്‍ കടയില്‍ ഒപ്പം പണിയെടുക്കുന്ന ഭാര്യയുമായി ഇടക്കിടെ വഴക്കാണ്. വഴക്കുള്ള ദിവസം കച്ചവടം കൂടും. കാരണം വഴക്ക് കാ!ണാന്‍ ആളുകള്‍ കൂടും. രസിക്കുന്നത് പാവങ്ങളുടെ വേദന ആണെങ്കിലും അവര്‍ക്ക് അവരുടെ പലഹാരങ്ങളുടെ വാസനക്കു മുന്നില്‍ അധിക നേരം വാ അടച്ചു പിടിക്കാന്‍ കഴിയില്ല. അവര്‍ കീശയില്‍ കയ്യിടും. വടയും പനിയാരവും വാങ്ങും. വാ തുറക്കും. തിന്നും. ആദ്യമൊക്കെ ചെല്ലദുരൈക്ക് ഭാര്യ ഇങ്ങിനെ പരസ്യമായി വഴക്കു പറയുന്നതില്‍ വിഷമം തോന്നിയിരുന്നു. പക്ഷെ വടയുടെ ഷെയര്‍ വില്‍പ്പനയെ അത് അനുകൂലമായി ബാധിക്കുന്നു എന്ന് മനസ്സിലായതും, വഴക്ക് അധികം ആളിക്കത്തിക്കാതെ ഏതാണ്ട് ഒരു മീഡിയം സ്‌ട്രോങ്ങ് ചായപോലെ ചെല്ലദുരൈ നിലനിര്‍ത്തും.

അങ്ങിനെ വഴക്കടിക്കുന്ന ഒരു ദിവസമാണ് അടച്ചിട്ട വീട്ടിലെ ഗ്യഹനാഥന്‍ പെട്ടെന്ന് ചെല്ലദുരൈക്ക് മുന്നില്‍ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച് തളര്‍ന്നു വീണത്. വഴക്ക് നിര്‍ത്തി ഭാര്യ നിലവിളിച്ചത് മാത്രം ചെല്ലദുരൈക്ക് ഓര്‍മ്മയുണ്ട്. തളര്‍ന്നു വീണ മനുഷ്യന്‍ ശ്വാസം തന്റെ കയ്യില്‍ ഉപേക്ഷിച്ചുവെന്ന് ചെല്ലദുരൈക്ക് മനസ്സിലായിരുന്നു. ഒരാള്‍ യാത്രയായ വീടായതുകൊണ്ടും ധാരാളം ആളുകള്‍ വന്നതുകൊണ്ടും കച്ചവടം നന്നായെങ്കിലും ചെല്ലദുരൈയും ഭാര്യയും അന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും അധികം സംസാരിച്ചില്ലെങ്കിലും വല്ലാതെ സ്‌നേഹിച്ചു. യാത്രയായ ആളെയുംകൊണ്ട് വീട്ടുകാര്‍ അവരുടെ നാടായ യേര്‍ക്കാടേക്ക് പോയി. അതുകൊണ്ടാണ് ആ വീട് അടഞ്ഞുപോയത്. ആ വീടിന്നു മുന്നിലെ വ്യക്ഷത്തണലില്‍ ആണ് നാലഞ്ച് ദിവസമായി കയ്യില്‍ ചെറു തുണി സഞ്ചിയുമായി ഒരാള്‍ രാവിലെയും വൈകീട്ടും വരുന്നത്.

യാര് നീങ്കേ.. എന്ന് ചെല്ലദുരൈ പലതവണ ചോദിച്ചു.
ഉത്തരം കിട്ടിയില്ല.
സാപ്പിടുങ്കോ.. എന്നും പറഞ്ഞ് ഭാര്യ ചായയും വടയും കൊടുത്തു.
അയാള്‍ സാപ്പിട്ടില്ല.
വീട്ടിലേക്കും നോക്കി നിശ്ശബ്ദം ഇരിക്കും. ഇടക്കൊന്ന് കണ്ണു തുടക്കും. വലിയ എന്തോ സംഖ്യ പലിശക്ക് കടം കൊടുത്ത ആളായിരിക്കും എന്നും, വാങ്ങിയ ആള്‍ പോയ സ്ഥിതിക്ക് വീട്ടുപടിക്കല്‍ വന്ന് കരയുന്നതാണെന്നും ചെല്ലദുരൈ ഭാര്യയോട് അനുഭവം വെച്ച് പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം അവിടെ ഒരു വാഹനം വന്നു നിന്നു. സ്ത്രീകളും പുരുഷന്മാരും ഉള്ള ഒരു സംഘം പുറത്തിറങ്ങി അയാളെ വാഹനത്തില്‍ കയറ്റവേ രണ്ടും കല്‍പ്പിച്ച് ചെല്ലദുരൈ ബഹളം വെച്ചു. ആളുകള്‍ കൂടി. വാഹനം തടഞ്ഞു. സഞ്ചിക്കാരനും വന്നവര്‍ക്കും സത്യം പറയാതെ നിവ്യത്തിയില്ലെന്നായി. അവര്‍ സത്യം പറഞ്ഞു.

ആ സഞ്ചിക്കാരന്‍ യാത്രയായ ആ!ളുടെ മൂത്ത സഹോദരന്‍. ഇരുപത്താറ് വര്‍ഷമായി അനിയനുമായി പിണങ്ങി പരസ്പരം അറിയാത്തവരായി കഴിയുന്നു. പെട്ടെന്നൊരു ദിവസം അനിയന്‍ സ്ഥലം വിട്ടപ്പോള്‍ ഏട്ടന് ആകെ ഒരു മരവിപ്പ്. കഠിനമായ കുറ്റബോധത്താല്‍ അനിയനെ കാണണമെന്ന തോന്നലില്‍ വീട്ടില്‍ നില്‍ക്കാന്‍ കഴിയാതെ ഇടക്കിടെ അടച്ചിട്ട വാതില്‍ക്കലേക്ക് വന്നുകൊണ്ടിരിക്കുന്നു. അത്രയും അറിഞ്ഞിട്ടും വിശ്വാസം വരാതെ ചെല്ലദുരൈ ആ സഞ്ചി തുറപ്പിച്ചു. സഞ്ചിയില്‍ അനിയന്റെ ചുമലില്‍ ഇടാന്‍ ഏട്ടന്‍ കൊണ്ടുവന്ന തുണ്ടു മുണ്ട്… ഏട്ടന് അനിയന്‍ പോയിട്ടില്ല..

സര്‍വ്വ ആക്രോശങ്ങളും മരണം വരെ. ഒരാളുടെ യാത്രയോടെ ശത്രു മാഞ്ഞുപോകുന്ന ഭടനെപോലെ മറ്റു പലരിലെ സമുദ്രങ്ങളും ശാന്തമാകുന്നു..

You May Also Like

സിനിമയിലെ കോളേജുകളില്‍ മന്ത്രിയുടെ അനിയന്‍ വില്ലന്‍; പള്ളീലച്ഛന്‍ കോമഡിയന്‍

നാം സാധാരണ ഗതിയില്‍ കാണുന്ന കാണുന്ന സിനിമകളിലെ കോളേജ് രംഗങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്

ഒടുവിൽ മോഹനൻ വൈദ്യർ താൻ നിർമ്മിച്ച അന്ധവിശ്വാസത്തിന്റെ തന്നെ ഇരയായി

മോഹനന്‍ വൈദ്യര്‍ക്ക് മരിക്കുമ്പോള്‍ 65 വയസ്സ്. ഇന്ന് മലയാളിയുടെ ശരാശരി ആയുസ്സ് 75 ന് മുകളില്‍. കുറെ ദിവസമായി വീട്ടില്‍

വിണ്ടു കീറിയ കൈകള്‍

അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു . തുരുമ്പിച്ച ജനലിലൂടെ അയാള്‍ പുറത്തേക്കുനോക്കി . അവിടെ മണ്ണും മഴയും ഒന്നാകുന്നു . അയാളുടെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ കവിളിലേക്കു അടുത്ത്. അയാള്‍ കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. മുഖത്ത് എന്തോ തടഞ്ഞത് പോലെ… അയാള്‍ കൈപത്തികള്‍ വിടര്‍ത്തി നോക്കി . അവ വിണ്ടു കീറിയിരുന്നു .

ഒരു സ്ത്രീയെക്കാണുമ്പോള്‍ പുരുഷന്റെ “പ്രകടങ്ങള്‍” – വീഡിയോ

പുരുഷന്മാരോട്, നിങ്ങള്‍ ഒരു സ്ത്രീയെ(ഭംഗിയുള്ള) ആദ്യമായി കണ്ടാല്‍, അവരോട് ചെറിയൊരു താല്‍പ്പര്യം തോന്നിയാല്‍, നിങ്ങള്‍ അവരെ എങ്ങിനെ സമീപിക്കും, എന്ത് സംസാരിക്കും എന്നുള്ള ചോദ്യത്തിന്, വളരെ വ്യത്യസ്തമായ രീതിയിലുള്ള ഉത്തരങ്ങളാണ് പലരും നല്‍കിയത്.