മലയാള സിനിമയിലെ യുവതാരമാണ് ഷെയ്ൻ നിഗം .മലയാളികളുടെ പ്രിയ നടനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ, 2013-ലെ റോഡ് ഫിലിമായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വേഷത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, കിസ്മത്ത് (2016), പറവ (2017), കുമ്പളങ്ങി നൈറ്റ്സ് (2019) ഇഷ്‌ക്.. എന്നീ വിജയകരമായ ചിത്രങ്ങളിലെ അഭിനയത്തിന് കൂടുതൽ ശ്രദ്ധ നേടി. ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളിൽ അത് വ്യക്തമാണ്. .കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കൽപങ്ങൾക്കൊത്ത് ഉയരാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

പിന്നീടെത്തിയ ഉല്ലാസം, കൊറോണ പേപ്പേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷമാണ് ഷെയ്ൻ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമകൾക്കിടെ തന്നെ താരം ഷൂട്ടിംഗ് സെറ്റിലെ സ്ഥിരം പ്രശ്നക്കാരനാണെന്ന തരത്തിൽ ആരോപണമുണ്ടായിരുന്നു. 2019 അവസാനത്തോടെ മലയാളം നിർമ്മാതാവ് ജോബി ജോർജിൽ നിന്ന് ഷെയ്‌നിന് വധഭീഷണി ലഭിച്ചു, ഇത് താരം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചത് വിവാദമായി. അമ്മയിൽ നിന്നുള്ള മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിച്ചതായി തോന്നുന്നു . എന്നിരുന്നാലും, വെയിൽ എന്ന സിനിമ അദ്ദേഹത്തെ ബാധിച്ചു , കഥാപാത്രത്തിനാവശ്യമായ മുടി മുറിച്ചതിനാൽ നടനെ നിരോധിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നതിലേക്ക് നയിച്ചു. ഇപ്പോഴിതാ ഷെയിൻ നിഗത്തിന് സിനിമയിൽ നേരിട്ട ഉപരോധത്തിന് പിന്നിൽ മെഗാതാരം മമ്മൂട്ടിയാണെന്ന തരത്തിലുള്ള പ്രചരണം ഒരു തലത്തിൽ നടന്നിരുന്നു. ഇതിനോടെ പ്രതികരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്.

ഷെയിൻ നിഗം, ദുൽഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഉപരോധം വരുത്തിയതെന്ന് വരെ ചിലർ പറഞ്ഞു. ഇത് പോലെയൊരു വങ്കത്തരം പറയാനുണ്ടോയെന്നാണ് ശാന്തിവിള ചോദിക്കുന്നത്.ഇന്ന് ദുൽഖർ സൽമാൻ എവിടെ നിൽക്കുന്നു ഈ പയ്യൻ എവിടെ നിൽക്കുന്നു. ദുൽഖർ ഇന്ന് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. ഇന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിക്കുകയാണ്. അയാളെ ഇനി മലയാള സിനിമയിൽ ആർക്കും തള്ളിക്കളയാൻ പറ്റില്ല. അത് ബാപ്പയുടെ കെയർ ഓഫിൽ അല്ല. ഷെയ്ൻ നിഗം ഇനിയും എത്രയോ മുന്നിലേക്ക് വരാനുണ്ടെന്നും ശാന്തിവിള ചൂണ്ടിക്കാണിച്ചു.

ഇതൊരക്കെ പറഞ്ഞ് പരത്തുന്നത് ഈ ഷെയിനൊപ്പമുള്ളവർ തന്നെയാണ്. ഇത്തരം വാദങ്ങൾ നീചമാണ്. അതിന് പകരം നന്നായി അഭിനയിച്ച് സെറ്റിൽ നല്ല പേരുണ്ടാക്കി, ആർക്കും ശല്യമില്ലാതെ മുന്നേറാൻ നോക്ക് എന്നാണ് പറഞ്ഞ് കൊടുക്കേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു.കൂടാതെ, ലഹരി മാഫിയക്ക് എറണാകുളത്തെ സിനിമാ വലയങ്ങളിൽ ബന്ധമുണ്ടെന്നും ശാന്തിവിള ആരോപിക്കുന്നുണ്ട്. ഇതിന് മുമ്പ് ഷെയിൻ നിഗത്തിന്റെ പിതാവ് അബിയെ കുറിച്ചും ശാന്തിവിള പറഞ്ഞിരുന്നു. അന്ന് രൂക്ഷ വിമർശനമാണ് അബിക്കും ഷെയിനിനും എതിരെ ശാന്തിവിള നടത്തിയത്.

‘ഇവൻ ഇവന്റെ തന്തയേക്കാൾ മോശമാണ്. തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാർ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവൻ അമിതാഭ് ബച്ചൻ എന്ന് പറഞ്ഞാണ് സെറ്റിൽ നടന്നിരുന്നത്. അങ്ങനെയാണ് പിന്നെ അബിയെ ആരും സഹകരിപ്പിക്കാതെയായത്’- എന്നാണ് ശാന്തിവിള ആരോപിച്ചിരുന്നത്. കൈയ്യിലിരിപ്പ് മോശമായത് കൊണ്ടാണ് അബി രക്ഷപിടിക്കാതെ പോയത് എന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

 

Leave a Reply
You May Also Like

ഗായത്രിക്കു പ്രണവ് മോഹന്ലാലിനോടുള്ള ഇഷ്ടത്തിന്റെ ആഴം വെളിപ്പെടുത്തി പ്രമുഖ നടി

പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ സ്വദേശിനിയാണ്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ…

“ടേക് ഓഫ് സിനിമയുടെ പോസ്റ്ററിൽ അയാളെ സൈഡ് ആക്കിയപ്പോൾ ആരാധകർക്ക് സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കാൻ മാത്രമേ സാധിച്ചുള്ളൂ”

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹിറ്റുകളിൽ ഒന്നായി തുടക്കം. പിന്നീട് ടൈപ്പ് കാസ്റ്റിംഗ്…

ആരാധകരുടെ മനം കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി പ്രിയാമണി. ഇതെന്താ മഴവിൽ റാണിയോ എന്ന് ആരാധകർ.

മലയാളത്തിലും ഇതര ഭാഷകളിലും ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി.

ലാൽ ജോസിന്റെ തിരിച്ചു വരവ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും പഴയ ലാൽ ജോസ് എങ്ങും പോയിട്ടില്ല

Bibin Antony വളരെ പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ് സോളമൻറെ തേനീച്ചകൾ. രണ്ടു…